
ഹീത്ത് സ്ട്രീക്ക്
മുന്‍ സിംബാബ് വെ ഓള്‍റൗണ്ടര്‍ ഹീത്ത സ്ട്രീക് സിംബാബ് വെയെ ഏകദിനത്തിലും ടെസ്റ്റിലും നയിച്ച നായകനാണ്. 65 ടെസ്റ്റില്‍ നിന്ന് 1990 റണ്‍സും 216 വിക്കറ്റും 189 ഏകദിനത്തില്‍ നിന്ന് 2943 റണ്‍സും 239 വിക്കറ്റുമാണ് സ്ട്രീക്കിന്റെ പേരിലുള്ളത്. സിംബാബ് വെയെ ഏകദിനത്തില്‍ നയിച്ചിട്ടുള്ള അദ്ദേഹത്തിന് പക്ഷെ ഏകദിന സെഞ്ച്വറി നേടാനായിട്ടില്ല. ടെസ്റ്റില്‍ സെഞ്ച്വറിയുണ്ടെങ്കിലും ഏകദിനത്തില്‍ 79 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. വിരമിച്ച ശേഷം പരിശീലക റോളില്‍ അദ്ദേഹം ശ്രദ്ധേയനാണ്.
ടി20യില്‍ ഇവര്‍ ഡെക്കായിട്ടില്ല!, അറിയാമോ ഈ ഇന്ത്യന്‍ താരങ്ങളെ?, നാല് പേരിതാ

ഡാനിയല്‍ വെട്ടോറി
മുന്‍ ന്യൂസീലന്‍ഡ് നായകനും സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടറുമാണ് ഡാനിയല്‍ വെട്ടോറി. ഇടം കൈയന്‍ താരം മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലിലടക്കം വളരെ സജീവമായിട്ടുണ്ടായിരുന്ന അദ്ദേഹം വിരമിച്ച ശേഷം പരിശീലകറോളില്‍ ഇപ്പോഴും സജീവമാണ്. 113 ടെസ്റ്റില്‍ നിന്ന് 4531 റണ്‍സും 362 വിക്കറ്റും 295 ഏകദിനത്തില്‍ നിന്ന് 2253 റണ്‍സും 305 വിക്കറ്റും 34 ടി20യില്‍ നിന്ന് 205 റണ്‍സും 38 വിക്കറ്റും വെട്ടോറിയുടെ പേരിലുണ്ട്. ടെസ്റ്റില്‍ ആറ് സെഞ്ച്വറി നേടാന്‍ വെട്ടോറിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഏകദിനത്തില്‍ ഒരു തവണ പോലും സെഞ്ച്വറിയിലേക്കെത്താന്‍ വെട്ടോറിക്കായിട്ടില്ല. 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

മിസ്ബാഹ് ഉല്‍ ഹഖ്
മുന്‍ പാകിസ്താന്‍ നായകന്‍ മിസ്ബാഹ് ഉല്‍ ഹഖ് 56 പന്തില്‍ നിന്ന് ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടിയിട്ടുള്ള മിസ്ബാഹ് 75 ടെസ്റ്റില്‍ നിന്ന് 5222 റണ്‍സും 162 ഏകദിനത്തില്‍ നിന്ന് 5122 റണ്‍സും 39 ടി20യില്‍ നിന്ന് 788 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 10 തവണ സെഞ്ച്വറി നേടാന്‍ മിസ്ബാഹ് ഉല്‍ ഹഖിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ മികച്ച ബാറ്റ്‌സ്മാനായിട്ടും ഏകദിനത്തില്‍ സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. 96 റണ്‍സാണ് അദ്ദേഹത്തിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍.


Click it and Unblock the Notifications












