Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പിലെ ബെസ്റ്റ് ബൗളിങ് പ്രകടനം അറിയാമോ?, ടോപ് ഫൈവ് ഇതാ, ഇന്ത്യക്കാരനില്ല

1

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ടീമുകള്‍. 2021ലെ ടി20 ലോകകപ്പ് നേടിയ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ലോകകപ്പ് എത്തുമ്പോള്‍ ഫേവറേറ്റുകളായി കംഗാരുക്കള്‍ തന്നെ. ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ എന്നിവരെല്ലാം ഓസ്‌ട്രേലിയയെ പൂട്ടാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്.

ഓസ്‌ട്രേലിയയിലെ പിച്ചില്‍ പേസ് ബൗളര്‍മാരുടെ പ്രകടനമാവും ഏറ്റവും ശ്രദ്ധേയമാവുക. എക്‌സ്ട്രാ പേസുള്ള പിച്ചില്‍ മികച്ച ബൗണ്‍സും ബൗളറെ തുണക്കുമ്പോള്‍ ബാറ്റ്‌സ്മാന് കാര്യങ്ങള്‍ എളുപ്പമാവില്ല. സ്പിന്നര്‍മാര്‍ക്ക് തീരെ പിന്തുണയില്ലാത്ത പിച്ചെന്നും പറയാനാവില്ല. ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ച് മികച്ച അഞ്ച് ബൗളിങ് പ്രകടനങ്ങള്‍ പരിശോധിക്കാം.

അജന്ത മെന്‍ഡിസ്

അജന്ത മെന്‍ഡിസ്

ശ്രീലങ്കയുടെ സൂപ്പര്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസാണ് ഈ പട്ടികയില്‍ തലപ്പത്ത്. 2012ലെ ടി20 ലോകകപ്പില്‍ സിംബാബ് വെയ്‌ക്കെതിരെയാണ് മെന്‍ഡിസിന്റെ ഗംഭീര ബൗളിങ് പ്രകടനം പിറന്നത്. വെറും 8 റണ്‍സ് വഴങ്ങി 6 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ടൂര്‍ണമെന്റിലുടെനീളം തിളങ്ങിയ അദ്ദേഹം 15 വിക്കറ്റാണ് ടൂര്‍ണമെന്റില്‍ നേടിയത്. ഈ ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്ക വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റു. മെന്‍ഡിസിന്റെ ഈ ബൗളിങ് പ്രകടനത്തെ വെല്ലുന്നൊരു പ്രകടനം ഇനി ഉണ്ടാവാനുള്ള സാധ്യതയും കുറവാണ്.

രങ്കന ഹെരാത്ത്

രങ്കന ഹെരാത്ത്

ശ്രീലങ്കയുടെ തന്നെ മറ്റൊരു സ്പിന്നറായ രങ്കന ഹെരാത്താണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 2014ലെ ടി20 ലോകകപ്പിലായിരുന്നു അദ്ദേഹത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ന്യൂസീലന്‍ഡിനെതിരേ വെറും മൂന്ന് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ഹെരാത്ത് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 119ല്‍ ഒതുങ്ങിയപ്പോള്‍ ഹെരാത്തിന്റെ അത്ഭുത സ്‌പെല്ലില്‍ കിവീസ് 60ന് പുറത്തായി. ഇടം കൈയന്‍ സ്പിന്നര്‍ ബ്രണ്ടന്‍ മക്കല്ലം, ജെയിംസ് നിഷാം, റോസ് ടെയ്‌ലര്‍, ലൂക്ക് റോഞ്ചി, ട്രന്റ് ബോള്‍ട്ട് എന്നിവരെയാണ് പുറത്താക്കിയത്. കളിയിലെ താരമായതും ഹെരാത്താണ്.

തുടക്കം സ്പിന്നറായി, പിന്നീട് പേസിലേക്ക് ചുവടുമാറ്റി, കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

ഉമ്മര്‍ ഗുല്‍

ഉമ്മര്‍ ഗുല്‍

പാകിസ്താന്റെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ഉമ്മര്‍ ഗുല്ലാണ് പട്ടികയിലെ മൂന്നാമന്‍. 2009ലെ ടി20 ലോകകപ്പിലാണ് ഉമ്മര്‍ ഗുല്ലിന്റെ ഈ പ്രകടനം പിറന്നത്. ന്യൂസീലന്‍ഡിനെതിരേ 6 റണ്‍സ് വഴങ്ങി 5 വിക്കറ്റാണ് ഉമ്മര്‍ ഗുല്‍ നേടിയത്. ടി20 ലോകകപ്പിലെ ഒരു പേസറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഉമ്മര്‍ ഗുല്ലിന്റെ മികവ് കിവീസ് 99 റണ്‍സിന് ഓള്‍ഔട്ടായി. മൂന്ന് ഓവറിനുള്ളിലാണ് അദ്ദേഹത്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്.

അഹ്‌സാന്‍ മാലിക്

അഹ്‌സാന്‍ മാലിക്

ആരാധകര്‍ക്ക് അധികം അറിയാത്ത താരമാണ് അഹ്‌സാന്‍ മാലിക്. ഹോളണ്ട് പേസറാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്തെന്നത് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. 2014ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 19 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഹാഷിം അംല, ആല്‍ബി മോര്‍ക്കല്‍, ഡേവിഡ് മില്ലര്‍, ഡെയ്ല്‍ സ്‌റ്റെയിന്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് എന്നിവരുടെ വിക്കറ്റാണ് അഹ്‌സാന്‍ വീഴ്ത്തിയത്.

ധോണിക്ക് മുമ്പ് അരങ്ങേറി, എന്നിട്ടും ഡികെയ്ക്ക് വലിയ കരിയറില്ല!, എന്തുകൊണ്ട്? കാരണങ്ങളിതാ

ആദം സാംബ

ആദം സാംബ

ഓസീസ് സ്പിന്നര്‍ ആദം സാംബയാണ് ഈ പട്ടികയിലെ അഞ്ചാമന്‍. 2021ലെ ടി20 ലോകകപ്പിലായിരുന്നു സാംബയുടെ ഈ പ്രകടനം. ബംഗ്ലാദേശിനെതിരേ 19 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ആഫിഫ് ഹൊസൈന്‍, ഷമീം ഹൊസൈന്‍, മെഹതി ഹസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, ഷൊരിഫുല്‍ ഇസ്‌ലാം എന്നിവരുടെ വിക്കറ്റാണ് സാംബ നേടിയത്.

Story first published: Tuesday, July 19, 2022, 15:30 [IST]
Other articles published on Jul 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+