Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: രോഹിത്ത് കപ്പുമായി മടങ്ങും, വേണ്ടത് ഒരേയൊരു കാര്യ മാത്രം! പ്രവചിച്ച് ഗവാസ്‌കര്‍

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സാധ്യതകളെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. തിങ്കളാഴ്ച വൈകീട്ടായിരുന്നു ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചത്. വലിയ സര്‍പ്രൈസുകളൊന്നും തന്നെ 15 അംഗ ടീമില്‍ ഇല്ലായിരുന്നുവെന്നു കാണാം.

ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെയും വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെയും ടീമില്‍ നിന്നും തഴഞ്ഞത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ഷമി തീര്‍ച്ചയായും ടീമില്‍ വേണ്ടിയിരുന്നുവെന്ന് പല മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള സംസാരം അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ഗവാസ്‌കര്‍.

1

ടി20 ലോകകപ്പിനായി ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യന്‍ ടീം വളരെ മികച്ചതാണെന്നാണ് തന്റെ അഭിപ്രായമെന്നു സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. ഏതൊരു ടീമിനും ആവശ്യമായ ഭാഗ്യം കൂടി ഒപ്പമുണ്ടായാല്‍ ഇന്ത്യ ഇത്തവണ ലോകകപ്പുമായി നാട്ടിലേക്കു മടങ്ങുമെന്നും അദ്ദേഹം പ്രവചിച്ചു. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

2

ഒരിക്കല്‍ ടീം തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ അതാണ് നമ്മുടെ ഇന്ത്യന്‍ ടീം. അവരെ നമ്മള്‍ പിന്തുണയ്‌ക്കേണ്ടതുണ്ട്. സെലക്ഷനുകളെയും ഒഴിവാക്കിയവരെയും നമ്മള്‍ ചോദ്യം ചെയ്യരുത്. ഇതു ചില കളിക്കാരുടെ മനോവീര്യം കെടുത്തുമെന്നും സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.

എബിഡിയുടെ വിക്കറ്റെടുത്തു, എന്നിട്ടും ധോണി ശകാരിച്ചു! വെളിപ്പെടുത്തലുമായി മുന്‍ പേസര്‍

3

ഇന്ത്യയുടെ മറ്റൊരു മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സാര്‍ക്കര്‍ ടി20 ലോകകപ്പിനായി തിരഞ്ഞെടുത്ത ടീമില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. താനായിരുന്നു സെലക്ടറെങ്കില്‍ മൂന്നു പേരെ ഉള്‍പ്പെടുത്തുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഞാനായിരുന്നെങ്കില്‍ മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്ക്, ശുഭ്മാന്‍ ഗില്‍ എന്നിവരെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുമായിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മൂന്നു പേരും വളരെ നന്നായി പെര്‍ഫോം ചെയ്തിരുന്നതായും ടി20യില്‍ ദീര്‍ഘകാലത്തേക്കു അവസരം നല്‍കണമായിരുന്നുവെന്നും വെങ്‌സാര്‍ക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.

T20 World Cup: ടീം സെലക്ഷനില്‍ സഞ്ജുവിനെ പരിഗണിച്ചോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

4

ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ചിരവൈരികളായ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പിന്റെ ഭാഗമാവും. അടുത്ത മാസം 23നു മെല്‍ബണില്‍ വച്ച് പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.
ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് സെമി ഫൈനിലേക്കു യോഗ്യത നേടുക.
കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തു പോയിരുന്നു. അന്നു പാകിസ്താനും ന്യൂസിലാന്‍ഡുമായിരുന്നു ഈ ഗ്രൂപ്പില്‍ നിന്നും സെമിയിലേക്കു മുന്നേറിയത്.

ഇന്ത്യന്‍ ലോകകപ്പ് ടീം

ഇന്ത്യന്‍ ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍.

Story first published: Thursday, September 15, 2022, 15:30 [IST]
Other articles published on Sep 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+