Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ജയവര്‍ധന വിട്ടു, മുംബൈയെ പരിശീലിപ്പിക്കാന്‍ ആരെത്തും?, ഈ മൂന്ന് പേരിലൊരാള്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരുടെ നിരയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് പക്ഷെ അവസാന രണ്ട് സീസണിലും നിരാശപ്പെടേണ്ടി വന്നു. പ്ലേ ഓഫില്‍ പോലും കടക്കാന്‍ മുംബൈക്ക് സാധിച്ചില്ല. രോഹിത് ശര്‍മ ക്യാപ്റ്റനായ മുംബൈക്ക് വരുന്ന സീസണില്‍ ഗംഭീരമായൊരു തിരിച്ചുവരവ് അത്യാവശ്യമാണെന്ന് പറയാം.

അതിന്റെ മുന്നോടിയായി മുംബൈ ഇപ്പോള്‍ത്തന്നെ അഴിച്ചുപണി തുടങ്ങിയിരിക്കുകയാണ്. നിലവിലെ മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധനക്ക് മുംബൈ പ്രമോഷന്‍ നല്‍കിയതോടെ പുതിയ സീസണില്‍ മുംബൈക്ക് പുതിയ പരിശീലകനെ കണ്ടെത്തേണ്ടി വന്നിരിക്കുകയാണ്. ആരാവും മുംബൈയുടെ പുതിയ പരിശീലകന്‍?. ഈ മൂന്ന് പേരിലൊരാളാവാനാണ് സാധ്യത. ആരൊക്കെയാണെന്ന് നോക്കാം.

സൈമണ്‍ കാറ്റിച്ച്

സൈമണ്‍ കാറ്റിച്ച്

മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനായ സൈമണ്‍ കാറ്റിച്ച് ഇതിനോടകം പരിശീലകനെന്ന നിലയില്‍ പേരെടുത്തുകഴിഞ്ഞു. ഐപിഎല്ലില്‍ നേരത്തെ പരിശീലകനായിട്ടുള്ള വ്യക്തിയാണ് കാറ്റിച്ച്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ആര്‍സിബി ടീമുകളെ പരിശീലിപ്പിച്ച കാറ്റിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹ പരിശീലകനായിരുന്നു. അവസാന സീസണില്‍ ഹൈദരാബാദ് ടീം മാനേജ്‌മെന്റുമായി ഉടക്കിപ്പിരിഞ്ഞ കാറ്റിച്ച് ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാവാനുള്ള താല്‍പര്യം കാട്ടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

T20 World Cup 2022: ഇവരെ എന്തിന് തഴഞ്ഞു?, സ്ഥാനം അര്‍ഹിച്ചിട്ടും സീറ്റില്ല!, മൂന്ന് പേര്‍

മാര്‍ക്ക് ബൗച്ചര്‍

മാര്‍ക്ക് ബൗച്ചര്‍

മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറും പരിശീലകനുമായ മാര്‍ക്ക് ബൗച്ചര്‍ മുംബെയുടെ പരിശീലകനാവുമെന്നാണ് കൂടുതല്‍ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. 2019 മുതല്‍ ദക്ഷിണാഫ്രിക്കയുടെ മുഖ്യ പരിശീലകനായിരുന്ന ബൗച്ചര്‍ ഇപ്പോള്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞത് മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാവാനാണെന്നാണ് ലഭിക്കുന്ന സൂചന. ദക്ഷിണാഫ്രിക്കയുടെ പരിശീലകനെന്ന നിലയില്‍ വലിയ റെക്കോഡ് ബൗച്ചറിന് അവകാശപ്പെടാനാവില്ല. എന്നാല്‍ പ്രതീക്ഷ നല്‍കുന്ന പരിശീലകന്മാരിലൊരാളാണ് ബൗച്ചര്‍.

ധോണിയും കോലിയും ചേര്‍ന്ന് കരിയര്‍ തുലച്ചു!, ഒരാളുടെയല്ല, അഞ്ച് പേരുടെ, അറിയാമോ?

ജസ്റ്റിന്‍ ലാംഗര്‍

ജസ്റ്റിന്‍ ലാംഗര്‍

മുന്‍ ഓസീസ് താരവും പരിശീലകനുമായ ജസ്റ്റിന്‍ ലാംഗറും മുംബൈയുടെ പരിശീലകനാവാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ഓസ്‌ട്രേലിയയെ വലിയ നേട്ടങ്ങളിലേക്ക് നയിച്ച പരിശീലകനാണ് ലാംഗര്‍. എന്നാല്‍ ടി20യില്‍ ലാംഗര്‍ക്ക് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരാനാവുമോയെന്നത് പ്രസക്തമായ ചോദ്യമാണ്. നിലവില്‍ മുംബൈ തകര്‍ന്ന അവസ്ഥയിലാണ്. അവിടെ നിന്ന് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരു ടി20 സ്‌പെഷ്യലിസ്റ്റായ പരിശീലകനെ ആവിശ്യമാണ്. ലാംഗറുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും മുംബൈ പരിഗണിക്കാനുള്ള സാധ്യത കുറവാണെന്ന് പറയാം.

Story first published: Thursday, September 15, 2022, 16:41 [IST]
Other articles published on Sep 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+