
വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ നിന്ന് വിട്ടുനിന്ന് വിശ്രമത്തിലുള്ള കോലി ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനൊപ്പം മുന്നോട്ടുള്ള യാത്രയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. വിന്‍ഡീസ് പരമ്പരക്ക് ശേഷം നടക്കുന്ന സിംബാബ് വെ പരമ്പരയിലൂടെ കോലി തിരിച്ചെത്തുമെന്നാണ് നിലവിലെ വിവരം. ഏഷ്യാ കപ്പിന് മുമ്പ് ഫോമിലേക്കെത്തുകയാണ് കോലിയുടെ ലക്ഷ്യം.
'എന്റെ ലക്ഷ്യം ഏഷ്യാ കപ്പും ലോകകപ്പും ഇന്ത്യക്ക് നേടിക്കൊടുക്കുകയാണ്. അതിനായി ഞാന്‍ എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്'- കോലിയെ ഉദ്ധരിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ടതാണിത്. ആഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിന്റെ സംപ്രേഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ്. ടൂര്‍ണമെന്റിന്റെ പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ടിരുന്നു.
ജാപ്പനീസ് ഫുഡ് കിട്ടിയാല്‍ കോലി എല്ലാം മറക്കും, അതിനൊരു കാരണമുണ്ട്!, അറിയാമോ?

ഏഷ്യാ കപ്പ് വിരാട് കോലിയുടെ കരിയറില്‍ നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്. കോലിയുടെ ആവിശ്യപ്രകാരമാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ നിന്ന് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചത്. ഫോമിലേക്കെത്താന്‍ സിംബാബ് വെക്കെതിരേയും കോലിക്ക് അവസരം നല്‍കുന്നുണ്ട്. എന്നിട്ടും ഫോമിലേക്കെത്താന്‍ സാധിക്കാത്ത പക്ഷം കോലിയെ ഇന്ത്യ ടി20 ലോകകപ്പില്‍ നിന്ന് തഴയാന്‍ സാധ്യതയുണ്ട്.

ഇതിനോടകം വിമര്‍ശനം ഏറ്റുവാങ്ങുന്ന കോലിക്ക് ഇനിയും പഴയ കണക്കുകളുടെ പേരില്‍ അധികനാള്‍ മുന്നോട്ട് പോകാനാനില്ല. മികച്ച യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തിരിക്കുന്നത് കോലിയുടെ സമ്മര്‍ദ്ദം ഉയര്‍ന്നു. ദീപക് ഹൂഡ ടോപ് ഓഡറിലും മധ്യനിരയിലും കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. സമീപകാലത്ത് ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കുകയും ചെയ്തു. പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. അതുകൊണ്ട് തന്നെ ഫോമിലേക്കെത്താതെ കോലിക്ക് മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാവും.

കോലിയുടെ കഴിഞ്ഞ കുറച്ചുനാളുകളായുള്ള പ്രശ്‌നം ഷോട്ട് സെലക്ഷനാണ്. ഓഫ് സൈഡിലെത്തുന്ന പന്തുകളെ ഒരുകാലത്ത് ബൗണ്ടറിയിലേക്ക് പായിച്ചിരുന്ന കോലിക്ക് പക്ഷെ ഇപ്പോള്‍ ഓഫ് സൈഡ് പന്തുകള്‍ ദൗര്‍ബല്യമായിരിക്കുന്നു. ഓഫ്‌സൈഡ് കെണിയിലാണ് സമീപകാലത്തായി കൂടുതല്‍ തവണയും കോലി പുറത്തായത്. പഴയ സാങ്കേതിക മികവ് കോലിക്ക് നഷ്ടമായെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ വീണ്ടും തന്റെ മികവ് തെളിയിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ കോലിക്കുള്ളത്.
ജന്മദിനത്തില്‍ 50 ലധികം റണ്‍സ്, നേട്ടത്തിലെത്തിയ ഇന്ത്യക്കാരെ അറിയാമോ?, പട്ടിക ഇതാ

വിശ്രമം എടുത്തത് കോലിയെ ഫോമിലേക്കെത്താന്‍ സഹായിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ത്യയുടെ സീനിയര്‍ താരമെന്ന നിലയില്‍ കോലിയുടെ പ്രകടനത്തില്‍ ടീം വലിയ പ്രതീക്ഷവെക്കുന്നു. ഓസ്‌ട്രേലിയയില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് കോലി. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ കോലി ഫോമിലേക്കെത്താത്ത പക്ഷം ഇന്ത്യയുടെ കിരീട സാധ്യതയും കുറയും.


Click it and Unblock the Notifications












