
1. ഗ്രയിം സ്മിത്ത്
മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയിം സ്മിത്ത് നായകനായിരിക്കെ 25 സെഞ്ച്വറികളാണ് ടെസ്റ്റില്‍ നേടിയത്.109 ടെസ്റ്റ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ നായക പദം അലങ്കരിച്ച സ്മിത്ത് 47.83 ശരാശരിയില്‍ 8659 റണ്‍സും നേടിയിട്ടുണ്ട്.കരിയറില്‍ 117 ടെസ്റ്റില്‍ നിന്ന് 27 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയുമാണ് സ്മിത്ത് നേടിയത്.277 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

2. വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലി 20 ടെസ്റ്റ് സെഞ്ച്വറികള്‍ നായകനെന്ന നിലയില്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞു.നായകന്മാരിലെ സെഞ്ച്വറി വേട്ടക്കാരില്‍ ഒന്നാമതെത്താന്‍ ആറ് സെഞ്ച്വറികള്‍ക്കൂടിയാണ് കോലിക്ക് വേണ്ടത്. ഇതേ ഫോമില്‍ കളിച്ചാല്‍ 2020ല്‍ കോലി ഈ റെക്കോഡ് സ്വന്തം പേരിലാക്കുമെന്നുറപ്പ്.നായകനായി 53 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച താരം 63.80 ശരാശരിയില്‍ 5104 റണ്‍സ് നേടിക്കഴിഞ്ഞു.2014ല്‍ അഡലെയ്ഡില്‍ നേടിയ സെഞ്ച്വറിയാണ് നായകനായി കോലി നേടിയ ആദ്യ ടെസ്റ്റ് സെഞ്ച്വറി.പൂനെയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ 254 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.
പിങ്ക് ബോള്‍ ടെസ്റ്റ്: ബംഗ്ലാദേശ് തരിപ്പണം, ഇന്ത്യക്ക് ഇന്നിങ്സ് ജയം... പരമ്പര തൂത്തുവാരി

3. റിക്കി പോണ്ടിങ്
ഓസ്‌ട്രേലിയയുടെ ഇതിഹാസ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.ക്യാപ്റ്റനെന്ന നിലയില്‍ 11 സെഞ്ച്വറിയാണ് പോണ്ടിങ്ങിന്റെ സമ്പാദ്യം.2004-2010 കാലയളവില്‍77 ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയയെ നയിച്ച അദ്ദേഹം 51.51 ശരാശരിയില്‍ 6,542 റണ്‍സും നേടി.നായകനായുള്ള പോണ്ടിങ്ങിന്റെ ഉയര്‍ന്ന സ്‌കോര്‍ 2010ല്‍ പാകിസ്താനെതിരേ നേടിയ 209 റണ്‍സാണ്.
ലോക ചാംപ്യന്‍ഷിപ്പ്: സിംഹാസനം ഉറപ്പിച്ച് ഇന്ത്യ, വന്‍ ലീഡ്, രണ്ടാംസ്ഥാനക്കാര്‍ക്ക് പകുതി പോലുമില്ല!!

4. സ്റ്റീവ് സ്മിത്ത്
ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് നായകനായിരിക്കെ നേടിയത് 15 ടെസ്റ്റ് സെഞ്ച്വറി.പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് ഒരു വര്‍ഷം വിലക്ക് നേരിട്ടത് സമിത്തിന് തിരിച്ചടിയായി.2014-18 കാലയളവില്‍ 34 ടെസ്റ്റുകളില്‍ സ്മിത്ത് ഓസീസിനെ നയിച്ചു.70.36 ശരാശരിയില്‍ 3659 റണ്‍സും താരം നേടി.2014ല്‍ ഇന്ത്യക്കെതിരെയാണ് നായകനായി സ്മിത്ത് ആദ്യ സെഞ്ച്വറി നേടുന്നത്.2017ല്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 239 റണ്‍സാണ് ക്യാപ്റ്റനായുള്ള ഉയര്‍ന്ന സ്‌കോര്‍. അലന്‍ ബോര്‍ഡറും നായകനായി 15 ടെസ്റ്റ് സെഞ്ച്വറി നേടിയെങ്കിലും അതിനായി 93 മത്സരം വേണ്ടിവന്നു.
പിങ്ക് ബോള്‍ ടെസ്റ്റ്: ധോണിയെ വെട്ടിമാറ്റി കോലി!! ആ റെക്കോര്‍ഡ് പഴങ്കഥ, ഇനിയത് കോലിക്ക്

5. സ്റ്റീവ് വോ
മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോയുടെ പേരിലും 15 ടെസ്റ്റ് സെഞ്ച്വറിയുണ്ട്.ഇതിഹാസ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ പേരുള്ള അദ്ദേഹം 1999-2004 കാലയളവില്‍ 57 ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയയെ നയിച്ചു.52.30 ശരാശരിയില്‍ 3714 റണ്‍സും അദ്ദേഹം നേടി.199 റണ്‍സാണ് നായകനായുള്ള അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.


Click it and Unblock the Notifications