IPL 2026: രാജസ്ഥാനെ പൂട്ടാൻ സഞ്ജു മാത്രം മതിയോ? ഈ 3 ബൗളിങ് കോമ്പിനേഷനുകൾ രക്ഷിക്കും! ചെന്നൈയ്ക്ക് കോളടിച്ചു
അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് അവരുടെ ആദ്യ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്. മാർച്ച് 30ന് ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസാണ് ചെന്നൈയുടെ എതിരാളികൾ. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന സിഎസ്കെക്ക് ഇത്തവണ ആദ്യ രണ്ടാഴ്ചകളിൽ എം.എസ്. ധോണി ഇല്ലാതെ കളത്തിലേക്ക് ഇറങ്ങേണ്ടി വരും. പരിക്കേറ്റ നഥാൻ എല്ലിസിന് പകരം സ്പെൻസർ ജോൺസൺ ടീമിലെത്തിയിട്ടുണ്ട്.
IPL 2026: അഭിഷേക് ശർമ്മയ്ക്ക് ഇത് എന്തുപറ്റി? ലോകകപ്പിലെ അതേ ദുരന്തം ഐപിഎല്ലിലും, വലിച്ചുകീറി അശ്വിൻ
ലേലത്തിൽ അൺക്യാപ്പ്ഡ് താരങ്ങളായ കാർത്തിക് ശർമ്മ, പ്രശാന്ത് വീർ എന്നിവർക്കായി വലിയ തുക (14.20 കോടി വീതം) മുടക്കിയ സിഎസ്കെ, ബൗളിംഗ് നിര ശക്തിപ്പെടുത്താൻ രാഹുൽ ചാഹർ, മാറ്റ് ഹെൻറി, അഖീൽ ഹോസൈൻ എന്നിവരെയും സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എത്തരത്തിലുള്ള ഒരു ബൗളിങ് ഓപ്ഷനായിരിക്കും ചെന്നൈ തെരഞ്ഞെടുക്കുക എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ചെന്നൈക്ക് രാജസ്ഥാനെതിരെ പയറ്റാവുന്ന മൂന്ന് ബൗളിങ് കോമ്പിനേഷനുകൾ ഏതൊക്കെയാണെന്ന് നമുക്കൊന്ന് നോക്കിയാലോ.?

കോമ്പിനേഷൻ 1: ഖലീൽ അഹമ്മദ്, മാറ്റ് ഹെൻറി, മുകേഷ് ചൗധരി, രാഹുൽ ചാഹർ, നൂർ അഹമ്മദ്
മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരും അടങ്ങുന്നതാണ് ഈ കോമ്പിനേഷൻ. ഖലീൽ അഹമ്മദും മുകേഷ് ചൗധരിയും ഇടംകൈയ്യൻ പേസ് കരുത്ത് നൽകുമ്പോൾ ന്യൂസിലൻഡ് താരം മാറ്റ് ഹെൻറി പവർപ്ലേയിൽ വിക്കറ്റുകൾ വീഴ്ത്താൻ സഹായിക്കും. സ്പിൻ നിരയിൽ ലെഗ് സ്പിന്നർ രാഹുൽ ചാഹറും കഴിഞ്ഞ സീസണിൽ 24 വിക്കറ്റുകൾ വീഴ്ത്തിയ അഫ്ഗാൻ താരം നൂർ അഹമ്മദും അണിനിരക്കും.
കോമ്പിനേഷൻ 2: ഖലീൽ അഹമ്മദ്, അൻഷുൽ കാംബോജ്, രാഹുൽ ചാഹർ, നൂർ അഹമ്മദ്, അഖീൽ ഹോസൈൻ
സ്പിന്നിന് മുൻഗണന നൽകുന്ന രീതിയാണിത്. മൂന്ന് സ്പിന്നർമാരും രണ്ട് ഇന്ത്യൻ പേസർമാരുമാണ് ഈ കോമ്പിനേഷനിൽ ഉണ്ടാവുക. മാറ്റ് ഹെൻറിക്ക് പകരം വിൻഡീസ് സ്പിന്നർ അഖീൽ ഹോസൈൻ ടീമിലെത്തും. ഹോസൈൻ വരുന്നതോടെ ടീമിന്റെ ബാറ്റിംഗ് ആഴവും വർദ്ധിക്കും. കഴിഞ്ഞ സീസണിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ അൻഷുൽ കാംബോജ് ആയിരിക്കും ഖലീലിന്റെ പേസ് പങ്കാളി.
IPL 2026: സിഎസ്കെയ്ക്ക് മുന്നറിയിപ്പുമായി കോഹ്‍ലി; കരിയറിന്റെ ടോപ്പിൽ എന്ന് നായകൻ, ആർസിബിക്ക് കോളടിച്ചു!
കോമ്പിനേഷൻ 3: മാറ്റ് ഹെൻറി, ഗുർജപ്നീത് സിംഗ്, പ്രശാന്ത് വീർ, നൂർ അഹമ്മദ്, അഖീൽ ഹോസൈൻ
രണ്ട് പേസർമാരും മൂന്ന് സ്പിന്നർമാരും അടങ്ങുന്ന മറ്റൊരു പരീക്ഷണമാണിത്. പരിക്കുമാറി എത്തുന്ന ഇടംകൈയ്യൻ പേസർ ഗുർജപ്നീത് സിംഗും മാറ്റ് ഹെൻറിയും പേസ് നിര നയിക്കും. സ്പിൻ വിഭാഗത്തിൽ നൂർ അഹമ്മദിനും ഹോസൈനും ഒപ്പം ലേലത്തിലെ വമ്പൻ തുകക്കാരനായ പ്രശാന്ത് വീർ കൂടി എത്തും. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങാൻ ശേഷിയുള്ള താരമാണ് പ്രശാന്ത്.
മുപ്പതാം തിയതി രാജസ്ഥാനെതിരെ കളത്തിലിറങ്ങുമ്പോൾ ഏത് തരം തന്ത്രങ്ങളാകും ചെന്നൈ പയറ്റുക എന്നതാണ് ആരാധകരുടെ ഏറ്റവും വലിയ ചോദ്യം. മഹേന്ദ്ര സിങ് ധോണിയുടെ അഭാവത്തിൽ സഞ്ജു തന്നെയായിരിക്കും കീപ്പിങ് പൊസിഷനിൽ ഉണ്ടാവുക. തന്റെ മുൻ ടീമിനെതിരെ കളിക്കുമ്പോൾ സഞ്ജുവിന്റെ അനുഭവ സമ്പത്ത് സിഎസ്കെയ്ക്ക് വലിയ ഗുണം ചെയ്യുമെന്നുള്ളത് ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications