For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: 2007ലും ഇങ്ങനെ തന്നെ, അന്നു നമ്മള്‍ കപ്പടിച്ചു- ഇന്ത്യന്‍ സാധ്യതയെക്കുറിച്ച് ശ്രീ

ലെജന്റ്‌സ് ലീഗില്‍ കളിക്കാനൊരുങ്ങുകയാണ് ശ്രീ

രോഹിത് ശര്‍മയ്ക്കു കീഴില്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്തുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ ശ്രീശാന്ത്. മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ മാത്രം ലോകകപ്പില്‍ ഇന്ത്യയെ എഴുതിത്തള്ളുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

1

ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസണിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. വരാനിരിക്കുന്ന ലെജന്റ്‌സ് ലീഗില്‍ അദ്ദേഹം ഇന്ത്യക്കായി കളിക്കുന്നുണ്ട്. ഈ വര്‍ഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച ശേഷം ശ്രീ കളിക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണ് ലെജന്റ്‌സ് ലീഗ്.

2

വിരാട് കോലിയുടെ ഇപ്പോഴത്തെ മിന്നുന്ന പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. വിരാട് പഴയ ഫോമിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ കാഠിന്യമേറിയ, ബൗണ്‍സി വിക്കറ്റുകളില്‍ വിരാടും രോഹിത് ശര്‍മയും വളരെ നന്നായി പെര്‍ഫോം ചെയ്യുമെന്നും ശ്രീശാന്ത് നിരീക്ഷിച്ചു.
കഴിഞ്ഞ ഏഷ്യാ കപ്പിലൂടെയായിരുന്നു കോലി ബാറ്റിങിലെ തന്റെ മാജിക്കല്‍ ടച്ച് വീണ്ടെടുത്തത്.

3

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരനായ അദ്ദേഹം ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമായി മാറുകയും ചെയ്തിരുന്നു. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 92 ശരാശരിയില്‍ 147.59 സ്‌ട്രൈക്ക് റേറ്റില്‍ കോലി സ്‌കോര്‍ ചെയ്തത് 276 റണ്‍സായിരുന്നു. ഒരു സെഞ്ച്വറിയും (122*) രണ്ടു ഫിഫ്റ്റികളുമുള്‍പ്പെടെയായിരുന്നു ഇത്. 2019നു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു ഇത്.

T20 World Cup: ഓപ്പണിങ്ങ്, അഞ്ചാം നമ്പര്‍, അതോ ബെഞ്ചിലോ?, റിഷഭിന്റെ ബെസ്റ്റ് സ്ഥാനം ഏത്?

4

പരിക്കിനെ തുടര്‍ന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു നഷ്ടമായിരുന്നു. ഏഷ്യാ കപ്പിനിടെയായിരുന്നു അദ്ദേഹത്തിനു പരിക്കുപറ്റിയത്. പകരകാരനായി മറ്റൊരു ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയാണ് ഇന്ത്യ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.
ജഡേജയുടെ അഭാവം ഇന്ത്യക്കു അത്ര വലിയ തിരിച്ചടിയാവില്ലെന്നാണ് ശ്രീശാന്തിന്റെ വിലിയുരത്തല്‍.

5

ജഡേജയെ നമ്മള്‍ മിസ്സ് ചെയ്യും, പക്ഷെ പകരക്കാരനായി അക്ഷര്‍ പട്ടേലുണ്ട്. ഒരാള്‍ പോവുമ്പോള്‍ പകരം മറ്റൊരാള്‍ വരും. ഇതാണ് ഐപിഎല്‍ പോലെയുള്ള ലീഗുകളുടെ സ്‌പെഷ്യാലിറ്റി. നമ്മുടെ യുവതാരങ്ങള്‍ക്കു ഒരുപാട് അവസരങ്ങളാണ് ലഭിക്കുന്നത്. ഇന്ത്യക്കായി അവസരം കിട്ടിയപ്പോഴെല്ലാം അക്ഷര്‍ വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ നാട്ടുകാരനും സഹപ്രവര്‍ത്തകനുമെന്ന നിലയില്‍ ആര്‍ക്കു പകരം ആരു വന്നാലും അവര്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നും ലോകകപ്പ് നേടണമെന്നുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രീശാന്ത് വിശദമാക്കി.

T20 World Cup: ടീം സെലക്ഷനില്‍ സഞ്ജുവിനെ പരിഗണിച്ചോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

6

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ശ്രീശാന്ത്. അന്നത്തെ സാഹചര്യങ്ങളും ഇത്തവണത്തെ സാഹചര്യങ്ങളും തമ്മിലുള്ള ചില സാമ്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അദ്ദേഹം. ഈ ലോകകപ്പില്‍ നമ്മുടേത് വളരെ ശക്തമായ ടീമാണ്. ഏഷ്യാ കപ്പിലെ പരാജയത്തിലും നമ്മുടെ സാധ്യതകളില്‍ എനിക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്.

7

2007ലെ ടി20 ലോകകപ്പിനു മുമ്പും ഇതുപോലെയുള്ള ചില കാര്യങ്ങള്‍ സംഭവിച്ചിരുന്നു. അന്നു വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഏകദിന ലോകകപ്പില്‍ നമ്മള്‍ ഗ്രൂപ്പുഘട്ടത്തില്‍ പുറത്തായിരുന്നു. അതിനു ശേഷമാണ് ടി20 ലോകകപ്പില്‍ ടീം കിരീടം ചൂടിയത്. അതിനാല്‍ എന്തെങ്കിലും നഷ്ടപ്പെടുമ്പോള്‍ അതു പ്രചോദനം നല്‍കും. നമ്മള്‍ നന്നായി ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ കിരീടം നേടാന്‍ കഴിയും. എനിക്കു എല്ലാ രാജ്യങ്ങളെയും ഇഷ്ടമാണ്, പക്ഷെ ഇന്ത്യയെ കൂടുതല്‍ ഇഷ്ടപ്പെടുന്നതായും ശ്രീശാന്ത് പറഞ്ഞു.

8

ടീം സെലക്ഷനെക്കുറിച്ച് ഒന്നും തന്നെ പറയാനില്ല. ഏറ്റവും മികച്ച ടീമാണ് എല്ലായ്‌പ്പോഴും തിരഞ്ഞെടുക്കപ്പെടാറുള്ളത്. 2007ല്‍ ഞങ്ങളുടെ സമയത്തും ഒരുപാട് പേര്‍ കളിച്ചിരുന്നില്ല എന്നിട്ടും നമുക്ക് കിരീടം നേടാന്‍ സാധിച്ചു. അതുകൊണ്ടു തന്നെ ആരൊക്കെ കളിക്കുന്നു, ആരൊക്കെ കളിക്കുന്നില്ലയെന്നത് വിഷയമല്ല. ഇന്ത്യയുടെ വിജയത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ടി20കളും കളിച്ചിട്ടുള്ള ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

9

ടി20 ലോകകപ്പിനു മുമ്പ് മൂന്നു വൈറ്റ് ബോള്‍ പരമ്പരകളില്‍ ഇന്ത്യക്കു മുന്നിലുണ്ട്. ഓസ്‌ട്രേലിയയുമായി ടി20 പരമ്പരയും സൗത്താഫ്രിക്കയ്‌ക്കെതിരേ ടി20, ഏകദിന പരമ്പരകളുമാണ് ഇന്ത്യ കളിക്കുക. ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ ശേഷം രണ്ടു സന്നാഹ മല്‍സരങ്ങളും ഇന്ത്യക്കുണ്ട്്. അടുത്ത മാസം 17ന് ഓസ്‌ട്രേലിയക്കെതിരേയും 19ന് ന്യൂസിലാന്‍ഡിനെതിരേയുമാണിത്.

Story first published: Thursday, September 15, 2022, 22:02 [IST]
Other articles published on Sep 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+