'മധ്യനിര ഭരിക്കുന്ന ഇന്ത്യ', ഏത് പ്രതിസന്ധിയും മറികടക്കും!, കരുത്തേകുന്ന മൂന്ന് കാരണങ്ങളിതാ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ ടോപ് ഫോര്‍ നിരാശപ്പെടുത്തിയപ്പോഴും ഇന്ത്യ ഗംഭീര ജയം നേടി പരമ്പര സ്വന്തമാക്കിയത് മധ്യനിരയുടെ ബാറ്റിങ് മികവിലാണ്. ഒരു കാലത്ത് ഇന്ത്യയുടെ ടോപ് ത്രീയായിരുന്നു ബാറ്റിങ് നിരയുടെ നട്ടെല്ലെങ്കില്‍ ഇപ്പോഴത് മധ്യ നിരയായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ ടോപ് ത്രീയുടെ സമീപകാല പ്രകടനങ്ങള്‍ വളരെ മോശമാവുമ്പോഴും മധ്യനിര ടീമിന്റെ രക്ഷകരാവുന്നു.
സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ ഇന്ത്യയുടെ മധ്യനിരക്ക് സാധിക്കുന്നുണ്ട്. ടി20 ലോകകപ്പടക്കം വരാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് മധ്യനിരയുടെ ബാറ്റിങ്. ഇന്ത്യയുടെ മധ്യനിര മറ്റേത് ടീമിന്റെ മധ്യനിരയേക്കാളും കരുത്തുറ്റതാണെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ആക്രമണ ശൈലിയില്‍ കളിക്കാനുള്ള കഴിവ്
ഇന്ത്യയുടെ മധ്യനിരയിലെ താരങ്ങളെ നോക്കിയാല്‍ എല്ലാവരും വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവരാണ്. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യയുടെ മധ്യനിരയിലെ പ്രധാന താരങ്ങള്‍. ഇവരെല്ലാം വെടിക്കെട്ട് ശൈലിയുള്ളവരാണ്. എതിരാളികളെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കുന്ന വെടിക്കെട്ട് ബാറ്റിങ് ശൈലിയാണ് ഇവരുടേതെന്നതാണ് എടുത്തു പറയേണ്ടത്.
ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ഇവര്‍ക്ക് കഴിവുണ്ട്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കരുത്തായത് റിഷഭ്-ഹര്‍ദിക് കൂട്ടുകെട്ടായിരുന്നു. പതിയെ തുടങ്ങി കത്തിക്കയറിയ റിഷഭിനെപ്പോലെ അനായാസമായി റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങള്‍ മറ്റ് ടീമുകളില്‍ നിലവില്‍ ഇല്ലെന്ന് തന്നെ പറയാം.
തുടക്കം സ്പിന്നറായി, പിന്നീട് പേസിലേക്ക് ചുവടുമാറ്റി, കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

സമ്മര്‍ദ്ദങ്ങളെ മറികടക്കാനുള്ള മികവ്
ഇന്ത്യയുടെ മധ്യനിരയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യയുടെ മധ്യനിര നന്നായി ബാറ്റ് ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ സൂര്യകുമാര്‍ യാദവ് ഒറ്റക്ക് നിന്ന് പൊരുതി സെഞ്ച്വറി നേടി. റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും മൂന്നാം ഏകദിനത്തില്‍ കാഴ്ചവെച്ച ബാറ്റിങ് പ്രകടനവുമെല്ലാം സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചുകൊണ്ടുള്ള ഗംഭീര പ്രകടനമായിരുന്നു.
ടെസ്റ്റിലും റിഷഭ് സമ്മര്‍ദ്ദഘട്ടങ്ങളില്‍ നടത്തിയ പോരാട്ടം ശ്രദ്ധേയമായിരുന്നു. അവസരത്തിനൊത്ത് ഉയരാന്‍ ഇന്ത്യയുടെ മധ്യനിര താരങ്ങള്‍ക്ക് പലപ്പോഴും സാധിക്കുന്നു. വലിയ ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ മധ്യനിര താരങ്ങള്‍ക്ക് ഈ നേട്ടം നടത്താനാവുമോയെന്നാണ് കണ്ടറിയേണ്ടത്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ മധ്യനിരയില്‍ പ്രതീക്ഷകളേറെ.
ധോണിക്ക് മുമ്പ് അരങ്ങേറി, എന്നിട്ടും ഡികെയ്ക്ക് വലിയ കരിയറില്ല!, എന്തുകൊണ്ട്? കാരണങ്ങളിതാ

അനുഭവസമ്പന്നരായ താരങ്ങള്‍
ഇന്ത്യയുടെ മധ്യനിരയുടെ മറ്റൊരു സവിശേഷത അനുഭവസമ്പത്താണ്. റിഷഭും ഹര്‍ദിക്കും സൂര്യകുമാറുമെല്ലാം ഇതിനോടകം മത്സരങ്ങള്‍ കളിച്ച് അനുഭവസമ്പത്താര്‍ജിച്ചവരാണ്. സൂര്യക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കളിച്ച് വലിയ അനുഭവസമ്പത്ത് ഇതിനോടകം ഉണ്ടാക്കിയിട്ടുണ്ട്. മധ്യനിരയില്‍ കളിക്കുന്ന റിഷഭും ഹര്‍ദിക്കും ജഡേജയും മൂന്ന് ഫോര്‍മാറ്റിലും കളിച്ച് വിവിധ സാഹചര്യങ്ങളില്‍ കളിച്ച് കരുത്ത് തെളിയിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ ഏത് ഫോര്‍മാറ്റിലും ഏത് പ്രതിസന്ധിയിലും തിളങ്ങാന്‍ ഇവര്‍ക്ക് മികവുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications