For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യ ഔട്ട്! ഡ്രീം ടി20 ടീമില്‍ വേണ്ടത് 5 പേര്‍, രണ്ടും ഇംഗ്ലീഷുകാര്‍ | വെളിപ്പെടുത്തിയ റിഷഭ് പന്ത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2022ന്റെ അവസാനം വരെ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. പക്ഷെ ഒരു കാറപകടം താരത്തിന്റെ കരിയറില്‍ വലിയ ടേണിങ് പോയിന്റായി മാറുകയായിരുന്നു. പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായ ശേഷം ഇപ്പോള്‍ മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് റിഷഭ്. വരാനിരിക്കുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിച്ചുകൊണ്ട് അദ്ദേഹം മല്‍സരരംഗത്തേക്കു മടങ്ങിയെത്തുമെന്നാണ് വിവരം.

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരെ ഒരു സമയത്ത് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നയാളാണ് റിഷഭ്. തന്റെ ഡ്രീം ടി20 ടീമില്‍ തീര്‍ച്ചയായും വേണ്ട അഞ്ചു കളിക്കാര്‍ ആരൊക്കെയാണെന്നു മുമ്പൊരിക്കല്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. റിഷഭിന്റെ ഡ്രീം ടീമിലെ അഞ്ചു പേരില്‍ രണ്ടു പേര്‍ ഇംഗ്ലണ്ട് താരങ്ങളാണ്. ഇന്ത്യയുടെ രണ്ടു പേരും അഫ്ഗാനിസ്താന്റെ ഒരാളും ടീമില്‍ ഉള്‍പ്പെട്ടിരുന്നു.

RISHABH PANT

റിഷഭ് തിരഞ്ഞെടുത്ത അഞ്ചു കളിക്കാരില്‍ ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററും ടീമംഗവുമായ സൂര്യകുമാര്‍ യാദവ് ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് വലിയ സര്‍പ്രൈസ്. കൂടാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകനും റണ്‍ മെഷീനുമായ വിരാട് കോലി എന്നിവരെയും റിഷഭ് പരിഗണിച്ചില്ല. ഡ്രീം ടീമിലെ അഞ്ചു കളിക്കാരില്‍ റിഷഭ് സ്വയം തന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലര്‍, വമ്പനടിക്കാരനായ ഇംഗ്ലീഷ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണ്‍, ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, അഫ്ഗാനിസ്താന്റെ സ്പിന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍ എന്നിവരാണ് റിഷഭിന്റെ ഡ്രീം ടി20 ടീമിലെ മറ്റുള്ള നാലു കളിക്കാര്‍.

ഐസിസിയുടെ ഒരു ഷോയില്‍ സംസാരിക്കവെയായിരുന്നു ഡ്രീം ടി20 ടീമില്‍ തീര്‍ച്ചയായും താന്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന അഞ്ചു കളിക്കാരെക്കുറിച്ച് റിഷഭ് വെളിപ്പെടുത്തിയത്. ഞാന്‍ ടി20 ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന അഞ്ചു പേരില്‍ ഒരാള്‍ ജോസ് ബട്‌ലറാണ്. ടി20യില്‍ ബട്‌ലര്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ലോകത്തിന്റെ ഏതു ഭാഗത്തേക്കും ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നു തനിക്കു തോന്നാറുണ്ടെന്നും റിഷഭ് പന്ത് പറഞ്ഞു.

JOS BUTTLER

ടി20 ടീമിലേക്കു അടുത്തതായി താന്‍ തിരഞ്ഞെടുക്കുക ലിയാം ലിവിങ്‌സ്റ്റണിനെ ആയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ലിയാം ലിവിങ്റ്റണിന്റെ ബാറ്റിങ് കാണാന്‍ എനിക്കു ഇഷ്ടമാണ്. കഴിഞ്ഞ രണ്ട്- മൂന്നുവര്‍ഷങ്ങളായി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനം അതിശയിപ്പിക്കുന്നതാണെന്നും റിഷഭ് ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടു ബാറ്റര്‍മാരെ തന്റെ ഡ്രീം ടി20 ഇലവനിലേക്കു തിരഞ്ഞെടുത്ത ശേഷം രണ്ടു ബൗളര്‍മാരെയാണ് അദ്ദേഹം പരിഗണിച്ചത്.

ഇതില്‍ ആദ്യത്തെയാള്‍ ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയാണ്. ഏതൊരു ടീമിലെയും അവിഭാജ്യ ഘടകമാണ് ബുംറയെന്നു റിഷഭ് നിരീക്ഷിച്ചു. ജസ്പ്രീത് ബുംറയെ ടീമിലേക്കു തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഒരു സംശയവുമുണ്ടാവില്ല. നിങ്ങള്‍ക്കൊരു ഫാസ്റ്റ് ബൗളറെ ആവശ്യമാണ്. അതുകൊണ്ടു താന്‍ ബുംറയെ ടീമിലേക്കു ചേര്‍ക്കുന്നതായും റിഷഭ് വ്യക്തമാക്കി.

ഫാസ്റ്റ് ബൗളറെ ഡ്രീം ടി20 ഇലവനില്‍ ഉള്‍പ്പെടുത്തിയ ശേഷം അദ്ദേഹം അടുത്തതായി പരിഗണിച്ചത് ഒരു സ്പിന്നറെയാണ്. അഫ്ഗാനിസ്താന്റെ ലോകോത്തര സ്പിന്‍ ബൗളറായ റാഷിദ് ഖാനെയാണ് റിഷഭ് തന്റെ ടീമിലുള്‍പ്പെടുത്തിയത്. റാഷിദ് ഖാന്‍ ശരിക്കുമൊരു മിസ്റ്ററി സ്പിന്നറാണ്. കഴിഞ്ഞ ആറ്- ഏഴ് വര്‍ഷത്തിലേറെയായി അദ്ദേഹം കളിച്ചുകൊണ്ടിരിക്കുകയാണ്. റാഷിദിനെ എനിക്കു ഇഷ്ടമാണ്. ബാറ്റിങിലും അദ്ദേഹത്തിനു ടീമിനായി സംഭാവന ചെയ്യാന്‍ കഴിയുമെന്നും റിഷഭ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, February 11, 2024, 12:48 [IST]
Other articles published on Feb 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+