മലിങ്കയും കേദാര്‍ ജാദവും തമ്മില്‍ എന്ത് ബന്ധം? ഉണ്ടെന്ന് രോഹിത്! എന്തെന്നറിയാം
ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍മാരുടെ നിരയിലാണ് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്കയുടെ സ്ഥാനം. വളരെ വ്യത്യസ്തമായ ബൗളിങ് ആക്ഷനിലൂടെയാണ് മലിങ്ക അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.
ഇതേ ആക്ഷന്‍ അദ്ദേഹം തന്റെ പ്രധാന ആയുധമാക്കി തീര്‍ക്കുകയും. ക്രീസിലുള്ള ബാറ്റര്‍ക്കു മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന ആക്ഷനായിരുന്നു മലിങ്കയുടേത്. ഈ കാരണത്താല്‍ തന്നെ ഒരുപാട് വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തു.

മലിങ്കയ്ക്കു ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറായിരുന്ന കേദാര്‍ ജാദവുമായി എന്തെങ്കിലും സാമ്യമുണ്ടോ? ഉണ്ടെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരിക്കല്‍ പറഞ്ഞത്. ഇവര്‍ തമ്മിലുള്ള സാമ്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മലിങ്കയ്‌ക്കെതിരേയും ഐപിഎല്ലില്‍ ജാദവിനെതിരേയും കളിച്ചിട്ടുള്ള താരം കൂടിയാണ് ഹിറ്റ്മാന്‍.

ലസിത് മലിങ്കയുടെയും കേദാര്‍ ജാദവിന്റെയും ബൗളിങ് ആക്ഷനിലെ സാമ്യം ചൂണ്ടിക്കാട്ടി ഞാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കുവച്ചിരുന്നു. രണ്ടു പേരുടെയും ആക്ഷന്‍ ഒരേ രീതിയിലാണ്. അംപയറുടെ ശരീരത്തിനു മുന്നില്‍ വച്ചാണ് ഇരുവരുടെയും ആക്ഷന്‍ തുടങ്ങുന്നത്. അതുകൊണ്ടു തന്നെ അതു മനസ്സിലാക്കിയെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അംപയറോട് മാറി നില്‍ക്കാന്‍ നിങ്ങള്‍ക്കു പറയാന്‍ സാധിക്കുകയുമില്ല. സൈഡ് സ്‌ക്രീന്‍ നിങ്ങള്‍ക്കു മുകളിലേക്കോ, താഴേക്കോ, വശങ്ങളിലേക്കോ ഒക്കെ മാറ്റാം. പക്ഷെ അതുപോലെ അംപയറെ നിങ്ങള്‍ക്കു മാറ്റാന്‍ കഴിയില്ലെന്നുമാണ് ഒരു ഷോയില്‍ രോഹിത് ശര്‍മ പറഞ്ഞത്.
Asia Cup 2022: ഞങ്ങളോടേറ്റ തോല്‍വി ഇന്ത്യയെ തകര്‍ത്തു! അടുത്തത് ആര്‍ക്കെന്ന് മുന്‍ പാക് നായകന്‍

ലസിത് മലിങ്കയെ നിങ്ങള്‍ ആദ്യമായോ, രണ്ടാം തവണയോ ആണ് നേരിടുന്നതില്‍ അത് ഒരിക്കലും എളുപ്പമല്ല. കേദാര്‍ ജാദവിനെ നേരിടുമ്പോഴും ഇതേ പ്രശ്‌നമുണ്ട്. പക്ഷെ മലിങ്കയുടെ അത്രയും ബുദ്ധിമുട്ട് കേദാറിനെ നേരിടാനില്ല. കാരണം അദ്ദേഗഹത്തിന്റെ ബൗളിങിനു മലിങ്കയോളം വേഗതയില്ല. അതുകൊണ്ടു തന്നെ ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും. ടീമിനു വേണ്ടി വളരെ നല്ല പ്രകടനമാണ് കേദാര്‍ നടത്തിയിട്ടുള്ളതെന്നും രോഹിത് ശര്‍മ വിശദീകരിച്ചിരുന്നു.

ഹിറ്റ്മാന്റെ പിന്‍ഗാമിയായി 'ഹര്‍ദിക്', ടി20യില്‍ സ്ഥിരം വൈസ് ക്യാപ്റ്റനാവും!, രാഹുലിന് ചാന്‍സില്ല
അതേസമയം, ഐപിഎല്ലില്‍ സെഞ്ച്വറിയും ഓറഞ്ച് ക്യാപ്പും പ്ലെയര്‍ ഓഫ് ദി മാച്ച് ട്രോഫികളുമെല്ലാം താന്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇവയേക്കാള്‍ മുകളില്‍ ഏറ്റവും വിലപ്പെട്ടതായി താന്‍ കാണുന്നത് ഹാട്രിക് വിക്കറ്റ് നേട്ടമാണെന്നു രോഹിത് ശര്‍മ വെളിപ്പെടുത്തി.
കാരണം എനിക്കു ഹാട്രിക്ക് ലഭിക്കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. വിക്കറ്റ് ലഭിക്കുമോയെന്നു പോലും ആരും കരുതിയിരുന്നില്ല. ഇവനെവിടുത്തെ ബൗളറാണ്? എന്തു കാണിക്കാനാണ്? എന്നൊക്കെ എല്ലാവരും വിചാരിച്ചിട്ടുണ്ടാവുമെന്നും രോഹിത് മനസ്സ് തുറന്നു.

ഐപിഎല്ലില്‍ ദീര്‍ഘകാലം രോഹിത് ശര്‍മയ്ക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് ലസിത് മലിങ്ക. 20009ലെ സീസണ്‍ മുതല്‍ വിരമിക്കുവന്നതു വരെ അദ്ദേഹം മുംബൈയുടെ ഭാഗമായിരുന്നു. 2017ലാണ് മലിങ്ക അവസാനമായി മുംബൈയുടെ കുപ്പായമണിഞ്ഞത്. 122 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 170 വിക്കറ്റുകള്‍ വീഴത്തിയിട്ടുണ്ട്. ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത മലിങ്ക ആറു തവണ നാലു വിക്കറ്റ് നേട്ടവും കൈവരിച്ചു.
2011ലെ ഐപിഎല്ലിലാണ് മലിങ്കയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 28 വിക്കറ്റുകള്‍ സീസണില്‍ പേസര്‍ പിഴുതിരുന്നു. 2015ല്‍ 24ഉം 2012ല്‍ 22ഉം വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications