For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഇതാ നെഹ്‌റയുടെ ഇന്ത്യന്‍ ടീം- സഞ്ജുവില്ല! പ്രമുഖ പേസറും പുറത്ത്

15 അംഗ സംഘത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്

ഏഷ്യാ കപ്പില്‍ ടീം ഇന്ത്യക്കു വെറുംകൈയോടെ മടങ്ങേണ്ടി വന്നതോടെ ആരാധകരുടെ പ്രതീക്ഷകള്‍ മുഴുവന്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ്. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവര്‍ ഇതിനകം ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു.

1

യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലേറ്റ തിരിച്ചടികള്‍ വിലയിരുത്തിയാവും ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ലോകകപ്പ് സ്‌ക്വാഡിനെ തിരഞ്ഞെടുക്കുക. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ജേതാക്കളായിട്ടായിരുന്നു ഇന്ത്യ സൂപ്പര്‍ ഫോറിലേക്കു മുന്നേറിയത്. ചിരവൈരികളായ പാകിസ്താന്‍, ഹോങ്കോങ് എന്നിവരെയാണ് തോല്‍പ്പിച്ചത്. പക്ഷെ സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കു പിഴച്ചു. ആദ്യ കളിയില്‍ പാകിസ്താനോടു അഞ്ചു വിക്കറ്റിനു തോറ്റ ഇന്ത്യ അടുത്ത മല്‍സരത്തില്‍ ശ്രീലങ്കയോടു ആറു വിക്കറ്റിനും തകര്‍ന്നു. അവസാന കളിയില്‍ അഫ്ഗാനിസ്താനെതിരേ വന്‍ മാര്‍ജിനില്‍ ജയിച്ചെങ്കിലും വൈകിപ്പോയിരുന്നു. ഏഷ്യാ കപ്പില്‍ ഫ്‌ളോപ്പായ ചിലരെ ഒഴിവാക്കാനും സാധ്യതയുണ്ട്. അതിനിടെ ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ.

2

ഏഷ്യാ കപ്പില്‍ നിന്നും തഴയപ്പെട്ട മലയാളി താരം സഞ്ജു സാംസണ്‍ ടി20 ലോകകപ്പ് ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുമെന്ന അഭ്യൂം ശക്തമാണ്. പക്ഷെ ആശിഷ് നെഹ്‌റയുടെ ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജു ഉള്‍പ്പെട്ടിട്ടില്ല. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ചാഹറും ലോകകപ്പ് ടീമില്‍ ഇല്ലെന്നതു ശ്രദ്ധേയമാണ്. പരിക്കു കാരണം മാസങ്ങളോളം പുറത്തായിരുന്ന അദ്ദേഹം ഏഷ്യാ കപ്പിലൂടെ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയിരുന്നു.
ചാഹറിനെക്കൂടാതെ പരിചയസമ്പന്നനായ പേസര്‍ മുഹമ്മദ് ഷമിയും നെഹ്‌റയുടെ ഇന്ത്യന്‍ സംഘത്തില്‍ ഇല്ല. ഏഷ്യാ കപ്പിലും അദ്ദേഹത്തിനു ഇടം ലഭിച്ചിരുന്നില്ല.

3

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കുമ്പോള്‍ മുഹമ്മദ് ഷമിയുടെ പേര് തന്റെ മനസ്സിലേക്കു വന്നിരുന്നതായി ആശിഷ് നെഹ്‌റ വ്യക്തമാക്കി. എന്റെ മനസ്സിലേക്കു വന്ന ഒരു പേര് ഷമിയുടേതാണ്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായതിനാല്‍ സെലക്ടര്‍മാരുടെ ശ്രദ്ധ അദ്ദേഹത്തിനു അധികം ലഭിച്ചിട്ടില്ല. ഞാന്‍ ഇതു പറയില്ല, കാരണം ഗുജറാത്ത് ടൈറ്റന്‍സില്‍ ഷമിയെ വളരെ അടുത്തു നിന്ന് താന്‍ കണ്ടിട്ടുള്ളതാണെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

T20 World Cup: നാല് പേര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും, തഴഞ്ഞാല്‍ തകര്‍ച്ച ഉറപ്പ്!, അറിയാം

4

യുസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മാത്രമല്ല ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കളിക്കാര്‍. രവി ബിഷ്‌നോയിയും പ്രധാനപ്പൈട്ട കളിക്കാരനാണ്. കളിക്കുകയാണെങ്കില്‍ ഇംപാക്ടുണ്ടാക്കാന്‍ അവനും സാധിക്കുമെന്നും ആശിഷ് നെഹ്‌റ നിരീക്ഷിച്ചു.
ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലെ ഫാസ്റ്റ് ബൗളര്‍മാരായി നെഹ്‌റ തിരഞ്ഞെടുത്തത് ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവരെയാണ്. പരിക്കിനെ തുടര്‍ന്നു ബുംറയ്ക്കും ഹര്‍ഷലിനും ഏഷ്യാ കപ്പ് നഷ്ടമായിരുന്നു. എന്നാല്‍ ലോകകപ്പിലൂടെ ഇരുവരും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ASIA CUP: ഇന്ത്യ തോറ്റത് നന്നായി!, ടി20 ലോകകപ്പിന് മുമ്പ് എവിടെ മാറണം?, മൂന്ന് കാര്യങ്ങള്‍

നെഹ്‌റ തിരഞ്ഞെടുത്ത ഇന്ത്യന്‍ ലോകകപ്പ് ടീം

നെഹ്‌റ തിരഞ്ഞെടുത്ത ഇന്ത്യന്‍ ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ദീപക് ഹൂഡ.

Story first published: Saturday, September 10, 2022, 11:02 [IST]
Other articles published on Sep 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+