ഇവരാണ് ലോക ക്രിക്കറ്റിലെ 'ഫൈവ് സ്റ്റാര്‍സ്', സൂര്യയും ബാബറുമില്ല, തിരഞ്ഞെടുത്ത് സ്മിത്ത്

ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച അഞ്ചു കളിക്കാര്‍ ആരൊക്കെയാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുകയെന്നത് ആര്‍ക്കും അത്ര എളുപ്പമല്ല. ചില കളിക്കാരുടെ കാര്യത്തില്‍ പലര്‍ക്കു വലിയ സംശയമുണ്ടാവില്ല. എന്നാല്‍ ചിലരുടെ സെലക്ഷന്‍ കണ്‍ഫ്യൂഷനുമുണ്ടാക്കും. ഈയൊരു വെല്ലുവിളി ഏറ്റെടുത്ത് തന്റെ ടോപ്പ് ഫൈവിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത്.
ഫോക്‌സ് ക്രിക്കറ്റിനോടു സംസാരിക്കവെയാണ് നിലവില്‍ ലോകത്തിലെ ബെസ്റ്റ് ആരൊക്കെയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ത്യന്‍ ടി20 ടീമിലെ ബാറ്റിങ് സെന്‍സേഷന്‍ സൂര്യകുമാര്‍ യാദവ്, പാകിസ്താന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാബര്‍ ആസം തുടങ്ങിയവരൊന്നും ടോപ്പ് ഫൈവില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഇന്ത്യക്കു ആധിപത്യം
സ്റ്റീവ് സ്മിത്ത് തിരഞ്ഞെടുത്ത ടോപ്പ് ഫൈവ് താരങ്ങളില്‍ ഇന്ത്യക്കാണ് ആധിപത്യം. കാരണം അഞ്ചില്‍ രണ്ടു പേരു ഇന്ത്യന്‍ താരങ്ങളാണ്. മുന്‍ ക്യാപ്‌നും ഇതിഹാസ ബാറ്ററുമായ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണ് ടോപ്പ് ഫൈവിലെ രണ്ട് ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട്, ഓസ്‌ട്രേലിയന്‍ ഏകദിന, ടെസ്റ്റ് ടീം നായകനും ഫാസ്റ്റ് ബൗളറുമായ പാറ്റ് കമ്മിസ്, സൗത്താഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ എന്നിവരാണ് സ്മിത്തിന്റെ ലിസ്റ്റിലെ മറ്റു മൂന്നു കളിക്കാര്‍.

കോലി മിന്നുന്ന ഫോമില്‍
കരിയര്‍ അവസാനിച്ചുവെന്നു പലരും കരുതിയ ഇടത്തു നിന്നും അവിശ്വസനീയമാം വിധം ഉയിര്‍ത്തെഴുന്നേറ്റ വിരാട് കോലി ഈ ടി20 ലോകകപ്പില്‍ ഗംഭീര ഫോമിലായിരുന്നു. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 296 റണ്‍സുമായി അദ്ദേഹം ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി മാറിയിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജയ്ക്കു പരിക്കു കാരണം ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. നേരത്തേ യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ജഡ്ഡു ശസ്ത്രക്രിയക്കു വിധേയനായ ശേഷം വിശ്രമത്തിലാണ്.
Also Read: ചാമ്പ്യനാണവന്‍, കുറ്റം പറയുന്നവര്‍ക്ക് നാണമില്ലേ! ഷഹീനെ വിമര്‍ശിച്ചവര്‍ക്കെതിരേ അക്രം

റൂട്ടും കമ്മിന്‍സും
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അത്ര മിടുക്കനല്ലെങ്കിലും ടെസ്റ്റ് ഫോര്‍മാറ്റില്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ജോ റൂട്ട് മുന്നില്‍ തന്നെയുണ്ടാവും. ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി നാട്ടിലും വിദേശത്തുമെല്ലാം മാച്ച് വിന്നിങ് ഇന്നിങ്‌സുകളാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
പാറ്റ് കമ്മിന്‍സാണെങ്കില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഓസീസ് പേസാക്രമണത്തിന്റെ നെടുംതൂണുകളിലാണ്. ബൗളിങിനൊപ്പം ബാറ്റിങിലും ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ താരം നടത്തുന്നുണ്ട്. കാഗിസോ റബാഡ ലോക ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പേസര്‍മാരില്‍ ഒരാളാണ്. ബൗളിങിലെ വൈവിധ്യവും നിയന്ത്രണവുമാണ് അദ്ദേഹത്തെ അപകടകാരിയാക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications