For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ 100ലധികം റണ്‍സിന് നാണംകെട്ടു, കൂടുതല്‍ തോല്‍വി പാകിസ്താനെതിരേ!, പട്ടിക ഇതാ

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നിരവധി തവണ ടീമുകള്‍ക്ക് 100ലധികം റണ്‍സിന്റെ തോല്‍വി നേരിടേണ്ടി വന്നിട്ടുണ്ട്

1

ഏകദിന ക്രിക്കറ്റില്‍ 100ലധികം റണ്‍സിന് തോല്‍ക്കുകയെന്നത് വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ബാറ്റിങ് നിര കൂട്ടത്തകര്‍ച്ച നേരിടുമ്പോഴാണ് ഇത്തരത്തില്‍ 100ലധികം റണ്‍സിന്റെ തോല്‍വി ടീമുകള്‍ക്ക് നേരിടേണ്ടി വരുന്നത്. ശക്തമായ ബൗളിങ് നിരയുള്ള ടീമുകള്‍ക്കെതിരേ പലപ്പോഴും ഈ നാണക്കേട് ടീമുകള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നിരവധി തവണ ടീമുകള്‍ക്ക് 100ലധികം റണ്‍സിന്റെ തോല്‍വി നേരിടേണ്ടി വന്നിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രം പരിശോധിക്കുമ്പോഴും നിരവധി തവണ 100ലധികം തവണ തോറ്റിട്ടുള്ളതായി കാണാന്‍ സാധിക്കും. എന്നാല്‍ ഏകദിനത്തില്‍ ഇന്ത്യയെ കൂടുതല്‍ തവണ 100ലധികം റണ്‍സിന് തോല്‍പ്പിച്ച ടീമേതാണെന്ന് അറിയാമോ?. ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയെ കൂടുതല്‍ തവണ 100ലധികം റണ്‍സിന് തോല്‍പ്പിച്ചത്.

1

എട്ട് തവണയാണ് കരുത്തരായ പാകിസ്താനോട് ഇന്ത്യ 100ലധികം റണ്‍സിന് നാണംകെട്ടത്. ആകെയുള്ള പ്രകടനത്തിന്റെ കണക്കുകള്‍ നോക്കുമ്പോള്‍ നോക്കുമ്പോള്‍ പാകിസ്താന് മുന്‍തൂക്കമുണ്ട്. മൂന്ന് ഫോര്‍മാറ്റിലുമായി 200 തവണ മത്സരിച്ചപ്പോള്‍ ഇന്ത്യ 70 മത്സരത്തില്‍ പാകിസ്താന്‍ 87 മത്സരത്തിലുമാണ് ജയിച്ചത്. 43 മത്സരം സമനില, ടൈ, ഫലമില്ലാതെ പോയി. 132 ഏകദിനത്തില്‍ നിന്ന് ഇന്ത്യ 55 ജയവും പാകിസ്താന്‍ 73 ജയവുമാണ് നേടിയത്.

2

എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് പാകിസ്താനെതിരേ മുന്‍തൂക്കമുണ്ട്. 18 മത്സരത്തില്‍ നിന്ന് 13 തവണ ഇന്ത്യ ജയിച്ചപ്പോള്‍ നാല് തവണയാണ് പാകിസ്താന് ജയിക്കാനായത്. രണ്ടാമതായി ഇന്ത്യയെ കൂടുതല്‍ തവണ 100 റണ്‍സിലധികം റണ്‍സിന് തോല്‍പ്പിച്ചത്. ശ്രീലങ്കയാണ്. ഏഴ് തവണയാണ് ശ്രീലങ്കയ്ക്ക് ഈ നേട്ടത്തിലേക്കെത്താനായത്. ഇന്ത്യക്ക് മികച്ച റെക്കോഡ് ശ്രീലങ്കയ്‌ക്കെതിരേ ഉണ്ടെങ്കിലും ഈ നാണക്കേട് ഏഴ് തവണ നേരിടേണ്ടി വന്നു.

തുടക്കം സ്പിന്നറായി, പിന്നീട് പേസിലേക്ക് ചുവടുമാറ്റി, കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

3

മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. കരുത്തരുടെ നിരയായ ദക്ഷിണാഫ്രിക്ക ആറ് തവണയാണ് ഇന്ത്യയെ 100ലധികം റണ്‍സിന് തോല്‍പ്പിച്ചത്. ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും മികച്ച റെക്കോഡുകള്‍ അവകാശപ്പെടാനാവും. ഓസ്‌ട്രേലിയയും ആറ് തവണ ഇന്ത്യയെ 100ലധികം റണ്‍സിന് തോല്‍പ്പിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ വമ്പന്മാരുടെ നിരയായ ഓസ്‌ട്രേലിയയോട് ഒട്ടുമിക്ക ടീമുകളും ഇത്തരത്തില്‍ വമ്പന്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

4

ഇന്ത്യക്കെതിരേ ഏകദിന നേര്‍ക്കുനേര്‍ കണക്കില്‍ ഓസ്‌ട്രേലിയക്ക് വ്യക്തമായ ആധിപത്യമുണ്ട്. 143 മത്സരത്തില്‍ നിന്ന് 80 ജയമാണ് ഓസ്‌ട്രേലിയ നേടിയെടുത്തത്. 53 തവണയാണ് ഇന്ത്യക്ക് ജയിക്കാനായത്. 10 മത്സരങ്ങളാണ് ഫലമില്ലാതെ പോയത്. അഞ്ച് തവണ ഏകദിന ലോകകപ്പ് കിരീടം നേടിയ ടീമാണ് ഓസ്‌ട്രേലിയ.

വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ അഞ്ച് തവണ 100ലധികം റണ്‍സിന് തോല്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യക്ക് നേര്‍ക്കുനേര്‍ കണക്കില്‍ ആധിപത്യം അവകാശപ്പെടാമെങ്കിലും പലപ്പോഴും വമ്പന്‍ തോല്‍വി വെസ്റ്റ് ഇന്‍ഡീസിനോട് നേരിട്ടിട്ടുണ്ട്. ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തെ അടക്കിഭരിച്ച ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. ക്രിക്കറ്റിന്റെ പിതാക്കന്മാരായ ഇംഗ്ലണ്ട് നാല് തവണയാണ് ഇന്ത്യക്കെതിരേ ഈ നേട്ടത്തിലേക്കെത്തിയത്.

ധോണിക്ക് മുമ്പ് അരങ്ങേറി, എന്നിട്ടും ഡികെയ്ക്ക് വലിയ കരിയറില്ല!, എന്തുകൊണ്ട്? കാരണങ്ങളിതാ

5

ഇത്തവണത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ഇംഗ്ലണ്ട് 100 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരേ ഏകദിന നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. 106 തവണ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ 57 തവണയും ഇംഗ്ലണ്ട് 44 തവണയുമാണ് ജയിച്ചത്. മൂന്ന് മത്സരങ്ങള്‍ സമനിലയായപ്പോള്‍ 2 മത്സരങ്ങള്‍ക്ക് ഫലമില്ലാതെ പോയി.

Story first published: Tuesday, July 19, 2022, 17:42 [IST]
Other articles published on Jul 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+