ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർക്ക് ആവേശം പകരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐപിഎൽ 2026 സീസണിൽ പരിക്കിനെത്തുടർന്ന് ഇതുവരെ കളിക്കളത്തിൽ ഇറങ്ങാതിരുന്ന എം.എസ്. ധോണി, സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനായി ടീമിനൊപ്പം ചേർന്നു. ഹൈദരാബാദിലേക്കുള്ള ടീം ബസ്സിൽ ധോണി കയറുന്ന വീഡിയോ സിഎസ്‌കെ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചതോടെ 'തലയുടെ' തിരിച്ചുവരവിനായുള്ള കാത്തിരിപ്പ് മുറുകുകയാണ്.
IPL 2026: ഗുജറാത്ത് വിട്ടത് ഹാർദിക്കിന്റെ 'ഹിമാലയൻ' അബദ്ധമോ? ആ തീരുമാനം കരിയറിനെ ബാധിച്ചത് ഇങ്ങനെ..
രണ്ടാഴ്ചത്തെ കാത്തിരിപ്പ് അവസാനിക്കുന്നു?
കാലിനേറ്റ പരിക്ക് (Calf Strain) കാരണമാണ് 44-കാരനായ ധോണിക്ക് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമായത്. ടീം മാനേജ്‌മെന്റ് നേരത്തെ അറിയിച്ചിരുന്ന രണ്ടാഴ്ചത്തെ വിശ്രമകാലയളവ് ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. ഹൈദരാബാദിലേക്ക് ടീമിനൊപ്പം യാത്ര തിരിച്ചു എന്നതുകൊണ്ട് തന്നെ ധോണി പ്ലേയിംഗ് ഇലവനിലേക്ക് എത്തുമോ അതോ ഇംപാക്ട് പ്ലെയറായി വരുമോ എന്ന ചർച്ചകളാണ് ഇപ്പോൾ സജീവം.

ഫിറ്റ്‌നസ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നു
കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി ധോണി നെറ്റ്സിൽ പരിശീലനം നടത്തിയിരുന്നു. എന്നാൽ ബാറ്റിംഗ് കോച്ച് മൈക്കൽ ഹസ്സിയുടെ ത്രോഡൗണുകൾ മാത്രമാണ് ധോണി നേരിട്ടത്. വിക്കറ്റ് കീപ്പിംഗ് പരിശീലനം അദ്ദേഹം ഇതുവരെ ആരംഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പൂർണ്ണ കായികക്ഷമത കൈവരിക്കുന്നതിനായുള്ള ശ്രമത്തിലാണ് താരം.
ഫ്ലെമിംഗിന്റെ വാക്കുകൾ
ധോണി ടീമിലില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് വലിയ ഊർജ്ജമാണെന്ന് ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് നേരത്തെ പറഞ്ഞിരുന്നു. "അദ്ദേഹം ഇല്ലെങ്കിൽ അതൊരു സാധാരണ മത്സരം മാത്രമാണ്. എന്നാൽ ധോണി ഇപ്പോഴും ടീമുമായി ചേർന്നുനിൽക്കുന്നു, അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതാണ്," ഫ്ലെമിംഗ് വ്യക്തമാക്കി. റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ചെന്നൈ ടീമിന് ധോണിയുടെ അനുഭവസമ്പത്ത് വലിയ കരുത്താകുമെന്ന് ഉറപ്പാണ്. ധോണി 100% ഫിറ്റാണെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് സൂചിപ്പിച്ചതോടെ നാളത്തെ മത്സരത്തിൽ ധോണി കളിക്കാനുള്ള സാധ്യത 90 ശതമാനത്തിന് മുകളിലാണ്. ധോണി വരികയാണെങ്കിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസുകൾ കൈമാറുമോ എന്നതാണ് കണ്ടറിയേണ്ടത്.
IPL 2026: ബോഡി ലാംഗ്വേജിൽ തന്നെ തോൽവി ഉറപ്പിച്ചോ? ഹാർദിക്കിന്റെ മുംബൈയെ കീറിമുറിച്ച് അശ്വിൻ
ഖലീൽ പുറത്ത്; സിഎസ്‌കെയ്ക്ക് തിരിച്ചടി!
വിജയങ്ങൾക്കിടയിലും ചെന്നൈയെ ആശങ്കയിലാക്കുന്നത് പരിക്കുകളാണ്. മികച്ച ഫോമിലായിരുന്ന പേസർ ഖലീൽ അഹമ്മദ് പരിക്കിനെത്തുടർന്ന് ഈ ഐപിഎൽ സീസണിൽ നിന്ന് തന്നെ പുറത്തായിരിക്കുന്നു. അദ്ദേഹത്തിന് പകരം യുവതാരം രാമകൃഷ്ണ ഘോഷ് ടീമിലെത്താൻ സാധ്യതയുണ്ട്. മറുവശത്ത്, ഹൈദരാബാദിന് അവരുടെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തിരിച്ചെത്തുന്നത് വലിയ ആശ്വാസമാണ്.
ബാറ്റർമാരുടെ പറുദീസ; പിച്ച് റിപ്പോർട്ട്
ഹൈദരാബാദിലെ പിച്ച് ബാറ്റർമാരെ തുണയ്ക്കുന്നതാണ്. ഇഷാൻ കിഷനും ട്രാവിസ് ഹെഡും നയിക്കുന്ന ഹൈദരാബാദിന്റെ ടോപ്പ് ഓർഡർ ഏതു ബൗളിംഗ് നിരയെയും തകർക്കാൻ കെൽപ്പുള്ളവരാണ്. എന്നാൽ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഫോമും ആയുഷ് മ്ഹാത്രെയുടെ കരുത്തും ചെന്നൈയെ ഒപ്പത്തിനൊപ്പം നിർത്തുന്നു.
ധോണി വരുന്നതോടെ ടീമിൽ ഇനി ആർക്ക് സ്ഥാനനഷ്ടം സംഭവിക്കും എന്നതും വലിയ ചോദ്യചിഹ്നമാണ്. നിലവിൽ രണ്ട് വിജയങ്ങൾ നേടി ബാലൻസ്ഡായാണ് ടീം പോകുന്നത്. ധോണി വരുന്നതോടെ ബെഞ്ചിൽ ഇരിക്കേണ്ടി വരിക സർഫറാസ് ഖാനാകും. എന്നാൽ, ഫീൽഡിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെറിയ ക്യാമികയോകളിലൂടെ മധ്യനിരയുടെ വിശ്വസ്ഥനാവുകയും ചെയ്ത സർഫറാസിനെ ചെന്നൈ മാനേജ്മെന്റ് പുറത്തിരുത്തിയാൽ അതവർക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.