Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആശാന് നന്ദി അറിയിച്ച് ജസ്പ്രീത് ബുംറ... പറഞ്ഞത് ഇങ്ങനെ, ഇനിയുമത് തുടരും

bumrah malinga

മുംബൈ: ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീലങ്കന്‍ പേസ് ഇതിഹാസവും തന്റെ ഗുരുവുമായ ലസിത് മലിങ്കയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ദീര്‍ഘകാലമായി ടീമംഗങ്ങളായിരുന്നു ഇരുവരും. മലിങ്കയുടെ ഉപദേശങ്ങളാണ് ഒരു ക്രിക്കറ്ററെന്ന നിലയില്‍ തന്നെ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിച്ചതെന്ന് ബുംറ പല തവണ പറയുകയും ചെയ്തിട്ടുണ്ട്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ബുംറ മലിങ്കയോട് തന്റെ നന്ദിയും കടപ്പാടുമറിയിച്ചത്.

ക്ലാസിക് മാലി സ്‌പെല്‍. ക്രിക്കറ്റിനു വേണ്ടി നിങ്ങള്‍ നല്‍കിയ എല്ലാ കാര്യങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങളെയാണ് ഇതുവരെ ആരാധിച്ചിട്ടുള്ളത്, ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും പറഞ്ഞു കൊണ്ടാണ് ബുംറയുടെ ട്വീറ്റ് അവസാനിക്കുന്നത്. ഈ വര്‍ഷം നടന്ന ഐപിഎല്ലിന്റെ 11ാം സീസണില്‍ മുംബൈ തങ്ങളുടെ നാലാം കിരീടം സ്വന്തമാക്കിയപ്പോഴും മലിങ്കയും ബുംറയും ടീമിന്റെ ഭാഗമായിരുന്നു. ഫൈനലില്‍ ചെന്നെ സൂപ്പര്‍കിങ്‌സിനെതിരേ മുംബൈക്കു ഒരു റണ്ണിന്റെ നാടകീയ ജയം നേടിക്കൊടുക്കുന്നതില്‍ ഇരുവരുടെയും ഉജ്ജ്വല ബൗളിങ് സഹായിക്കുകയും ചെയ്തിരുന്നു.

ടെസ്റ്റില്‍ നിന്നും നേരത്തേ വിരമിച്ച മലിങ്ക, ഇപ്പോള്‍ ഏകദിനത്തോടും വിട പറഞ്ഞെങ്കിലും ടി20യില്‍ തുടര്‍ന്നും കളിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കൂടി കളിച്ച് ക്രിക്കറ്റിനോട് പൂര്‍ണമായും വിടപറയുകയെന്നതാവും അദ്ദേഹത്തിന്റെ ലക്ഷ്യം. ഇംഗ്ലണ്ടില്‍ സമാപിച്ച കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ലങ്ക നിരാശപ്പെടുത്തിയെങ്കിലും മലിങ്ക മിന്നിയിരുന്നു. 13 വിക്കറ്റുകളുമായി ലങ്കയുടെ വിക്കറ്റ് വേട്ടക്കാരനായാണ് താരം നാട്ടിലേക്കു മടങ്ങിയത്.

Story first published: Saturday, July 27, 2019, 15:25 [IST]
Other articles published on Jul 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+