T20 World Cup: കോലി, രോഹിത് പോയാല്‍ ഇന്ത്യ പകുതി തീര്‍ന്നു!, മുന്‍ നായകന്‍ പറയുന്നു
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും കഴിഞ്ഞ ഏഷ്യാ കപ്പില്‍ എവിടെയാണ് പിഴച്ചതെന്നും വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് അഫ്ഗാനിസ്താന്‍ ടീമിന്റെ മുന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍. ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഒരു ഇന്ത്യന്‍ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലെജന്റ്‌സ് ലീഗില്‍ ഗൗതം ഗംഭീര്‍ നയിക്കുന്ന ഇന്ത്യ ക്യാപ്പിറ്റല്‍സ് ടീമിനു വേണ്ടിയാണ് അസ്ഗര്‍ കളിക്കുന്നത്.
ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കു മികച്ച സാധ്യതയുണ്ടെന്നാണ് അസ്ഗറിന്റെ അഭാവം. ഏഷ്യാ കപ്പില്‍ ഇന്ത്യക്കു സൂപ്പര്‍ ഫോറില്‍ തിരിച്ചടിയായത് ഒരു പ്രമുഖ താരത്തിന്റെ അഭാവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യക്കെതിരേ കളിച്ചിരുന്നപ്പോള്‍ രണ്ടു പേര്‍ക്കെതിരേയാണ് ഞങ്ങള്‍ പ്രധാനമായും തന്ത്രങ്ങള്‍ തയ്യാറാക്കിയിരുന്നത്. അതു വിരാട് കോലിയും രോഹിത് ശര്‍മയുമാണ്. ഇവരെ ഔട്ടാക്കിയാല്‍ പകുതി ഇന്ത്യന്‍ ടീം തീര്‍ന്നതായി ഞങ്ങള്‍ പറയാറുണ്ടായിരുന്നു.
ലോകം മുഴുവന്‍ ഈ രണ്ടു വമ്പന്‍ താരങ്ങള്‍ക്കെതിരേയാണ് തന്ത്രമൊരുക്കുക. തനിച്ച് മല്‍സരങ്ങള്‍ ജയിപ്പിക്കാന്‍ കഴിയുന്നവരാണ് കോലിയും രോഹിത്തും. തുടക്കം മുതല്‍ ഇവരെ ആക്രമിക്കാനാണ് തങ്ങള്‍ ശ്രമിക്കാറുള്ളതെന്നും അസ്ഗര്‍ അഫ്ഗാന്‍ വ്യക്തമാക്കി.

വിരാട് കോലിയെയും രോഹിത് ശര്‍മയെയും തുടക്കത്തില്‍ തന്നെ പുറത്താക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം അതിനായില്ലെങ്കില്‍ പിന്നെ അവരെ പിടിച്ചുനിര്‍ത്തുക വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും വിരാട് കോലിയാണ് കൂടുതല്‍ അപകടകാരി. ഗ്രൗണ്ടില്‍ വളരെ തിരക്കുള്ള താരമാണ് അദ്ദേഹം. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അത്ര എളുപ്പത്തില്‍ കോലിയുടെ വിക്കറ്റ് ലഭിക്കില്ല.
കോലിയെയും രോഹിത്തിനെയും നേരത്തേ പുറക്കാത്താക്കിയാല്‍ ഏകദിനനത്തില്‍ 100-120ഉം ടി20യില്‍ 60-70 റണ്‍സ് ഇന്ത്യയുടെ സ്‌കോറില്‍ കുറയുമെന്ന് അഫ്ഗാന്‍ വിശ്വസിച്ചിരുന്നതായും അസ്ഗര്‍ അഫ്ഗാന്‍ പറഞ്ഞു.
T20 World Cup: ഷഹീന്‍, നസീം! ഇന്ത്യയുടെ ഉറക്കം പോയി, വെടിക്കെട്ട് താരമില്ല- പാക് ടീം പ്രഖ്യാപിച്ചു

ഏഷ്യാ കപ്പില്‍ ഇന്ത്യയായിരുന്നു കടലാസില്‍ ഏറ്റവും മികച്ച ടീം. കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതയുണ്ടായിരുന്നവരും അവരാണ്. വളരെ ബാലന്‍സുള്ള ടീമായിരുന്നു ഇന്ത്യയുടേത്. പക്ഷെ കാര്യങ്ങളെ അവര്‍ കുറച്ച് ലാഘവത്തോടെ കണ്ടിരിക്കാം. പക്ഷെ സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ പരാജയങ്ങള്‍ക്കു മുഖ്യ കാരണം രവീന്ദ്ര ജഡേജയ്‌ക്കേറ്റ പരിക്കാണ്. അതു ടീമിന്റെ ബാലന്‍സിനെ വളരെയധികം ബാധിച്ചതായും അസ്ഗര്‍ അഫ്ഗാന്‍ വിലയിരുത്തി.
ഐപിഎല്ലില്‍ 10 കോടിയിലധികം നേടി, പക്ഷെ ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല, അഞ്ച് പേര്‍

വരാനിരിക്കുന്നടി20 ലോകകപ്പില്‍ ഇന്ത്യയുടെ അവരുടെ താരങ്ങളെയും ടീമിനെയും പിന്തുണയ്‌ക്കേണ്ടതുണ്ട്. ഏഷ്യാ കപ്പില്‍ നന്നായി പെര്‍ഫോം ചെയ്യാത്തതു കൊണ്ട് ഇന്ത്യയൊരു മോശം ടീമാവുന്നില്ല. ഇത്തരം തിരിച്ചടികളെല്ലാം ഗെയിമിന്റെ ഭാഗമാണ്. ലോകകപ്പ് വരാനിരിക്കുകയാണ്, കിരീടം നേടാന്‍ ഇന്ത്യക്കു വളരെ നല്ല സാധ്യതയാണുള്ളതെന്നും അസ്ഗര്‍ അഫ്ഗാന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ലോകകപ്പ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.
റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications