For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: പാകിസ്താന് ഒരു കാര്യം ബോധ്യമായി, ഇന്ത്യ പേടിക്കണം! മുന്നറിയിപ്പ്

അടുത്ത മാസം 23ാനാണ് ഇന്ത്യ- പാക് മല്‍സരം

ഐസിസിയുടെ ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ബദ്ധവൈരികളായ പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പ്. മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ പാര്‍ഥീവ് പട്ടേലാണ് ഇന്ത്യ ഇത്തണ ഭയക്കണമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

1

ഒക്ടോബര്‍ 23നു മെല്‍ബണില്‍ വച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോര്. സൂപ്പര്‍ 12ല്‍ തുടരെ രണ്ടാം തവണയാണ് ഇരുടീമുകളും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിലും ഇതു തന്നെയാണ് കണ്ടത്. അന്നു പാകിസ്താന്‍ ഇന്ത്യയെ പത്തു വിക്കറ്റിനു നാണം കെടുത്തുകയും ചെയ്തിരുന്നു.

2

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ മുന്‍ ടൂര്‍ണമെന്റുകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ മാനസികാവസ്ഥയിലായിരിക്കും ഇന്ത്യക്കെതിരേ പാകിസ്താന്‍ ഇറങ്ങുകയെന്നാണ് പാര്‍ഥീവ് പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നത്.
അവസാനമായി ഇരുടീമുകളും തമ്മിലുള്ള മൂന്നു മല്‍സരങ്ങളെടുത്താല്‍ രണ്ടിലും വിജയം പാകിസ്താനായിരുന്നു. ടി20 ലോകപ്പിലെ പത്തു വിക്കറ്റ് ജയത്തിനു ശേഷം ഏഷ്യാ കപ്പില്‍ രണ്ടു തവണ ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നു. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു ജയിച്ചുകയറിയപ്പോള്‍ സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ ഇതേ മാര്‍ജിനില്‍ കണക്കുതീര്‍ക്കുകയായിരുന്നു.

T20 World Cup: ഷഹീന്‍, നസീം! ഇന്ത്യയുടെ ഉറക്കം പോയി, വെടിക്കെട്ട് താരമില്ല- പാക് ടീം പ്രഖ്യാപിച്ചു

3

ഇന്ത്യന്‍ ടീമിനെ ലോകകപ്പുകളില്‍ ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന ആശങ്കയോടെയായിരുന്നു നേരത്തേ പാകിസ്താന്‍ കളിച്ചിരുന്നത്. പക്ഷെ കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ നേടിയ ഗംഭീര വിജയം പാക് ടീമിന്റെ മാനസികാവസ്ഥയിലും മാറ്റം വരുത്തിയിരിക്കുകയാണ്. ലോകകപ്പില്‍ ഇന്ത്യയെ ഇനി തോല്‍പ്പിക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരിക്കും പാക് ടീം ഇറങ്ങുകയെന്നും പാര്‍ഥീവ് പട്ടേല്‍ നിരീക്ഷിച്ചു.

T20 World Cup: സഞ്ജു ഫാന്‍സാണോ? പ്രതിഷേധിക്കാന്‍ അവസരം, തിരുവനന്തപുരം ഇളകിമറിയും!

4

പാകിസ്താന്‍ തീര്‍ത്തും വ്യത്യസ്തമായ മാനസികാവസ്ഥയിലായിരിക്കും ഇന്ത്യയുമായുള്ള ടി20 ലോകകപ്പിലെ മാച്ചില്‍ കളിക്കുക. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ പത്തു വിക്കറ്റിനു തോല്‍പ്പിക്കാനാവുമെന്നു പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ ഇന്ത്യയെ ഒരു തവണ ഏഷ്യാ കപ്പിലും അതിനു മുമ്പ് ടി20 ലോകകപ്പിലും പാകിസ്താന്‍ തോല്‍പ്പിച്ചിരിക്കുകയാണ്. ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്നു പാകിസ്താനു ഇപ്പോള്‍ ബോധ്യമായിരിക്കുകയാണ്.

5

2021ലെ ടി20 ലോകകപ്പിനു മുമ്പ് അവര്‍ ഒരിക്കല്‍പ്പോലും ലോകകപ്പില്‍ ഇന്ത്യക്കെതിരേ ജയം ആഘോഷിച്ചിരുന്നില്ല.അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ലോകകപ്പില്‍ വ്യത്യസ്തമായ വെല്ലുവിളിയായിരിക്കും ഇന്ത്യക്കു നേരിടേണ്ടി വരികയെന്നും പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു.

ഇന്ത്യന്‍ ലോകകപ്പ് ടീം

ഇന്ത്യന്‍ ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍.

പാകിസ്താന്‍ ലോകകപ്പ് ടീം

പാകിസ്താന്‍ ലോകകപ്പ് ടീം

ബാബര്‍ ആസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖാര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ അഫ്രീഡി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍.

റിസര്‍വ് ലിസ്റ്റ്- ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി.

Story first published: Friday, September 16, 2022, 17:04 [IST]
Other articles published on Sep 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+