T20 World Cup: അമ്പമ്പോ എന്തൊരു സിക്‌സര്‍? യുവിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇവര്‍ റെഡി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാണ് മുന്‍ ഓള്‍റൗണ്ടര്‍. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഇന്ത്യക്കു വേണ്ടി ഒരുപാട് തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ യുവി കളിച്ചിട്ടുണ്ട്. ഇതില്‍ 2007ലെ പ്രഥമ ടി20 ലോകകപ്പിലെയും 2011ലെ ഏകദിന ലോകകപ്പിലെയും പ്രകനങ്ങള്‍ വളരെ സ്‌പെഷ്യലായിരുന്നു.
2007ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീക്കെതിരേ യുവിയുടെ പടുകൂറ്റന്‍ സിക്‌സര്‍ ആരും മറന്നുകാണില്ല. 119 മീറ്ററായിരുന്നു ഈ സിക്‌സറിന്റെ ദൈര്‍ഘ്യം. ഇപ്പോള്‍ 15 വര്‍ഷത്തിലേറെ പിന്നിട്ടും മറ്റൊരു താരത്തിനും ടി20 ലോകകപ്പില്‍ യുവിയുടെ ഈ റെക്കോര്‍ഡ് തിരുത്താനായിട്ടില്ല. എന്നാല്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ചിലര്‍ക്കു ഇതിനുള്ള ശേഷിയുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

റോമന്‍ പവെല്‍
വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ റോമന്‍ പവെലാണ് ഇവരിലൊരാള്‍. ടി20 ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി പവെല്‍ 14 മല്‍സരങ്ങളില്‍ നിന്നും 22 സിക്‌സറുകളടക്കം 250 റണ്‍സെടുത്തിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെതിരേ നേടിയ 102 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറും ഇതില്‍പ്പെടും. 130നടുത്ത് ദൈര്‍ഘ്യമുള്ള സിക്‌സറടിക്കുകയാണ് തന്റെ ലക്ഷ്യമെന്നു പവെല്‍ തുറന്നു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗിലും താരം മിന്നിച്ചിരുന്നു. 13 മല്‍സരങ്ങളില്‍ നിന്നും 20 സിക്‌സറുകളടക്കം 281 റണ്‍സാണ് പവെല്‍ നേടിയത്.

ടിം ഡേവിഡ്
സിംഗപ്പൂര്‍ ടീം വിട്ട് തന്റെ മാതൃരാജ്യമായ ഓസ്‌ട്രേലിയയിലേക്കു ചേക്കേറിയ വെടിക്കെട്ട് താരം ടിം ഡേവിഡിനെ ഈ ലിസ്റ്റില്‍ പരിഗണിക്കാം. കരിയറില്‍ ഇതുവരെ 132 ടി20കളില്‍ കളിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഇലയില്‍ നിന്നും 173 സിക്‌സറുകളടക്കം 2841 റണ്‍സാണ് ഡേവിഡിന്റെ സമ്പാദ്യം.
വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ താരത്തിന്റെ പവര്‍ ഹിറ്റിങ് മിടുക്ക് ക്രിക്കറ്റ് പ്രേമികള്‍ കണ്ടുകഴിഞ്ഞു. അവസാനത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി 216.28 സ്‌ട്രൈക്ക് റേറ്റില്‍ 16 സിക്‌സറുകള്‍ ഡേവിഡ് നേടിയിരുന്നു. 114 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
Also Read: ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

ലിയാം ലിവിങ്സ്റ്റണ്‍
ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടറാണ് ലിയാം ലിവിങ്‌സ്റ്റണ്‍. ടി20യില്‍ ഇതിനകം 200 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 146.38 സ്്‌ട്രൈക്ക് റേറ്റില്‍ 4967 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. 305 സിക്‌സറുകളാണ് ലിവിങ്‌സ്റ്റണ്‍ ഇവയില്‍ നിന്നും വാരിക്കൂട്ടിയത്.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കയുടെ കാഗിസോ റബാഡയ്‌ക്കെതിരേ 112 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സര്‍ അദ്ദേഹം പറത്തിയിരുന്നു. 2021ല്‍ തന്നെ പാകിസ്താനെതിരായ ടി20 പരമ്പരയില്‍ ഹാരിസ് റൗഫിനെതിരേ 122 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറും ലിവിങ്സ്റ്റണ്‍ പറത്തി. കൂടാതെ കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി കളിക്കവെ 117 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറും താരം നേടിയിരുന്നു.

ഡേവിഡ് മില്ലര്‍
സൗത്താഫ്രിക്കയുടെ സൂപ്പര്‍ ഫിനിഷറായ ഡേവിഡ് മില്ലര്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മാച്ച് വിന്നര്‍ കൂടിയാണ്. ടി20 കരിയറെടുത്താല്‍ ഇതുവരെ 404 മല്‍സരങ്ങളില്‍ നിന്നും 8875 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. 401 സിക്‌സറുകള്‍ ഇതിലുള്‍പ്പെടും. ഈ കലണ്ടര്‍ വര്‍ഷം തകര്‍പ്പന്‍ ഫോമിലാണ് മില്ലര്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി 23 സിക്‌സറുകളടക്കം 481 റണ്‍സ് അദ്ദേഹം നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൗത്താഫ്രിക്കയ്ക്കായി 107 മല്‍സരങ്ങളാണ് മില്ലര്‍ ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 100 സിക്‌സറുകളടക്കം 2069 റണ്‍സും അദ്ദേഹം നേടി.
Also Read: IPL 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇത്തവണ ടീമുകള്‍ കൈവിട്ടേക്കും!, അഞ്ച് പേരിതാ

ജോസ് ബട്‌ലര്‍
ഇംഗ്ലണ്ട് ക്യാപ്റ്റനും ടി20യിലെ സ്‌പെഷ്യലിസ്റ്റുമായ ജോസ് ബട്‌ലറാണ് യുവരാജ് സിങിന്റെ സിക്‌സര്‍ റെക്കോര്‍ഡ് തകര്‍ക്കാനിടയുള്ള മറ്റൊരു താരം. ഇതുവരെ 94 ടി20കളിലാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 142.57 സ്‌ട്രൈക്ക് റേറ്റില്‍ 2227 റണ്‍സെടുക്കുകയും ചെയ്തു.
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ 13 സിക്‌സറുകള്‍ മില്ലര്‍ നേടിയിരുന്നു. ഇതില്‍ 102 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു സിക്‌സറുമുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ ഐപിഎല്ലില്‍ 17 മല്‍സരങ്ങളില്‍ നിന്നും ബട്‌ലര്‍ വാരിക്കൂട്ടിയത് 863 റണ്‍സായിരുന്നു. 45 സിക്‌സറുകളടക്കമായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications