Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍സിബിയുടെ കള്ളക്കളി!! അംപയറെ വിലയ്ക്കു വാങ്ങി? അതെന്ത് ക്യാച്ച്, ഗവാസ്‌കറും ഹാപ്പിയല്ല

ബെംഗളൂരു: ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 202 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഓറഞ്ച് ആര്‍മി ഒമ്പതു വിക്കറ്റിനാണ് 201 റണ്‍സെന്ന വലിയ ടോട്ടലിലെത്തിയത്.

29 റണ്‍സിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ കൈവിട്ടെങ്കിലും ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ഇഷാന്‍ കിഷന്‍ (80) തകര്‍പ്പന്‍ ഇന്നിങ്‌സുമായി ടീമിനെ അതിശക്തമായ നിലയിലെത്തിച്ചത്. വെറും 38 ബോളില്‍ എട്ടു ഫോറും അഞ്ചു കൂറ്റന്‍ സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഫിനിഷര്‍ റോളില്‍ അനികേത് വര്‍മയും കത്തിക്കയറി. 18 ബോളില്‍ വാരിക്കൂട്ടിയത് 43 റണ്‍സാണ്.

അതിനിടെ ഈ കളിയില്‍ ആര്‍സിബിയുടെ ഒരു ക്യാച്ച് വന്‍ വിവാദമായി മാറിയിരിക്കുകയാണ്. വമ്പനടിക്കാരനായ ഹെന്‍ട്രിച്ച് ക്ലാസെനെ (31) ബൗണ്ടറി ലൈനിന് അരികെ പുറത്താക്കിയ ഫില്‍ സാള്‍ട്ടിന്റെ ക്യാച്ചാണ് വിവാദത്തിനു തിരികൊളുത്തിയത്. എന്താണ് സംഭവിച്ചതെന്നു നോക്കാം.

PHIL SALT CATCH

photocredit/jiohotstar

ക്ലാസെന്റെ പുറത്താവല്‍

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അഞ്ചോവറിനുള്ളില്‍ 29 റണ്‍സാവുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കൈപിടിച്ചുയര്‍ത്തിയത് ഇഷാന്‍ കിഷന്‍- ഹെന്‍ട്രിച്ച് ക്ലാസെന്‍ ജോടിയാണ്. നാലാം വിക്കറ്റില്‍ 97 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. വെറും 53 ബോളുകൡലാണിത്. എസ്ആര്‍എച്ച് ഇന്നിങ്‌സിലെ ഏക ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടും ഇതാണ്.

13 ഓവറില്‍ ഓറഞ്ച് ആര്‍മി മൂന്നു വിക്കറ്റിന് 126 റണ്‍സെന്ന അതിശക്തമായ നിലയിലുള്ളപ്പോഴാണ് മല്‍സരഗതിക്കു വിപരീതമായി ക്ലാസെന്‍ പുറത്തായത്. റൊമാരിയോ ഷെപ്പേര്‍ഡെറിഞ്ഞ 14ാം ഓവറിലെ ആദ്യ ബോളിലാണ് ആര്‍സിബിക്കു നിര്‍ണായക ബ്രേക്ക്ത്രൂ ലഭിച്ചത്. ഒരു ബാക്ക്ഓഫ് ലെങ്ത്ത് ബോളായിരുന്നു ഷെപ്പേര്‍ഡ് എറിഞ്ഞത്. കൂറ്റനൊരു ഷോട്ട് കളിക്കാനായിരുന്നു ക്ലാസെന്റെ ശ്രമം.

മിഡ്വിക്കറ്റ് ബൗണ്ടറിയില്‍ ഫില്‍ സാള്‍ട്ട് അവിശ്വസനീയമാം വിധം അതു കൈയ്ക്കുള്ളിലാക്കി ബൗണ്ടറി ലൈനിന് തൊട്ടരികെ വീണ ശേഷം ഒരു വശത്തേക്കു മലക്കം മറിയുകയും ചെയ്തു. എന്നാല്‍ ക്യാച്ചെടുത്ത ശേഷം താഴെ വീണപ്പോള്‍ സാള്‍ട്ടിന്റെ ശരീരഭാഗം ബൗണ്ടറി റോപ്പില്‍ ടച്ച് ചെയ്തതു പോലെയാണ് ചില ആംഗിളുകളില്‍ നിന്നും കാണപ്പെട്ടത്. ഇതോടെ തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയും ചെയ്തു.

PHIL SALT CATCH

എന്നാല്‍ റീപ്ലേകള്‍ പരിശോധിച്ച ശേഷം അതു ഔട്ടാണെന്നായിരുന്നു തേര്‍ഡ് അംപയറുടെ തീരുമാനം. ക്യാച്ചെടുത്ത ശേഷം സാള്‍ട്ട് വീണപ്പോള്‍ ബൗണ്ടറി റോപ്പില്‍ ഇളക്കമൊന്നും കാണപ്പെട്ടില്ലെന്നായിരുന്നു തേര്‍ഡ് അംപയര്‍ ഇതിനു കാരണമായി പറഞ്ഞത്. പക്ഷെ അതു ക്യാച്ച് തന്നെയാണോ എന്നതിനു വ്യക്തമായൊരു തെളിവ് റീപ്ലേകളില്‍ നിന്നും വ്യക്തമല്ലായിരുന്നുവെന്നതാണ് സത്യം.

മതിയായ തെളിവില്ലാതിരുന്നിട്ടും സംശയത്തിന്റെ ആനുകൂല്യം ബാറ്റര്‍ക്കു പകരം ബൗളര്‍ക്കു തേര്‍ഡ് അംപയര്‍ നല്‍കുകയും ചെയ്തു. പക്ഷെ ഔട്ടാണെന്ന തീരുമാനത്തില്‍ ക്ലാസെന്‍ അസംതൃപ്തനായിരുന്നു. ബൗണ്ടറി ലൈനിന് അരികെ ഒഫീഷ്യലിനോടു തന്റെ അനിഷ്ടം അറിയിച്ചാണ് അദ്ദേഹം ഗ്രൗണ്ട് വിട്ടത്.

വന്‍ വിമര്‍ശനം

ഫില്‍ സാള്‍ട്ടിന്റെ ഈ വിവാദ ക്യാച്ചിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കമന്ററിക്കിടെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറും തേര്‍ഡ് അംപയറുടെ തീരുമാനത്തോടു യോജിക്കാന്‍ തയ്യാറായില്ല.

'റീപ്ലേകളില്‍ നല്‍കപ്പെട്ട ആംഗിളുകള്‍ കുറേക്കൂടി സമയമെടുത്ത് തേര്‍ഡ് അംപയര്‍ക്കു പരിശോധിക്കാമായിരുന്നു. ഫില്‍ സാള്‍ട്ടിന്റെ ശരീരം ബൗണ്ടറി റോപ്പില്‍ ടച്ചായതു പോലെയാണ് കാണപ്പെട്ടത്. ഈ തരത്തിലുള്ള ദുഷ്‌കരമായ സാഹചര്യങ്ങളില്‍ സംശയത്തിന്റെ ആനുകൂല്യം എല്ലായ്‌പ്പോഴും ബാറ്റര്‍ക്കാണ് ലഭിക്കേണ്ടത്. ഈ തീരുമാനം ശരിയായില്ലെന്നാണ് എനിക്കു ശരിക്കും തോന്നുന്നത്'- ഇങ്ങനെയായിരുന്നു കമന്ററിക്കിടെ ഗവാസ്‌കറുടെ വാക്കുകള്‍.

വലിയ ഒത്തുകളി തന്നെയാണ് ഈ ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ കണ്ടിരിക്കുന്നത്. അംപയര്‍മാരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വിലയ്‌ക്കെടുത്തിരിക്കുകയാണ്. അല്ലാതെ അത് ഒരിക്കലും ഔട്ടാവില്ലെന്നും എസ്ആര്‍എച്ചിന്റെ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

Story first published: Saturday, March 28, 2026, 22:14 [IST]
Other articles published on Mar 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+