For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

4,6,4,6- യൂനുസിനെ തീര്‍ത്ത ജഡേജ മാജിക്ക്! ഇന്ത്യ നേടിയത് ത്രില്ലിങ് വിജയം

1996ലെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇന്ത്യ നാടകീയ ജയം

AJAY JADEJA

ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികം വാഴ്ത്തപ്പെടാത്ത ഹീറോസില്‍ ഒരാളാണ് സ്‌റ്റൈലിഷ് ബാറ്ററും തകര്‍പ്പന്‍ ഫീല്‍ഡറുമായ അജയ് ജഡേജ. ദേശീയ ടീമിനു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങളും താരം കാഴ്ചവച്ചിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്നാണ് 1996ലെ ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരായ പോരാട്ടത്തില്‍ കണ്ടത്.

ബെംഗളൂരുവില്‍ വച്ചായിരുന്നു അന്നു ക്വാര്‍ട്ടറില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിച്ച ഇന്ത്യയും ആമിര്‍ സൊഹൈല്‍ നയിച്ച പാകിസ്താനും തമ്മില്‍ കൊമ്പുകോര്‍ത്തത്. ഇന്ത്യ 39 റണ്‍സിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു ആറാം നമ്പറില്‍ ഇറങ്ങിയ ജഡേജ കാഴ്ചവച്ചത്. താരത്തിന്റെ ഇന്നിങ്‌സ് മല്‍സരഫലത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.

ഓപ്പണിങില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ജഡേജയെ ഇന്ത്യ ഫിനിഷറുടെ റോളിലേക്കു മാറ്റുകയായിരുന്നു. ഇവിടെ മിന്നുന്ന പ്രകടനം നടത്താനും അദ്ദേഹത്തിനു കഴിഞ്ഞു. സിംബാബ്‌വെയുമായുള്ള അവസാന ലീഗ് മാച്ചില്‍ 27 ബോളില്‍ 44 റണ്‍സെടുത്ത ശേഷമായിരുന്നു പാകിസ്താനെതിരേയും ജഡേജ മറ്റൊരു തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ചത്.

ആറാമനായി ക്രീസില്‍

ആറാമനായി ക്രീസില്‍

ഓപ്പണര്‍ നവ്‌ജ്യോത് സിങിന്റെ (93) ഇന്നിങ്‌സ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ മികച്ച അടിത്തറയിടാന്‍ സഹായിച്ചിരുന്നു. പക്ഷെ മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിച്ചതു പോലെയുള്ള പ്രകടനം ലഭിച്ചില്ല. ഒടുവില്‍ ടീമിനെ ഒരു വിന്നിങ് ടോട്ടലില്‍ എത്തിക്കേണ്ട ചുമതല അവസാന അംഗീകൃത ബാറ്റിങ് ജോടികളായ അജയ് ജഡേജ, വിനോദ് കാംബ്ലി എന്നിവരിലേക്കു വരികയും ചെയ്തു.

കാംബ്ലി ഒരു ബൗണ്ടറി പോലുമില്ലാതെ 26 ബോൡ 24 റണ്‍സെടുത്ത് മടങ്ങി. അതുവരെ ആങ്കറുടെ റോളില്‍ കളിച്ച ജഡേജ തുടര്‍ന്നാണ് ഗിയര്‍ മാറ്റിയത്. ഇതിനിടെ നയന്‍ മോംഗിയയുടെ (3) റണ്ണൗട്ടും സംഭവിച്ചതോടെ ജഡേയജയുടെ ഉത്തരവാദിത്വം കൂടി. ഇന്ത്യ അപ്പോള്‍ ആറിന് 236 റണ്‍സെന്ന നിലയിലായിരുന്നു.

Also Read: രോഹിത് ഇവര്‍ക്കു വില്ലന്‍! നായകനായതോടെ കരിയര്‍ തകര്‍ത്തു, അറിയാം

കൂട്ടിന് കുംബ്ലെ

കൂട്ടിന് കുംബ്ലെ

ഇന്ത്യന്‍ ഇന്നിങ്‌സില്‍ മൂന്നോവറുകള്‍ ബാക്കിനില്‍ക്കെ സ്‌കോര്‍ ബോര്‍ഡിലുള്ളത് ആറു വിക്കറ്റിനു 237 റണ്‍സ്. അജയ് ജഡേജ്ക്കു കൂട്ടായി ക്രീസിലുള്ളത് സ്പിന്നര്‍ അനില്‍ കുംബ്ലെ. അവസാന രണ്ടോവറില്‍ രണ്ടെണ്ണം വഖാര്‍ യൂനിസിനും ഒന്ന് അക്വിബ് ജാവേദിനുമായിരുന്നു.
48ാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത് യൂനിസായിരുന്നു.

ജഡേജയുടെ ബാറ്റിങ് ഷോയായിരുന്നു ഈ ഓവവറില്‍ കണ്ടത്. 22 റണ്‍സ് ഈ ഓവറില്‍ ഇന്ത്യ വാരിക്കൂട്ടി. കുംബ്ലെ രണ്ടു ഫോറടിച്ചപ്പോള്‍ ജഡേജ ഓരോ ബൗണ്ടറിയും സിക്‌സറും പറത്തി. ഓവറിലെ അവസാന രണ്ടു ബോളിലായിരുന്നു ഫോറും സിക്‌സറും.

Also Read: വാതുവയ്പുകാര്‍ സമീപിച്ചാല്‍ എന്താവും പ്രതികരണം? സഞ്ജു പറഞ്ഞത് വൈറല്‍

യൂനുസിനെ പറപ്പിച്ചു

യൂനുസിനെ പറപ്പിച്ചു

50ാം ഓവറില്‍ വഖാര്‍ യൂനിസ് വീണ്ടും ബൗള്‍ ചെയ്യാനെത്തിയപ്പോഴും അജയ് ജഡേജ വെറുതെ വിട്ടില്ല. ആദ്യ ബോളില്‍ ഫോറടിച്ചാണ് അദ്ദേഹം പാക് പേസറെ വരവേറ്റത്. തൊട്ടടുത്ത ബോളില്‍ ലോങ് ഓണിലൂടെ സിക്‌സര്‍. അടുത്ത ബോളില്‍ ജഡേജ മടങ്ങിയെങ്കിലും അപ്പോഴേക്കും ഇന്ത്യ മികച്ച സ്‌കോര്‍ ഉറപ്പിച്ചിരുന്നു.

25 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടക്കം 45 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റിനു 287 റണ്‍സെടുക്കുകയും ചെയ്തു. റണ്‍ചേസില്‍ പാക് ലക്ഷ്യം 49 ഓവറില്‍ 288 റണ്‍സാക്കി പുനര്‍നിശ്ചയിച്ചിരുന്നു. പക്ഷെ അവര്‍ക്കു ഒമ്പതു വിക്കറ്റിനു 248 റണ്‍സ് നേടാനേ ആയുള്ളൂ.

Story first published: Tuesday, March 14, 2023, 17:50 [IST]
Other articles published on Mar 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+