ഗാംഗുലിയോട് ചോദിച്ചു, പിന്നീട് മഗ്രാത്തിനെ കടന്നാക്രമിച്ചു! ഓര്‍മ പങ്കുവെച്ച് സച്ചിന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യയിലും വിദേശത്തും ഒരുപോലെ കസറിയിരുന്ന സച്ചിന്‍ നേടിയെടുത്ത റെക്കോഡുകളില്‍ പലതും ഇന്നും ആര്‍ക്കും തകര്‍ക്കാനാവാതെ തുടരുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, മത്സരം തുടങ്ങി പല വമ്പന്‍ റെക്കോഡുകളും സ്വന്തം പേരിലാക്കിയ സച്ചിന്റെ മുന്നില്‍ വിറക്കാത്ത ബൗളര്‍മാരില്ലെന്ന് പറയാം. വഖാര്‍ യൂനിസ്, ഷുഹൈബ് അക്തര്‍, വസിം അക്രം, ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത് തുടങ്ങി പല സൂപ്പര്‍ പേസര്‍മാരെയും നേരിട്ടാണ് സച്ചിന്‍ ഐതിഹാസിക കരിയര്‍ നേടിയത്.
ഒട്ടുമിക്ക ബൗളര്‍മാര്‍ക്കെതിരേയും മികച്ച റെക്കോഡ് നേടിയെടുക്കാന്‍ സച്ചിനായെങ്കിലും ചിലരെങ്കിലും സച്ചിനെ പ്രയാസപ്പെടുത്തിയിരുന്നു. അതിലൊരാളാണ് ഗ്ലെന്‍ മഗ്രാത്ത്. ഓസീസ് സൂപ്പര്‍ പേസര്‍ക്ക് മുന്നില്‍ സച്ചിന്‍ വിറച്ചിരുന്നുവെന്ന് പറയാം.
എന്നാല്‍ 2000ല്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ സച്ചിന്‍ മഗ്രാത്തിനെ കടന്നാക്രമിച്ചു. പതിവില്‍ നിന്നും വ്യത്യസ്തമായി കടന്നാക്രമിക്കുന്ന സച്ചിനെയാണ് അന്ന് കാണാനായത്. ഇപ്പോഴിതാ ഐസിസി നോക്കൗട്ട് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ മഗ്രാത്തിനെതിരേ കടന്നാക്രമിക്കാനുള്ള കാരണം സച്ചിന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

മറക്കാനാവാത്ത മത്സരമെന്ന് സച്ചിന്‍
2000ലെ ഐസിസി ചാമ്പ്യന്‍സ് നോക്കൗട്ട് ട്രോഫിയിലെ ഓസ്‌ട്രേലിയക്കെതിരായ മത്സരം എനിക്ക് മറക്കാന്‍ സാധിക്കാത്തതാണ്. അന്ന് ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരുന്നില്ല. മഗ്രാത്തിന്റെ ആദ്യ ഓവറിലെ പന്ത് കണ്ടപ്പോള്‍ത്തന്നെ ഞാന്‍ ഗാംഗുലിയോട് പറഞ്ഞു മഗ്രാത്തിനെ കടന്നാക്രമിക്കാന്‍ പോവുകയാണെന്ന്.
മനസുകളുടെ മത്സരത്തില്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ എന്തെങ്കിലും ചെയ്യണമായിരുന്നു. മഗ്രാത്തുമായി യാദൃശ്ചികമായി ചില വാക്കേറ്റവുമുണ്ടായി. ഇതോടെ കൂടുതല്‍ ആക്രമിക്കാന്‍ തയ്യാറെടുത്തു. കളിച്ച പല ഷോട്ടുകളും അതീവ സാഹസികമായിരുന്നു'-സച്ചിന്‍ പറഞ്ഞു.
Also Read: അവസാന സീസണില്‍ കളിച്ചു, പക്ഷെ ഇത്തവണയില്ല- ഇവരെ പരിഗണിച്ചുള്ള ബെസ്റ്റ് 11 ഇതാ

മനസിലെ പദ്ധതി ഇതായിരുന്നു
മഗ്രാത്തിന്റെ ലക്ഷ്യം മാറ്റുകയായിരുന്നു തന്റെ പദ്ധതിയെന്നാണ് സച്ചിന്‍ വെളിപ്പെടുത്തിയത്. മഗ്രാത്ത് തുടക്കം മുതല്‍ വിക്കറ്റിനായി സ്റ്റംപിനാക്രമിക്കുന്ന താരമാണ്. മികച്ച ലൈനും ലെങ്തുമാണ് മഗ്രാത്തിന്റെ ശക്തി.
അതുകൊണ്ട് തന്നെ അനായാസം മഗ്രാത്തിനെതിരേ ആധിപത്യം കാട്ടാനാവില്ല. അതുകൊണ്ടാണ് മഗ്രാത്തിന്റെ ശ്രദ്ധ മാറ്റാന്‍ ശ്രമിച്ചതെന്നാണ് സച്ചിന്‍ പറഞ്ഞത്.'കടന്നാക്രമിച്ച് മഗ്രാത്തിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തുകയും വിക്കറ്റിന് ആക്രമിക്കുന്നതിന് പകരം എന്റെ ശരീരത്തിലേക്ക് അവന്റെ ലക്ഷ്യം മാറ്റുകയുമായിരുന്നു സ പദ്ധതിയിട്ടത്. മഗ്രാത്തിനെക്കൊണ്ട് നമ്മള്‍ ആഗ്രഹിക്കുന്നിടത്തേക്ക് പന്തെറിയിക്കുകയായിരുന്നു പദ്ധതി'-സച്ചിന്‍ പറഞ്ഞു.
Also Read: കീപ്പര്‍ ആനുകൂല്യത്തില്‍ രാഹുല്‍ ലോകകപ്പ് കളിക്കേണ്ട! മിടുക്കന്മാര്‍ വേറെയുണ്ട്- അറിയാം

ഓസ്‌ട്രേലിയയെ 20 റണ്‍സിന് തോല്‍പ്പിച്ചു
ഈ മത്സരത്തില്‍ സച്ചിന്‍ സൗരവ് ഗാംഗുലിക്കൊപ്പം ഓപ്പണറായാണെത്തിയത്. 37 പന്തില്‍ 38 റണ്‍സെടുത്ത സച്ചിന്‍ മൂന്ന് വീതം സിക്‌സും ഫോറുമാണ് നേടിയത്. 102.70 സ്‌ട്രൈക്കറേറ്റിലായിരുന്നു സച്ചിന്റെ പ്രകടനം. വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും മത്സരഫലത്തെ മാറ്റിമറിക്കുന്ന പ്രകടനം കാഴ്ചവെച്ചാണ് സച്ചിന്റെ മടക്കം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 265 റണ്‍സാണ് നേടിയത്. യുവരാജ് സിങ്ങിന്റെ (84) അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. വിനോദ് കാംബ്ലി (29), സൗരവ് ഗാംഗുലി (24) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഈ മത്സരത്തില്‍ മഗ്രാത്ത് 9 ഓവറില്‍ 61 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് പോലും നേടിയില്ല.
മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 46.4 ഓവറില്‍ 245 റണ്‍സിനാണ് ഓള്‍ഔട്ടായത്. 20 റണ്‍സിന് ഇന്ത്യ ജയിച്ചപ്പോള്‍ യുവരാജ് സിങ് കളിയിലെ താരവുമായി. സഹീര്‍ ഖാനും അജിത് അഗാര്‍ക്കറും വെങ്കടേഷ് പ്രസാദും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications