Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യന്‍ ടീം സെലക്ഷന്‍ പാളി, മൂന്ന് പ്രധാന മണ്ടത്തരങ്ങള്‍!, രോഹിത് വിയര്‍ക്കും

1

മുംബൈ: ടി20 ലോകകപ്പിലേക്കുള്ള കാത്തിരിപ്പിന്റെ നീളം കുറഞ്ഞു വരികയാണ്. ഫേവറേറ്റുകളിലൊരു ടീമായ ഇന്ത്യ ഇന്നലെയാണ് ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ചത്. മികച്ച ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചതെന്ന് പറയാം. പ്രതീക്ഷച്ചതില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിലില്ലായിരുന്നു. അധികം സര്‍പ്രൈസുകളില്ലാതെയായിരുന്നു ഇന്ത്യയുടെ ടീം പ്രഖ്യാപനം. എന്നാല്‍ ഏഷ്യാ കപ്പിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ്ടോ ഇന്ത്യ ടീം പ്രഖ്യാപിച്ചതെന്ന് ചോദിച്ചാല്‍ സംശയമാണെന്ന് പറയേണ്ടി വരും.

ഏഷ്യാ കപ്പില്‍ മോശം ഫോമിലായിരുന്ന താരങ്ങളെ ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ നിലനിര്‍ത്തിയത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. സഞ്ജു സാംസണെ ഇന്ത്യ തഴഞ്ഞതാണ് ആരാധകരെ കൂടുതല്‍ നിരാശപ്പെടുത്തിയത്. ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയാണ് വേദി. ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ ഇന്ത്യ ടി20 ലോകകപ്പിനായി തിരഞ്ഞെടുത്ത ടീമില്‍ ചില പ്രശ്‌നങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ബാക്കപ്പ് ഓപ്പണറില്ല

ബാക്കപ്പ് ഓപ്പണറില്ല

ഇന്ത്യന്‍ ടീമില്‍ ബാക്കപ്പ് ഓപ്പണറില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരെ ഓപ്പണര്‍മാരാക്കിത്തന്നെയാവും ഇന്ത്യ ടി20 ലോകകപ്പിനായി ഇറങ്ങുക. രണ്ട് പേരും തമ്മിലുള്ള കൂട്ടുകെട്ട് ഏഷ്യാ കപ്പില്‍ ക്ലിക്കായിരുന്നില്ല. എന്നാല്‍ അനുഭവസമ്പന്നരായ താരങ്ങളെന്ന നിലയില്‍ ഇരുവരിലും പ്രതീക്ഷവെക്കാം. എന്നാല്‍ രാഹുലും രോഹിത്തും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഇവരിലൊരാള്‍ക്ക് പരിക്കേറ്റാല്‍ പകരമാര് ഓപ്പണറാവുമെന്നതാണ് ചോദ്യം.

2

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ഓപ്പണറെ ബാക്കപ്പായി പരിഗണിച്ചിട്ടില്ല. രാഹുലിനോ രോഹിത്തിനോ പരിക്കേറ്റാല്‍ വിരാട് കോലി ഓപ്പണിങ് സ്ഥാനത്തേക്കെത്തും. അങ്ങനെ സംഭവിച്ചാല്‍ ബാറ്റിങ് ഓഡറില്‍ പൊളിച്ചെഴുത്ത് വേണ്ടിവരും. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും. ഇന്ത്യ ഒരു സ്‌പെഷ്യലിസ്റ്റ് ഓപ്പണറെ ബാക്കപ്പായെങ്കിലും പരിഗണിക്കേണ്ടതായിരുന്നു. ഇഷാന്‍ കിഷനെ ഇന്ത്യ കൂടുതല്‍ പിന്തുണക്കണമായിരുന്നു.

ബാബറോ കോലിയോ ബെസ്റ്റ്?, അവന്‍ തന്നെ കേമന്‍, പാക് കോച്ച് സക്ലെയ്ന്‍ മുഷ്താഖ് പറയുന്നു

ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ കുറവ്

ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ കുറവ്

ഇന്ത്യയുടെ പ്ലേയിങ് 11 ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ കുറവ് വലിയ തലവേദനയാണ്. റിഷഭ് പന്ത് മാത്രമാണ് ഇന്ത്യന്‍ ടീമിലുള്ള ഏക ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍. അക്ഷര്‍ പട്ടേല്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായി ടീമിനൊപ്പമുണ്ട്. എന്നാല്‍ അക്ഷറിനെ വിശ്വസ്തനായ ബാറ്റ്‌സ്മാനായി പരിഗണിക്കാനാവില്ല. ഇടം കൈയന്‍മാരുടെ കുറവ് ഇന്ത്യയുടെ പ്ലേയിങ് 11 ബാലന്‍സിനെ ബാധിച്ചേക്കും.

4

റിഷഭിനെ പുറത്തിരുത്തേണ്ടി വന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11 ബാലന്‍സ് ചെയ്യാന്‍ പ്രയാസമായിരിക്കും. അതുകൊണ്ട് തന്നെ ഇന്ത്യ ഇഷാന്‍ കിഷനെയും ടീമിലേക്ക് പരിഗണിക്കണമായിരുന്നു. ഭാവിയിലേക്ക് നോക്കുമ്പോഴും ഇന്ത്യ മികച്ച ഇടം കൈയന്‍മാരെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്.

ബാക്കപ്പ് ബാറ്റ്‌സ്മാനായി ശ്രേയസ് മാത്രം

ബാക്കപ്പ് ബാറ്റ്‌സ്മാനായി ശ്രേയസ് മാത്രം

ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരിക്കുന്ന ബാറ്റ്‌സ്മാന്‍മാരില്‍ മിക്കവരും പ്ലേയിങ് 11 ഉള്‍പ്പെടുന്നവരാണ്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ദീപക് ഹൂഡ എന്നിവരാണ് ബാറ്റ്‌സ്മാന്‍മാരായി ടീമിലുള്ളത്. ഇതില്‍ ഫിനിഷര്‍ റോളില്‍ ഹൂഡയേയും കാര്‍ത്തികിനെയുമെല്ലാം ഇന്ത്യക്ക് പരിഗണിക്കാമെങ്കിലും ടോപ് ഓഡറില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ആരെന്നതാണ് ചോദ്യം.

6

ഓസീസ് സാഹചര്യത്തില്‍ അനുഭവസമ്പന്നനല്ലാത്ത ഹൂഡയും ഷോര്‍ട്ട് ബോളില്‍ കുടുങ്ങുന്ന ശ്രേയസും ടോപ് ഓഡറില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുന്നവരല്ല. അതുകൊണ്ട് തന്നെ ഇന്ത്യ സഞ്ജു സാംസണെപ്പോലെ മികച്ച ബാക്കപ്പ് ബാറ്റ്‌സ്മാന്‍മാരെക്കൂടി പരിഗണിക്കണമായിരുന്നു.

T20 World Cup: ഇന്ത്യ അവനെ വിശ്വസിക്കരുത്!, നേട്ടം ഉണ്ടാക്കിത്തരില്ല, പേസറെക്കുറിച്ച് ബട്ട്

7

ഇന്ത്യയുടെ ലോകകപ്പ് ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്നോയ്, ദീപക് ചാഹര്‍.

Story first published: Tuesday, September 13, 2022, 12:33 [IST]
Other articles published on Sep 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+