
അടുത്ത മാസം ഐസിസിയുടെ ട20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ടീമുകള്‍ പുതിയ ജഴ്‌സികളുടെ പണിപ്പുരയിലാണ്. ഓസ്‌ട്രേലിയ തങ്ങളുടെ പുതിയ ജഴ്‌സി പുറത്തിറക്കിക്കഴിഞ്ഞു. ഇന്ത്യന്‍ ടീമും പഴയ സ്‌കൈ ബ്ലൂ ജഴ്‌സിയിലേക്കു തിരിച്ചുപോവുമെന്നാണ് പുറത്തുവരുന്ന വിവരം. അധികമാരും ഒരുപക്ഷെ ണ കണ്ടിട്ടില്ലാത്ത ചില അസാധാരണമായ ജഴ്‌സികളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അത്തരത്തിലുള്ള നാലു ജഴ്‌സികള്‍ നോക്കാം.

ഇന്ത്യന്‍ ത്രിവര്‍ണ ജഴ്‌സി
2012ലെ ഐസിസി ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ ഇറക്കിയ ത്രിവര്‍ണ ജഴ്‌സി ആരാധകര്‍ക്കു അത്ര സുപരിചിതമായിരുന്നില്ല. സ്‌കൈ ബ്ലൂവില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ മൂന്നു നിറങ്ങളും കൂടി ചേര്‍ത്തായിരുന്നു ഈ ജഴ്‌സി തയ്യാറാക്കിയത്. ഒരു തോളിന്റെ ഭാഗത്തായിരുന്നു ത്രിവര്‍ണം നല്‍കിയത്. പക്ഷെ ഈ ജഴ്‌സി ടി20 ലോകകപ്പില്‍ ഇന്ത്യ ഉപയോഗിച്ചില്ല. ചില പ്രത്യേക കാരണങ്ങളാല്‍ ജഴ്‌സി പിന്‍വലിക്കുകയും 2011ലെ ഏകദിന ലോകകപ്പിലെ അതേ ജഴ്‌സി തന്നെ 2012ലെ ടി20 ലോകകപ്പിലും ഇന്ത്യ ധരിക്കുകയായിരുന്നു.

ശ്രീലങ്കയുടെ വെള്ള ജഴ്‌സി
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സാധാരണയായി പര്‍പ്പിലും മഞ്ഞയും ചേര്‍ന്ന ജഴ്‌സികളാണ് ധരിച്ചിരുന്നത്. പക്ഷെ 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ വളരെ വിചിത്രമായ ജഴ്‌സിയിലാണ് ലങ്കന്‍ ടീം പ്രത്യക്ഷപ്പെട്ടത്. വെള്ളയും മഞ്ഞയും ചേര്‍ന്ന ജഴ്‌സിയായിരുന്നു ടീം ധരിച്ചത്. പക്ഷെ ഈ ജഴ്‌സി ഭൂരിഭാഗം ആരാധകര്‍ക്കും ഇഷ്ടമായതുമില്ല.
എബിഡിയുടെ വിക്കറ്റെടുത്തു, എന്നിട്ടും ധോണി ശകാരിച്ചു! വെളിപ്പെടുത്തലുമായി മുന്‍ പേസര്‍

ആര്‍സിബിയുടെ നീല ജഴ്‌സി
ഐപിഎല്ലില്‍ ഏറെ ആരാധകരുള്ള ടീമുകളിലൊന്നായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒരിക്കല്‍ കണ്ടു ശീലിച്ചിട്ടില്ലാത്ത ഒരു ജഴ്‌സിയില്‍ ഇറങ്ങിയിരുന്നു. ഇളംനീല ജഴ്‌സിയായിരുന്നു ഇത്. 2021ലെ ഐപിഎല്ലിലെ ആദ്യ മല്‍സരത്തിലായിരുന്നു കൊവിഡ് മഹാമാരിക്കെതിരേ പൊരുതിയ മുന്‍നിര പോരാളികളോടുള്ള ആദരസൂചകമായി നീല ജഴ്‌സിയില്‍ കളിക്കാനിറങ്ങിയത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ ജഴ്‌സി അവര്‍ക്കു സമ്മാനിച്ചത് വന്‍ പരാജയമാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടാണ് ടീം തോറ്റത്.
T20 World Cup: ടീം സെലക്ഷനില്‍ സഞ്ജുവിനെ പരിഗണിച്ചോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഡല്‍ഹിയുടെ ഇളം വയലറ്റ് ജഴ്‌സി
ഐപിഎല്ലിലെ തന്നെ മറ്റൊരു ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) തീര്‍ത്തും വ്യത്യസ്തമായ ജഴ്‌സിയില്‍ ഒരിക്കല്‍ ഇറങ്ങിയിട്ടുണ്ട്. ഇളം വയലറ്റ് (ലാവെന്‍ഡര്‍) നിറത്തോടുള്ള ജഴ്‌സിയായിരുന്നു ഡല്‍ഹി ടീം ധരിച്ചത്. 2015ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തിലായിരുന്നു ഡല്‍ഹി വളരെ അസാധാരണമായ ജഴ്‌സിയില്‍ കളിക്കാനിറങ്ങിയത്. ഈ മല്‍സത്തില്‍ ഡല്‍ഹി വമ്പന്‍ ജയവും നേടി. പഞ്ചാബിനെതിരേ ഒമ്പതു വിക്കറ്റിന്റെ ജയമാണ് ടീം ആഘോഷിച്ചത്. അര്‍ബുദത്തിനെതിരായ അവബോധം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഡല്‍ഹി അന്നു അങ്ങനെയൊരു ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടത്.


Click it and Unblock the Notifications











