Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: കോലി-രോഹിത് ഓപ്പണിങ്, രാഹുല്‍ വേണ്ട, ഇന്ത്യന്‍ 11നുമായി പാര്‍ഥിവ് പട്ടേല്‍

1

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അനുഭവസമ്പത്തും യുവത്വവും നിറഞ്ഞ തകര്‍പ്പന്‍ ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. ബൗളിങ് നിരയിലേക്ക് ജസ്പ്രീത് ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും മടങ്ങിവരവും രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായതുമാണ് എടുത്തു പറയാവുന്ന മാറ്റങ്ങള്‍.

ടീം പ്രഖ്യാപിച്ചതിനാല്‍ത്തന്നെ ഇതിനോടകം ബെസ്റ്റ് 11 തിരഞ്ഞെടുത്ത് പ്രമുഖരെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പാര്‍ഥിവ് പട്ടേല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുകയാണ്. രോഹിത് ശര്‍മക്കൊപ്പം വിരാട് കോലിയെ ഓപ്പണറായി നിര്‍ദേശിച്ച പാര്‍ഥിവ് പട്ടേല്‍ കെ എല്‍ രാഹുലിനെ തഴഞ്ഞാണ് പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുന്നത്.

1

'കോലിയുടെ ഓപ്പണിങ്ങിലെ പ്രകടനം മികച്ചതാണ്. അതുകൊണ്ട് തന്നെ രോഹിത് ശര്‍മക്കൊപ്പം കോലി ഓപ്പണറാവണമെന്നാണ് തോന്നുന്നത്. കെ എല്‍ രാഹുലിന്റെ ഫോം സ്ഥിരതയില്ലാത്തതാണ്. അതുകൊണ്ട് തന്നെ രാഹുലിനെ പുറത്തിരുത്തി കോലി-രോഹിത് ഓപ്പണിങ് ഇറക്കിയാല്‍ ഇന്ത്യക്ക് ഇടം കൈയന്‍ ബാറ്റ്‌സ്മാനെ പരിഗണിക്കാം. ഈ മൂന്ന് പേരെ പരിഗണിച്ചാല്‍ റിഷഭ് പന്ത്, ദിനേഷേ് കാര്‍ത്തിക് എന്നിവരിലൊരാളെ പരിഗണിക്കാനെ സാധിക്കുകയുള്ളൂ'-പാര്‍ഥിവ് പറഞ്ഞു.

കോലി - രോഹിത് ഓപ്പണിങ് ഇറങ്ങിയാല്‍ മൂന്നാമനായി സൂര്യകുമാര്‍ യാദവും നാലാം നമ്പറില്‍ റിഷഭ് പന്തും കളിക്കണം. ഇന്ത്യയുടെ ഏക ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ റിഷഭാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് റിഷഭിനെ പ്ലേയിങ് 11 പുറത്തിരുത്താനാവില്ല. ഏഷ്യാ കപ്പില്‍ മോശം പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചതെങ്കിലും ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ എക്‌സ് ഫാക്ടറാണ് റിഷഭ് പന്തെന്ന് പറയാം.

T20 World Cup 2022: റിഷഭ് പന്തില്ല, ഹൂഡക്ക് സീറ്റ്, ഇന്ത്യയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

2

അഞ്ചാം നമ്പറില്‍ ഇന്ത്യ ഹര്‍ദിക് പാണ്ഡ്യയെ പരിഗണിക്കുമ്പോള്‍ ആറാം നമ്പറില്‍ ആരെ വേണമെന്നതാണ് പ്രധാന ചോദ്യം. ദീപക് ഹൂഡ, ദിനേഷ് കാര്‍ത്തിക് എന്നീ രണ്ട് പേരിലൊരാളെയാണ് ഇന്ത്യക്ക് പരിഗണിക്കാനാവുക. കാര്‍ത്തികിനെ ഇന്ത്യക്ക് പുറത്തിരുത്താനാവില്ലെന്നാണ് പാര്‍ഥിവ് പറയുന്നത്. 'തനിക്കെന്താണ് സാധിക്കുന്നതെന്ന് കാര്‍ത്തിക് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. അവന്റെ സ്ഥിരതക്കുറവ് എന്നെ ആശങ്കപ്പെടുത്തുന്നില്ല. എന്നാല്‍ ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും 6,7 നമ്പറുകളില്‍ അവന്‍ നടത്തിയിട്ടുള്ള പ്രകടനങ്ങള്‍ നോക്കുക. സവിശേഷനായ ഫിനിഷറാണവന്‍'-പാര്‍ഥിവ് പറഞ്ഞു.

3

മുഹമ്മദ് ഷമിയെ ഇന്ത്യ ഓസീസ് സാഹചര്യത്തില്‍ പരിഗണിക്കണമായിരുന്നുവെന്നും പാര്‍ഥിവ് പറഞ്ഞു. ഷമിയെ ഇന്ത്യ ബാക്കപ്പ് താരമായാണ് ടി20 ലോകകപ്പില്‍ പരിഗണിച്ചിരിക്കുന്നത്. 'ഓസീസ് സാഹചര്യത്തില്‍ ഇന്ത്യ മുഹമ്മദ് ഷമിയെ പരിഗണിക്കണമായിരുന്നു. ഓസീസ് പിച്ചിലെ പേസിലും ബൗണ്‍സിലും അവന് തിളങ്ങാനാവും. അവന്റെ അഭാവം എത്രത്തോളമായിരുന്നുവെന്ന് ടി20 ലോകകപ്പ് തുടങ്ങിയ ശേഷമാവും മനസിലാവുക'-പാര്‍ഥിവ് പറഞ്ഞു.

T20 World Cup: ഓപ്പണിങ്ങ്, അഞ്ചാം നമ്പര്‍, അതോ ബെഞ്ചിലോ?, റിഷഭിന്റെ ബെസ്റ്റ് സ്ഥാനം ഏത്?

4

ബൗളിങ് നിരയില്‍ അക്ഷര്‍ പട്ടേലിന് സ്ഥാനം നല്‍കേണ്ടതായുണ്ട്. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യക്ക് ഇടം കൈയന്‍ സ്പിന്നര്‍ അത്യാവശ്യമാണ്. ദീപക് ഹൂഡക്ക് ബൗളിങ് നല്‍കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വലിയ താല്‍പര്യം കാട്ടുന്നില്ല. അതുകൊണ്ട് തന്നെ ഹൂഡയെ ബാറ്റ്‌സ്മാനായി തന്നെ പരിഗണിക്കുന്നതില്‍ കാര്യമില്ല. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പേസ് നിരയിലും സ്പിന്‍ നിരയില്‍ സീനിയര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലുമാണ് വേണ്ടത്.

5

പാര്‍ഥിവ് പട്ടേല്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ 11-രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചഹാല്‍.

Story first published: Friday, September 16, 2022, 20:07 [IST]
Other articles published on Sep 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+