Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: റിവ്യു വേണമെന്ന് ഇന്ത്യ, തരില്ലെന്നു തേര്‍ഡ് അംപയര്‍!- ചൂടായി കോലി, കാരണമറിയാം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 മല്‍സരത്തില്‍ ഡിഎര്‍എസ് വിളിക്കാനുള്ള ഇന്ത്യയുടെ നീക്കം അംപയര്‍മാര്‍ നിരസിച്ചതിനെ തുടര്‍ന്ന് അവരുമായി രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെട്ട് ക്യാപ്റ്റന്‍ വിരാട് കോലി. റിവ്യൂവിന് അനുവാദം നല്‍കാനാവില്ലെന്ന തീരുമാനത്തില്‍ ഫീല്‍ഡ് അംപയര്‍മാര്‍ ഉറച്ചുനിന്നതോടെ അവരുമായി അല്‍പ്പനേരം തര്‍ക്കിച്ച ശേഷം കോലി നിരാശനായി പിന്‍മാറുകയായിരുന്നു.

Virat Kohli's heated interaction with umpires | Oneindia Malayalam
1

11ാം ഓവറിലെ നാലാമത്തെ പന്തിലായിരുന്നു സംഭവം. ടി നടരാജനായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. മികച്ച ഫോമില്‍ ബാറ്റ് ചെയ്ത മാത്യു വെയ്ഡിനെ നടരാജന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയെങ്കിലും അംപയര്‍ നോട്ടൗട്ട് വിധിക്കുകയായിരുന്നു. മിഡില്‍, ലെഗ് സ്റ്റംപുകള്‍ക്ക് ഇടയിലായിരുന്നു പന്ത് കൊണ്ടത്. നടരാജന്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. സ്‌ക്രീനില്‍ ഡിആര്‍എസ് ടൈമര്‍ തെളിഞ്ഞില്ല. ഇതിനിടെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലുമായി സംസാരിച്ച ശേഷം കോലി ഡിആര്‍എസ് വിളിക്കുകയായിരുന്നു. ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് രാഹുലിന്റെ സഹായം തേടിയത്.

ഇതിനിടെ ഗ്രൗണ്ടിലെ സ്‌ക്രീനില്‍ റീപ്ലേകള്‍ കാണിക്കുകയും ചെയ്തു. അത് ഔട്ടാണെന്നു തിരിച്ചറിഞ്ഞ കോലി ഡിആര്‍എസും വിളിച്ചു. പക്ഷെ ഇന്ത്യയുടെ റിവ്യു അസാധുവാണെന്ന് തേര്‍ഡ് അംപയര്‍ വിധിക്കുകയായിരുന്നു. കാരണം റീപ്ലേ കണ്ട ശേഷമായിരുന്നു ഇന്ത്യ റിവ്യു വിളിച്ചതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

റിവ്യു നിഷേധിക്കപ്പെട്ടതില്‍ കോലി നിരാശനും രോഷാകുലനുമായിരുന്നു. ഓണ്‍ഫീല്‍ഡ് അംപയര്‍മാരുടെ അടുത്തേക്കു വന്ന് അദ്ദേഹം വാദിക്കുകയും ചെയ്തു. എന്നാല്‍ വലിയ സ്‌ക്രീനില്‍ റീപ്ലേ കാണിച്ച ശേഷം റിവ്യൂ വിളിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നു അംപയര്‍മാര്‍ കോലിയെ ബോധ്യപ്പെടുത്തുകയായിരുന്നു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ഇത് അംഗീകരിച്ച് അദ്ദേഹം പിന്‍മാറുകയും ചെയ്തു.

ഡിആര്‍എസ് വിളിക്കുന്നതില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ പിഴവ് വെയ്ഡിന് ആയുസും നീട്ടി നല്‍കി. 36 പന്തില്‍ 51 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു വെയ്ഡിനെ നടരാജന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. എന്നാല്‍ ഇന്ത്യയുടെ റിവ്യു പാളിച്ച മൂലം ജീവന്‍ തിരിച്ചുകിട്ടിയ വെയ്ഡ് 53 പന്തില്‍ 80 റണ്‍സ് അടിച്ചെടുത്ത് ഓസീസിനെ 186 റണ്‍സിലെത്തിത്തുകയും ചെയ്തു. മല്‍സരത്തില്‍ ഓസ്‌ട്രേലിയ 12 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. തോറ്റെങ്കിലും മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കി.

Story first published: Tuesday, December 8, 2020, 18:53 [IST]
Other articles published on Dec 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+