Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: വേദി യുഎഇ തന്നെ, സ്ഥിരീകരിച്ച് സൗരവ് ഗാംഗുലി

പ്രതീക്ഷിക്കപ്പെട്ടതു പോലെ ഐസിസിയുടെ ടി20 ലോകകപ്പിനു ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യക്കു നഷ്ടമായി. ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരുന്ന ടൂര്‍ണമെന്റിനു യുഎഇ വേദിയാവുമെന്ന് ബിസിസഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പിടിഐയോടു പറഞ്ഞു. ടി20 ലോകകപ്പ് ഞങ്ങള്‍ ഇവിടെ നിന്നും യുഎഇയിലേക്കു മാറ്റുകയാണെന്നു ഐസിസിയെ ഇന്നു തന്നെ അറിയിക്കും. ടൂര്‍ണമെന്റിന്റെ തിയ്യതി ഐസിസി തീരുമാനിക്കട്ടെയെന്നും ഗാംഗുലി പറഞ്ഞു.

1

രാജ്യത്തു കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായിട്ടില്ലാത്തതിനാല്‍ ലോകകപ്പ് ഇവിടെ നടത്തുക അസാധ്യമാണെന്നു ബിസിസിഐ തന്നെ അടുത്തിടെ സമ്മതിച്ചിരുന്നു. ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താനാവില്ലെന്നു ബോധ്യമായ ഐസിസി ഈ മാസം ആദ്യം തന്നെ മറ്റു വേദികള്‍ക്കായി തിരച്ചില്‍ തുടങ്ങിയിരുന്നു. യുഎഇയ്ക്കു തന്നെയായിരിക്കു ഐസിസി പ്രഥമ പരിഗണന നല്‍കിയിരുന്നത്.

ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്താന്‍ സാധിക്കുമോയെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഇന്നു വരെയാണ് (ജൂണ്‍ 28) ബിസിസിഐയ്ക്കു ഐസിസി സമയം അനുവദിച്ചിരുന്നത്. ഇതോടെയാണ് ലോകകപ്പ് യുഎഇയിലേക്കു മാറ്റുന്നതായി ബിസിസിഐ ഐസിസിയെ അറിയിക്കുന്നത്.

2

ടൂര്‍ണമെന്റ് യുഎഇയിലാണെങ്കിലും നടത്തിപ്പിനുള്ള അവകാശം ബിസിസിഐയ്ക്കു തന്നെയായിരിക്കും. യുഎഇയിലെ നാലു വേദികളിലായിരിക്കും ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുക. ദബായ്, അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവയായിരിക്കും വേദികള്‍. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയായിരിക്കും ടൂര്‍ണമെന്റെന്നാണ് സൂചനകള്‍.

നിര്‍ത്തി വച്ചിരിക്കുന്ന ഐപിഎല്‍ 14ാം സീസണിലെ രണ്ടാംഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ ബിസിസിഐ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 15നാണ് ഐപിഎല്‍ ഫൈനല്‍. ഇതു കഴിഞ്ഞ് രണ്ടു ദിവസത്തിനകം തന്നെ ലോകകപ്പിനും തുടക്കമാവും. ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ക്കു ഇതു ഏറെ ഗുണം ചെയ്യുകയും ചെയ്യും. ഇന്ത്യയിലായിരുന്നു ഐപിഎല്‍ നടന്നത്. എന്നാല്‍ ചില താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ബിസിസിഐ ടൂര്‍ണമെന്റ് അനിശ്ചിതമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

Story first published: Monday, June 28, 2021, 15:14 [IST]
Other articles published on Jun 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+