വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി, രോഹിത്, ബുംറ-ഇവര്‍ക്ക് ശേഷം ത്രിമൂര്‍ത്തികള്‍ ആരൊക്കെ? ഇവരാണ് ബെസ്റ്റ്

ഇന്ത്യയുടെ നിലവിലെ മൂന്ന് സൂപ്പര്‍ താരങ്ങളെന്ന വിശേഷണം വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് നല്‍കാം

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 2023ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളുടെയും കരിയറിലെ അവസാന മത്സരമായി ഇത്തവണത്തെ ഏകദിന ലോകകപ്പ് മാറിയേക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോള്‍ത്തന്നെ പല മാറ്റങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്. ടി20, ഏകദിന നായകസ്ഥാനത്ത് ഹര്‍ദിക് പാണ്ഡ്യയെ കൊണ്ടുവരാന്‍ പദ്ധതിയിടുന്ന ഇന്ത്യ ടെസ്റ്റില്‍ കെ എല്‍ രാഹുലിനെ നായകനാക്കാനും ആലോചിക്കുന്നതായാണ് വിവരം.

ഇത്തരത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാറെടുക്കുകയാണ്. ഇന്ത്യയുടെ നിലവിലെ മൂന്ന് സൂപ്പര്‍ താരങ്ങളെന്ന വിശേഷണം വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് നല്‍കാം. മൂന്ന് പേരുടെയും പ്രകടനമാണ് ഇന്ത്യയുടെ കരുത്ത്.

എന്നാല്‍ ഇവര്‍ കളമൊഴിയുന്നതോടെ ഇവരുടെ സ്ഥാനത്തേക്ക് വളര്‍ന്നുവരാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണ്? ഇന്ത്യയുടെ ഭാവി ത്രിമൂര്‍ത്തികളെന്ന് വിശേഷിപ്പിക്കാവുന്ന മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: 2008ല്‍ കോലിക്കൊപ്പം അരങ്ങേറ്റം, പക്ഷെ വലിയ കരിയറില്ല-ഇന്ത്യയുടെ അഞ്ച് പേരിതാAlso Read: 2008ല്‍ കോലിക്കൊപ്പം അരങ്ങേറ്റം, പക്ഷെ വലിയ കരിയറില്ല-ഇന്ത്യയുടെ അഞ്ച് പേരിതാ

റിഷഭ് പന്ത്

റിഷഭ് പന്ത്

രോഹിത് ശര്‍മക്ക് ശേഷം ആ സ്ഥാനം നികത്തി എത്താന്‍ സാധ്യതയുള്ള താരമാണ് റിഷഭ് പന്ത്. നിലവില്‍ കാര്‍ അപകടത്തില്‍പ്പെട്ട് റിഷഭ് വിശ്രമത്തിലാണ്. ഒരു വര്‍ഷത്തോളം വിശ്രമത്തിന് ശേഷമേ അദ്ദേഹത്തിന് ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

പരിമിത ഓവറില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമെന്ന് റിഷഭിനെ വിളിക്കാനാവില്ലെങ്കിലും ടെസ്റ്റില്‍ ഇന്ത്യയുടെ ഇതിഹാസമെന്ന നിലയിലേക്ക് റിഷഭ് വളര്‍ന്നുകഴിഞ്ഞു. പരിമിത ഓവറില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിവുള്ള താരമാണ് റിഷഭ് പന്ത്.

ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരീക്ഷിക്കാന്‍ സാധ്യതയുള്ള താരമാണ് റിഷഭ്. രോഹിത് ശര്‍മ സ്ഥാനമൊഴിയുന്നതോടെ ഓപ്പണിങ്ങിലേക്ക് ഇന്ത്യ റിഷഭിനെ വളര്‍ത്തിയേക്കും. ഇന്ത്യയുടെ അടുത്ത ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് പേരു ചേര്‍ത്ത താരമാണ് റിഷഭെന്ന് പറയാം.

ഇന്ത്യക്കായി 33 ടെസ്റ്റില്‍ നിന്ന് 2271 റണ്‍സും 30 ഏകദിനത്തില്‍ നിന്ന് 865 റണ്‍സും 66 ടി20യില്‍ നിന്ന് 987 റണ്‍സുമാണ് റിഷഭ് നേടിയത്. 98 ഐപിഎല്ലില്‍ നിന്ന് 2838 റണ്‍സും റിഷഭിന്റെ പേരിലുണ്ട്.

Also Read: സഞ്ജുവിന്റെ ഹൃദയം കീഴടക്കിയ കളിക്കാരനാര്? സച്ചിനോ സെവാഗോ അല്ല, മറ്റൊരാള്‍!

ശുബ്മാന്‍ ഗില്‍

ശുബ്മാന്‍ ഗില്‍

വിരാട് കോലി കളമൊഴിയുന്നതോടെ അതിന് പകരം ആരെന്നത് വലിയ ചോദ്യമാണ്. കോലിക്ക് ഉത്തമ പകരക്കാരനെ കണ്ടെത്തുക പ്രയാസമാണെന്ന് പറയാം. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ നിന്ന് അടുത്ത കോലിയെന്ന തലത്തിലേക്ക് ഉയരാന്‍ സാധ്യതയുള്ളത് ശുബ്മാന്‍ ഗില്ലാണ്.

ഓപ്പണറായ താരം അതിവേഗത്തില്‍ റണ്‍സടിക്കാന്‍ കഴിവുള്ള താരമല്ലെങ്കിലും ക്ലാസിക് ബാറ്റിങ്ങുകൊണ്ട് റണ്‍സുയര്‍ത്തുന്നവനാണ്. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറെന്ന് ശുബ്മാനെ വിളിക്കാം.

എന്നാല്‍ ടി20യില്‍ ശുബ്മാന്‍ ഇനിയും വളരേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ ടി20 ടീമില്‍ ശുബ്മാന്‍ ഗില്ലിന് സ്ഥാനം ഉറപ്പാക്കാനായിട്ടില്ല. എന്നാല്‍ ടി20യിലും ഏകദിനത്തിലും അദ്ദേഹം ഏറെക്കുറെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലെ ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ ശുബ്മാന്‍ ഗില്‍ അടുത്ത സൂപ്പര്‍ താരമെന്ന തലത്തിലേക്ക് ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞിരിക്കുന്നു.

Also Read: IND vs NZ: ഓപ്പണര്‍ സ്ഥാനം ഗില്‍ ഉറപ്പിച്ചോ? പറയാറായിട്ടില്ല- കാരണം ചൂണ്ടിക്കാട്ടി സഞ്ജയ്

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

ഇന്ത്യയുടെ സ്റ്റാര്‍ പേസറാണ് ജസ്പ്രീത് ബുംറ. യോര്‍ക്കറുകളിലൂടെ റണ്ണൊഴുക്ക് തടയുകയും തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്യാന്‍ ബുംറയുടെ മികവ് എടുത്തു പറയേണ്ടതാണ്. തോല്‍ക്കുമെന്ന് കതോന്നിച്ചിടത്തുനിന്ന് പല തവണ ബുംറ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചിട്ടുണ്ട്.

ബുംറയുടെ പകരക്കാരനെ കണ്ടെത്തുകയെന്നതും ഒട്ടും എളുപ്പമല്ല. സ്ഥിരതയോടെ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടാന്‍ കഴിവുള്ളവനാണ് ബുംറ. അദ്ദേഹത്തിന്റെ പകരക്കാരനെന്ന് നിലവിലെ ഇന്ത്യന്‍ ടീമില്‍ നിന്ന് വിശേഷിപ്പിക്കാനാവുക മുഹമ്മദ് സിറാജിനെയാണ്.

ടെസ്റ്റിലും ഏകദിനത്തിലും ഇതിനോടകം മികവ് കാട്ടാന്‍ സിറാജിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ടി20യില്‍ തല്ലുകൊള്ളിയാണ് സിറാജ്. ഓരോ മത്സരങ്ങള്‍ക്ക് ശേഷവും പ്രകടനം മെച്ചപ്പെടുത്തുന്ന സിറാജിന് ഭാവിയില്‍ ബുംറയുടെ റോള്‍ വഹിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Story first published: Saturday, January 21, 2023, 12:37 [IST]
Other articles published on Jan 21, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X