അവനാണ് ബെസ്റ്റ്, അതിലും മികച്ചവനെ കണ്ടെത്താനാവില്ല-ബാബറിനെ പിന്തുണച്ച് മുന്‍ താരം

കറാച്ചി: പാകിസ്താന്‍ നായകന്‍ ബാബര്‍ അസം ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ക്ലാസിക് ബാറ്റിങ് ശൈലികൊണ്ട് മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടുന്ന ബാബര്‍ വിരാട് കോലിയോടൊപ്പം താരതമ്യം ചെയ്യപ്പെടുന്നവനാണ്.
എന്നാല്‍ സമീപകാലത്തായി ബാബര്‍ അസം വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. സ്വന്തം തട്ടകത്തില്‍ വിജയിക്കാന്‍ സാധിക്കാതെ പാകിസ്താന്‍ പ്രയാസപ്പെട്ടതോടെ വലിയ വിമര്‍ശനം ബാബറിന് കേള്‍ക്കേണ്ടി വരുന്നു.
ന്യൂസീലന്‍ഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ്ണ തോല്‍വി വഴങ്ങിയ പാകിസ്താന്‍ ഏകദിന പരമ്പര 2-1നും തോറ്റു. ഇംഗ്ലണ്ടിനോട് മൂന്ന് മത്സര ടെസ്റ്റ് പരമ്പരയും പാകിസ്താന്‍ നാട്ടില്‍ തോറ്റു. ഇതോടെ ബാബറിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവിശ്യം ശക്തമായി.
ഇതിനിടെയാണ് 2022ലെ മികച്ച താരത്തിനുള്ള ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ബാബറിനെ തേടിയെത്തുന്നത്. ഇതോടെ ബാബറിനെ പ്രശംസിച്ച് പലരും രംഗത്തെത്തിയെങ്കിലും താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവിശ്യം ശക്തമാണ്.
ഇപ്പോഴിതാ ബാബര്‍ അസമിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ റാഷിദ് ലത്തീഫ്. ബാബര്‍ നായകനായി തുടരണമെന്നും ബാബറിനെപ്പോലെ മികവുള്ള നായകന് നിലവില്‍ പാക് ടീമില്‍ പകരക്കാരനില്ലെന്നും ലത്തീഫ് അഭിപ്രായപ്പെടുന്നു.

ബാബറിനെ മാറ്റിയാല്‍ പകരമാര്?
ബാബറിനെ പാകിസ്താന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ പകരമാരെ പരിഗണിക്കുമെന്നതിനെക്കുറിച്ച് പറയൂ. ഷദാബ് ഖാനെ നായകനാക്കിയാല്‍ എത്ര മത്സരം അവന് കളിക്കാനാവും?. പരിക്കിനെത്തുടര്‍ന്ന് പകുതിയോളം മത്സരങ്ങള്‍ അവന് നഷ്ടമായിരിക്കുകയാണ്.
അതുകൊണ്ട് തന്നെ പരിഗണിക്കാന്‍ സാധിക്കില്ല. ഷദാബ് എപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന താരമായിരുന്നെങ്കില്‍ ഞാന്‍ ബാബറിനെ മാറ്റുന്നതിനെ പിന്തുണക്കുമായിരുന്നു. ഷഹീന്‍ ഷാ അഫ്രീദി പേസറായതിനാല്‍ പരിക്കേല്‍ക്കുന്നത് കൂടുതലാണ്. നിലവില്‍ എല്ലാ മത്സരങ്ങളും കളിക്കുന്ന താരങ്ങളിലൊരാള്‍ ബാബര്‍ മാത്രമാണ്'-ലത്തീഫ് പറഞ്ഞു.
Also Read: IND vs NZ: ഇഷാനും ഗില്ലും ഫ്‌ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട

സര്‍ഫറാസിന് സംഭവിച്ചത് ബാബറിനും സംഭവിക്കുന്നു
ബാബര്‍ അസമിന് മുമ്പ് പാകിസ്താനെ നയിച്ചിരുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സര്‍ഫറാസ് അഹമ്മദാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ഫൈനലില്‍ തകര്‍ത്ത് പാകിസ്താനെ കിരീടത്തിലേക്കെത്തിച്ച നായകനാണ് സര്‍ഫറാസ്.
എന്നാല്‍ നാട്ടില്‍ പരമ്പര തോറ്റതോടെ വലിയ വിമര്‍ശനം സര്‍ഫറാസിനെതിരേ ഉയരുകയും താരത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്യുകയുണ്ടായി. പിന്നീട് ടീമിലെ സ്ഥാനവും സര്‍ഫറാസിന് നഷ്ടപ്പെട്ടു. ഇടവേളക്ക് ശേഷം ഇപ്പോള്‍ തിരിച്ചെത്തിയെങ്കിലും ഏറെക്കാലം മാറിനില്‍ക്കേണ്ടി വന്നു.
ഇതേ അവസ്ഥയാണ് ഇപ്പോള്‍ ബാബറും നേരിടുന്നതെന്നാണ് ലത്തീഫ് പറയുന്നത്. 'കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ഫറാസിന് എന്താണോ സംഭവിച്ചത് അതാണ് ഇപ്പോള്‍ ബാബര്‍ നേരിടുന്നത്. അതൊരു വലിയ തെറ്റാണ്. അതിനെതിരേ ശബ്ദമുയര്‍ത്തേണ്ടതായുണ്ട്.
തെറ്റായ രീതിയാണത്. ഇപ്പോഴും ആ പ്രശ്‌നത്തില്‍ നിന്ന് പാക് ടീം മോചിതരായിട്ടില്ല. ബാബറിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി മികച്ച നിലയിലേക്ക് പാകിസ്താനെ കൊണ്ടുവരാനാവുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ചെയ്യാം. എന്നാല്‍ ഇപ്പോള്‍ അവന്റെ നില്‍ക്കാന്‍ കഴിവുള്ളവരായി ആരുമില്ല'-ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
Also Read: IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്

ഷഹീന്റെ പേര് സജീവം
ബാബറിനെ മാറ്റി യുവ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ നായകനാക്കണമെന്നാണ് ഒരു വിഭാഗം പാക് ആരാധകര്‍ പറയുന്നത്. സ്പിന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു. നിലവില്‍ ഷദാബാണ് പാകിസ്താന്റെ വെള്ളബോള്‍ ക്രിക്കറ്റിലെ വൈസ് ക്യാപ്റ്റന്‍.
ഷഹീന്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്തേഴ്‌സിന്റെ ക്യാപ്റ്റനാണ്. രണ്ട് പേരും പ്രതിഭയുള്ളവരാണെങ്കിലും പാകിസ്താന്‍ ടീമിനെ മുന്നോട്ട് നയിക്കാന്‍ കെല്‍പ്പുള്ളവരെന്ന് നിലവിലെ സാഹചര്യത്തില്‍ പറയാനാവില്ല. അതുകൊണ്ട് തന്നെ പാകിസ്താനെ ബാബര്‍ നയിക്കുന്നത് തന്നെയാവും ടീമിന് കൂടുതല്‍ ഗുണം ചെയ്യുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications