ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച രണ്ട് വർഷങ്ങളിൽ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായാണ് വാഴ്ത്തപ്പെട്ടത്. എന്നാൽ മുംബൈ ഇന്ത്യൻസിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ഘട്ടമായി മാറുകയാണ്. ഗുജറാത്ത് വിടാനുള്ള ഹാർദിക്കിന്റെ തീരുമാനം ഒരു വലിയ ബ്ലണ്ടർ ആകാൻ കാരണമായ 3 പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
IPL 2026: ബോഡി ലാംഗ്വേജിൽ തന്നെ തോൽവി ഉറപ്പിച്ചോ? ഹാർദിക്കിന്റെ മുംബൈയെ കീറിമുറിച്ച് അശ്വിൻ
1. ജിടിയുടെ ഓൾ ഇൻ ഓളിൽ നിന്ന് മുംബൈയിലെ വിള്ളലുകളിലേക്ക്!
ഗുജറാത്ത് ടൈറ്റൻസിൽ ഹാർദിക് പാണ്ഡ്യ വെറുമൊരു ക്യാപ്റ്റൻ മാത്രമായിരുന്നില്ല, മറിച്ച് ആ ടീമിന്റെ എല്ലാമെല്ലാമായിരുന്നു. ആദ്യ വർഷം തന്നെ കിരീടം നേടിക്കൊടുത്തും രണ്ടാം വർഷം റണ്ണറപ്പുകളാക്കിയും അദ്ദേഹം തന്റെ നായകമികവ് തെളിയിച്ചു. അന്ന് ജിടിയുടെ ഓൾ ഇൻ ഓൾ പദവിയായിരുന്നു അദ്ദേഹത്തിന്. എന്നാൽ മുംബൈയിലേക്ക് വന്നപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ആഭ്യന്തര കലഹങ്ങളാലും ഈഗോ പോരുകളാലും തകർന്ന ഒരു ഡ്രസിംഗ് റൂമിനെ നയിക്കാൻ ഹാർദിക് ഇപ്പോൾ പാടുപെടുകയാണ്. രോഹിത്തും ബുംറയും ഉൾപ്പെടുന്ന ഒരു സ്ക്വാഡിൽ തന്റെ ആധിപത്യം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല.

2. 'ഫൗണ്ടിംഗ് ലെജൻഡ്' ആകാനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തി!
ചെന്നൈ സൂപ്പർ കിംഗ്‌സിന് എം.എസ്. ധോണിയും മുംബൈ ഇന്ത്യൻസിന് രോഹിത് ശർമ്മയും എങ്ങനെയോ, അതുപോലെ ഗുജറാത്ത് ടൈറ്റൻസിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ 'ഐക്കൺ' ആകാൻ ഹാർദിക്കിന് സാധിക്കുമായിരുന്നു. ഒരു പുതിയ ടീമിനെ പൂജ്യത്തിൽ നിന്ന് വളർത്തിക്കൊണ്ടുവന്ന നായകൻ എന്ന നിലയിൽ ഒരു ഇതിഹാസമായി മാറാനുള്ള അവസരമാണ് അദ്ദേഹം വേണ്ടെന്നു വെച്ചത്. പകരം, മുംബൈയിൽ എത്തിയതോടെ സ്വന്തം ആരാധകരിൽ നിന്ന് പോലും അഭൂതപൂർവ്വമായ കൂവലുകളും വിമർശനങ്ങളുമാണ് അദ്ദേഹം ഏറ്റുവാങ്ങുന്നത്.
3. ക്യാപ്റ്റൻസി വിവാദം ബാധിച്ച വ്യക്തിഗത പ്രകടനം!
രോഹിത് ശർമ്മയെ മാറ്റി ഹാർദിക്കിനെ നായകനാക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഗ്രൗണ്ടിൽ ഹാർദിക്കിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. ബൗളിംഗിലും ബാറ്റിംഗിലും ആ പഴയ 'ജിടി വേർഷൻ' ഹാർദിക്കിനെ ഇപ്പോൾ കാണാൻ കഴിയുന്നില്ല. മാനസികമായ സമ്മർദ്ദം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയെ തകർത്തു. ഗുജറാത്തിൽ കളിക്കുമ്പോൾ ഹാർദിക് ഒരു 'ഡിഫറന്റ് ബീസ്റ്റ്' ആയിരുന്നു; എന്നാൽ മുംബൈയിൽ അദ്ദേഹം വെറും നിഴൽ മാത്രമായി ഒതുങ്ങുകയാണ്.
IPL 2026: ബുംറയുടെ കൈകൾ കെട്ടിയിട്ട് ഹാർദിക്കിന്റെ കളി! ഗ്രൗണ്ടിൽ പോര്... മുംബൈ തകർച്ചയിലോ?
എന്താണ് മുംബൈയ്ക്ക് സംഭവിക്കുന്നത്?
പഞ്ചാബിനെതിരെ തോൽവി വഴങ്ങിയ ശേഷമുള്ള പോസ്റ്റ് മാച്ച് സെറിമണിയിൽ ഈ തോൽവി ഞങ്ങളെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ പഠിപ്പിച്ചിട്ടുണ്ടെന്നും ഇങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നും ഹാർദിക് പറഞ്ഞിരുന്നു. മാത്രമല്ല, ഇനി മുന്നോട്ട് പോകുമ്പോൾ ടീമിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം അടിവരയിട്ടു. സൂര്യകുമാർ യാദവ്, റിക്കൽട്ടൺ, തിലക് വർമ്മ, ജസ്പ്രിത് ബുംറ, നായകൻ ഹാർദിക് പാണ്ഡ്യ എന്നീ പ്രധാന താരങ്ങൾ ഫോമിലേക്ക് എത്താത്തതാണ് മുംബൈയുടെ പ്രധാന പ്രശ്നം. പേപ്പറിൽ ഏറ്റവും മികച്ച ടീമായിരുന്നിട്ടും കളിക്കളത്തിലേക്ക് വരുമ്പോൾ ഏറ്റവും ദുർബലരാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും വലിയ തോതിൽ ഉയരുന്നുണ്ട്. രണ്ട് ലോകകപ്പ് ജേതാക്കളായ ക്യാപ്റ്റന്മാരും നാല് ലോകകപ്പ് വിന്നിങ് ടീം മെംബേഴ്സുമുള്ള ഈ ടിമിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണോ എന്ന ചോദ്യങ്ങളും ശക്തമാണ്.