സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഉജ്ജ്വല വിജയത്തിന് പിന്നാലെ, സൂപ്പർ താരം വിരാട് കോഹ്‍ലിയെ വാനോളം പുകഴ്ത്തി ആർസിബി നായകൻ രജത് പട്ടീധാർ. വിരാട് ഇപ്പോഴും തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്നാണ് ആർസിബി നായകൻ അഭിപ്രായപ്പെട്ടത്. ശനിയാഴ്ച (മാർച്ച് 28) എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, വിരാട് കോഹ്‍ലി പുറത്താകാതെ നേടിയ അർദ്ധ സെഞ്ച്വറിയിലൂടെ നിലവിലെ ചാമ്പ്യന്മാരായ ആർസിബി പത്തൊമ്പതാം ഐപിഎൽ വിജയകരമായി തന്നെ ആരംഭിക്കുകയായിരുന്നു.
കോലി കാണിച്ചത് വന്‍ അബദ്ധം!! ഫാന്‍സ് ഞെട്ടി, പക്ഷെ അനുഷ്‌ക കളിയാക്കി? വീഡിയോ
"അദ്ദേഹം ഇപ്പോഴും കരിയറിന്റെ ഉച്ചസ്ഥായിയിൽ!"
"വിരാട് ഭായ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന് ഞാൻ പറയും. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിനെ വർണ്ണിക്കാൻ എനിക്ക് വാക്കുകളില്ല. എന്റെ റോൾ മോഡലാണ് അദ്ദേഹം. നെറ്റ്‌സിൽ കാണുന്ന അതേ ഊർജ്ജവും ആവേശവും തന്നെയാണ് മൈതാനത്തും അദ്ദേഹം കാണിക്കുന്നത്," പാട്ടിദാർ പറഞ്ഞു. 202 റൺസ് എന്ന വലിയ ലക്ഷ്യം പിന്തുടരുമ്പോൾ ഫിൽ സാൾട്ട് നേരത്തെ പുറത്തായെങ്കിലും, ദേവ്ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് കോഹ്‍ലി ഇന്നിംഗ്‌സ് മനോഹരമായി കെട്ടിപ്പടുത്തു. 33 പന്തിൽ നിന്നാണ് കോലി തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്.

അരങ്ങേറ്റത്തിൽ തന്നെ ഞെട്ടിച്ച് ജേക്കബ് ഡഫി!
ബാറ്റിംഗിൽ വിരാട് കോഹ്‍ലി തിളങ്ങിയപ്പോൾ ബൗളിംഗിൽ താരമായത് ആർസിബിയുടെ അരങ്ങേറ്റക്കാരൻ ജേക്കബ് ഡഫിയായിരുന്നു. 22 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ ഡഫി ഹൈദരാബാദിന്റെ മുൻനിരയെ തകർത്തു. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെയാണ് ഡഫി മടക്കിയത്. ഡഫിയെ തുടർച്ചയായി നാല് ഓവറുകൾ എറിയിക്കാനുള്ള തീരുമാനം നേരത്തെ നിശ്ചയിച്ചതല്ലെന്നും പിച്ചിലെ സാഹചര്യം നോക്കി എടുത്തതാണെന്നും പാട്ടിദാർ വെളിപ്പെടുത്തി.
ഐപിഎൽ 2026-ലെ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (SRH) ആധികാരിക വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) തങ്ങളുടെ കിരീടസംരക്ഷണ പോരാട്ടത്തിന് തുടക്കം കുറിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ 201 റൺസ് എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.
ആര്‍സിബിയുടെ കള്ളക്കളി!! അംപയറെ വിലയ്ക്കു വാങ്ങി? അതെന്ത് ക്യാച്ച്, ഗവാസ്‌കറും ഹാപ്പിയല്ല
മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഫിൽ സാൾട്ടിനെ നഷ്ടമായെങ്കിലും വിരാട് കോലിയുടെ അപരാജിത പ്രകടനം ടീമിനെ വിജയതീരത്തെത്തിച്ചു. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൊന്നിലായിരുന്ന കോലി 38 പന്തിൽ നിന്ന് 69* റൺസുമായി ഇന്നിംഗ്‌സ് നയിച്ചു. കോലിക്ക് മികച്ച പിന്തുണ നൽകിയ ദേവ്ദത്ത് പടിക്കലും നായകൻ രജത് പാട്ടിദാറും തകർത്തടിച്ചതോടെ ആർസിബി ലക്ഷ്യം എളുപ്പത്തിൽ മറികടന്നു
ജനുവരിയിൽ ന്യൂസിലൻഡിനെതിരെ നടന്ന ഏകദിന പരമ്പരയിലെ മിന്നും പ്രകടനത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്‍ലി, താൻ ഇന്നും കിംഗ് ആണെന്ന് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഏപ്രിൽ 5-ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയാണ് ആർസിബിയുടെ അടുത്ത മത്സരം.