Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി കാണിച്ചത് വന്‍ അബദ്ധം!! ഫാന്‍സ് ഞെട്ടി, പക്ഷെ അനുഷ്‌ക കളിയാക്കി? വീഡിയോ

ബെംഗളൂരു: നിലവിലെ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ആധികാരിക ജയത്തോടെ തന്നെ ഐപിഎല്ലിന്റെ 19ാം സസീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഉദ്ഘാടന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിനാണ് അവര്‍ വാരിക്കളഞ്ഞത്.

എസ്ആര്‍എച്ച് നല്‍കിയ 202 റണ്‍സിന്റെ വലിയ ലക്ഷ്യം വെറും 15.4 ഓവറില്‍ ആര്‍സിബി മറികടക്കുകയായിരുന്നു, ചേസ് മാസ്റ്ററും ഇതിഹാസ ബാറ്ററുമായ വിരാട് കോലി പുറത്താവാതെ 69 റണ്‍സുമായി ഒരിക്കല്‍ക്കൂടി ടീമിന്റെ വിജത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

VIRAT KOHLI

38 ബോളില്‍ അഞ്ചു വീതം ഫോറും സിക്‌റുമുള്‍പ്പെടെയായിരുന്നു. ബാറ്റിങില്‍ ഹീറോയായെങ്കിലും ഫീല്‍ഡിങില്‍ വലിയൊരു പിഴവ് കോലിക്കു സംഭവിച്ചു. ഇതു കണ്ട് മല്‍സരവേദിയില്‍ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ അനുഷ്‌കാ ശര്‍മയുടെ പ്രതികരണമാണ് വൈറലായിരിക്കുന്നത്.

കോലിക്കു പറ്റിയ അബദ്ധം

ലോകോത്തര ബാറ്റര്‍ മാത്രല്ല അതിഗംഭീര ഫീല്‍ഡര്‍ കൂടിയാണ് വിരാട് കോലിയെന്നത് എല്ലാവര്‍ക്കുമറിയാം. ഗ്രൗണ്ടില്‍ പല ഗംഭീര ക്യാച്ചുളും റണ്ണൗട്ടുകളുമെല്ലാം അദ്ദേഹം നടത്തുന്നതും നമ്മള്‍ കണ്ടിട്ടുള്ളതാണ്. വളരെ അപൂര്‍വ്വമായി മാത്രമേ കോലിയുടെ കൈകളും ചോരാറുള്ളൂ.

പക്ഷെ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഈ മല്‍സരത്തില്‍ അങ്ങനെയൊരു വലിയ അബദ്ധം അദ്ദേഹത്തില്‍ നിന്നുണ്ടാവുകയും ചെയ്തു. ഭുവനേശ്വര്‍ കമാര്‍ എറിഞ്ഞ 18ാം ഓവറിലായിരുന്നു ഇത്്. ഏഴു വിക്കറ്റിനു 167 റണ്‍സെന്ന നിലയിലാണ് അവര്‍ ഈ ഓവറാരംഭിച്ചത്. 10 ബോളില്‍ 20 റണ്‍സോടെ അനികേത് വര്‍മയും മൂന്നു ബോളില്‍ മൂന്നു റണ്‍സുമായി ഹര്‍ഷ് ദുബെയുമായിരുന്നു ക്രീസില്‍.

അനികേത് വര്‍മയുടെ ക്യാച്ച് പാഴാക്കുന്ന വിരാട് കോലി. വീഡിയോ കാണാം

ഭുവിയെറിഞ്ഞ 18ാം ഓവറിലെ ആദ്യ ബോളില്‍ അനികേത് ഡബിളെടുത്തു. അടുത്ത ബോളില്‍ ബൗണ്ടറി. മൂന്നാമത്തെ ബോളിലും അനികേത് ആഞ്ഞുവീശി. പക്ഷെ ഈ ഷോട്ട് പ്രതീക്ഷിച്ചതു പോലെ ദൂരം താണ്ടിയില്ല. ലോങ്ഓണില്‍ നിന്നും മുന്നോട്ട് ഓടിക്കയറിയ കോലി ക്യാച്ചിനു ശ്രമിച്ചെങ്കിലും കൈകള്‍ക്കിടയിലൂടെ അവിശ്വസനീയമാംവിധം വഴുതിപ്പോയി.

KOHLI ANUSHKA

ബോള്‍ തന്റെ കൈകളില്‍ നിന്നും നഷ്ടമായെന്നറിഞ്ഞപ്പോള്‍ കോലിയുടെ മുഖത്ത് അമ്പരപ്പും അവിശ്വസനീയതയുമായിരുന്നു. ചിന്നസാമി സ്റ്റേഡിയത്തില്‍ ആര്‍സിബി ഫാന്‍സും അമ്പരന്ന നിമിഷം പക്ഷെ ഗാലറിയില്‍ കളി കണ്ടുകൊണ്ടിരുന്ന കോലിയുടെ ഭാര്യയും നടിയുമായ അനുഷ്‌കാ ശര്‍മയുടെ മുഖത്ത് ചിരിയായിരുന്നു.

ഇത്ര മികച്ച ഫീല്‍ഡറായിട്ടു കോലിക്ക് എന്താണ് സംഭവിച്ചതെന്ന അവിശ്വസനീയത കൊണ്ടായിരിക്കാം അപ്പോള്‍ അനുഷ്‌ക ആ തരത്തില്‍ ചിരിയോടെ പ്രതികരിച്ചതെന്നു തന്നെ ഉറപ്പിക്കേണ്ടി വരും. എന്തു തന്നെയായാലും കോലിയടക്കം എല്ലാവരും ഷോക്കില്‍ നില്‍ക്കവെ അനുഷ്‌കയുടെ രസകരമായ ഈ പ്രതികരണം വൈറലുമായിരിക്കുകയാണ്.

Story first published: Sunday, March 29, 2026, 0:38 [IST]
Other articles published on Mar 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+