ഐപിഎൽ 2026-ന്റെ ആദ്യ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് (RCB) ആറ് വിക്കറ്റിന് തോറ്റതിന് പിന്നാലെ സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർമാരുടെ സമീപനത്തെ ചോദ്യം ചെയ്ത് ആർ. അശ്വിൻ. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് കൃത്യമായി വായിക്കുന്നതിൽ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും പരാജയപ്പെട്ടതാണ് ടീമിന് തിരിച്ചടിയായതെന്ന് അശ്വിൻ നിരീക്ഷിച്ചു.
IPL 2026: സിഎസ്കെയ്ക്ക് മുന്നറിയിപ്പുമായി കോഹ്‍ലി; കരിയറിന്റെ ടോപ്പിൽ എന്ന് നായകൻ, ആർസിബിക്ക് കോളടിച്ചു!
"ക്ഷമയില്ലാതെ വിക്കറ്റ് കളഞ്ഞു!"
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ഹെഡും അഭിഷേകും ആർസിബി പേസർ ജേക്കബ് ഡഫിയുടെ പന്തുകൾക്ക് മുന്നിൽ പതറുന്ന കാഴ്ചയാണ് കണ്ടത്. "ചിന്നസ്വാമിയിലെ പിച്ചിലെ ഈർപ്പം (Moisture) തുടക്കത്തിൽ പന്തിന് മൂവ്‌മെന്റ് നൽകും. അത് മനസ്സിലാക്കി കുറച്ചുകൂടി ജാഗ്രതയോടെ അവർ കളിക്കണമായിരുന്നു," അശ്വിൻ പറഞ്ഞു. പവർപ്ലേയിൽ ക്ഷമ കാണിച്ചിരുന്നെങ്കിൽ ഹൈദരാബാദിന് ഇതിലും വലിയ സ്കോർ നേടാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിഷേക് ശർമ്മ (7), ട്രാവിസ് ഹെഡ് (11) എന്നിവരെ ഒരേ ഓവറിൽ പുറത്താക്കി ഡഫി ഹൈദരാബാദിന്റെ നടുവൊടിച്ചിരുന്നു.

അഭിഷേക് ശർമ്മയുടെ സ്ഥിരതയില്ലായ്മയിൽ ആശങ്ക!
യുവതാരം അഭിഷേക് ശർമ്മയുടെ ഫോമിനെക്കുറിച്ചും അശ്വിൻ കടുത്ത ഭാഷയിൽ സംസാരിച്ചു. "ഞാൻ അഭിഷേകിന്റെ വലിയൊരു ആരാധകനാണ്. പക്ഷേ, ബൗളർമാർ തന്നെ എവിടെയാണ് ലക്ഷ്യം വെക്കുന്നതെന്ന് അവൻ മനസ്സിലാക്കണം. സ്റ്റംപിന് നേരെ വരുന്ന പന്തുകൾ അവൻ തല്ലിത്തകർക്കും, എന്നാൽ ലൈൻ മാറുമ്പോൾ അവൻ കുടുങ്ങുകയാണ്," അശ്വിൻ വ്യക്തമാക്കി. 2026 ടി20 ലോകകപ്പിലടക്കം അഭിഷേക് നേരിട്ട സമാനമായ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അശ്വിന്റെ ഈ വിമർശനം.
മത്സരത്തിൽ ഹൈദരാബാദിന്റെ പവർപ്ലേ ബൗളിംഗ് നിരയും ദുർബലമാണെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. ഇഷാൻ കിഷനും ഹെൻറിച്ച് ക്ലാസനും ചേർന്ന് സ്കോർ 201-ൽ എത്തിച്ചെങ്കിലും കോലിയുടെ തകർപ്പൻ ബാറ്റിംഗിന് മുന്നിൽ അത് മതിയാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ആർസിബിക്കായി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ തന്നെ ജേക്കബ് ഡഫി നടത്തിയത് മിന്നും പ്രകടനമാണെന്നും അതാണ് എസ്ആർഎച്ചിന്റെ താളം ഇല്ലാതാക്കിയതെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
കോലി കാണിച്ചത് വന്‍ അബദ്ധം!! ഫാന്‍സ് ഞെട്ടി, പക്ഷെ അനുഷ്‌ക കളിയാക്കി? വീഡിയോ
ഐപിഎൽ 2026-ലെ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (SRH) ആധികാരിക വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) തങ്ങളുടെ കിരീടസംരക്ഷണ പോരാട്ടത്തിന് തുടക്കം കുറിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ 201 റൺസ് എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഫിൽ സാൾട്ടിനെ നഷ്ടമായെങ്കിലും വിരാട് കോലിയുടെ അപരാജിത പ്രകടനം ടീമിനെ വിജയതീരത്തെത്തിച്ചു. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൊന്നിലായിരുന്ന കോലി 38 പന്തിൽ നിന്ന് 69* റൺസുമായി ഇന്നിംഗ്‌സ് നയിച്ചു. കോലിക്ക് മികച്ച പിന്തുണ നൽകിയ ദേവ്ദത്ത് പടിക്കലും നായകൻ രജത് പാട്ടിദാറും തകർത്തടിച്ചതോടെ ആർസിബി ലക്ഷ്യം എളുപ്പത്തിൽ മറികടന്നു.