T20 World Cup: ടൂര്‍ണമെന്റില്‍ വട്ടപ്പൂജ്യം, ഒരു ജയം പോലുമില്ല! ഇതാ മൂന്നു ടീമുകള്‍
ടി20 ഫോര്‍മാറ്റില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഐസിസിയുടെ ടി20 ലോകകപ്പിനെയാണ്. 2007ല്‍ ഐസിസി തുടക്കമിട്ട ടൂര്‍ണമെന്റിന്റെ എട്ടാമത്തെ എഡിഷനാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്നത്. പയറ്റിത്തെളിഞ്ഞ വമ്പന്‍ ടീമുകള്‍ മാത്രമല്ല ക്വാളിഫയര്‍ കടന്നെത്തിയ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുഞ്ഞന്‍മാരെയും ടി20 ലോകകപ്പില്‍ നമുക്ക് കാണാം. ഇവരില്‍ ആര്‍ക്കും പക്ഷെ ടൂര്‍ണമെന്റില്‍ അധികദൂരം മുന്നോട്ട് പോവാന്‍ സാധിച്ചിട്ടുമില്ല.
പറഞ്ഞുവരുന്നത് ടി20 ലോകകപ്പില്‍ ഒരു കളി പോലും ജയിക്കാനാവാതെ തലകുനിച്ച് നാട്ടിലേക്കു മടങ്ങേണ്ടി വന്ന ചില ടീമുകളെക്കുറിച്ചാണ്. ലോകകപ്പിന്റെ വലിയ വേദിയില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചെങ്കിലും ഒരു ജയം ഇവര്‍ക്കു തങ്ങളുടെ പേരില്‍ കുറിക്കാന്‍ കഴിഞ്ഞിട്ടില്ല. അത്തരത്തിലുള്ള മൂന്നു ടീമുകളെ അറിയാം.

യുഎഇ
ഈ ലോകകപ്പിന്റെ ക്വാളിഫയറില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഏഷ്യയില്‍ നിന്നുള്ള അസോസിയേറ്റ് ടീമുകളിലൊന്നാണ് യുഎഇ. അടുത്തിടെ ഐപിഎല്‍, ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് പോലെ വലിയ ടൂര്‍ണമെന്റുകള്‍ക്കെല്ലാം വേദിയാവാന്‍ ഭാഗ്യമുണ്ടായ രാജ്യം കൂടിയാണ് യുഎഇ.
Also Read: T20 World Cup 2022: വേഗമേറിയ ബോള്‍- സാധ്യത ഇവര്‍ക്ക്, ഉമ്രാനെ വീഴ്ത്തിയ പേസര്‍ ഫേവറിറ്റ്!

അഞ്ചിലും തോറ്റു
ടി20 ലോകകപ്പിന്റെ ക്വാളിഫയറില്‍ ഇതുവരെ അഞ്ചു മല്‍സരങ്ങളിലാണ് അവര്‍ കളിച്ചത്. പക്ഷെ എല്ലാത്തിലും പരാജയമായിരുന്നു ഫലം. ഇത്തവണ ക്വാളിഫയറില്‍ കളിച്ച രണ്ടു മല്‍സരങ്ങളും തോറ്റ യുഎഇയുടെ സൂപ്പര്‍ 12 പ്രതീക്ഷ അസ്തിച്ചു കഴിഞ്ഞു. നെതര്‍ലാന്‍ഡ്‌സിനോടു മൂന്നു വിക്കറ്റിനും ശ്രീലങ്കയോടു 79 റണ്‍സിനുമായിരുന്നു അവരുടെ തോല്‍വി. ഇനി നമീബിയയുമായി ഒരു കളി യുഎഇയ്ക്കു ബാക്കിയുണ്ട്. കാത്തിരിക്കുന്ന ജയം അവര്‍ക്ക് ഈ കളിയില്‍ കുറിക്കാനാവുമോയെന്നാണ് അറിയാനുള്ളത്.

പപ്പുവ ന്യൂ ഗ്വിനി
ക്രിക്കറ്റിലെ മറ്റൊരു അസോസിയേറ്റ് രാജ്യമായ പപ്പുവ ന്യൂ ഗ്വിനിയാണ് ടി20 ലോകകപ്പില്‍ ഒരു വിജയം പോലുമില്ലാത്ത മറ്റൊരു ടീം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ ക്വാളിഫയറില്‍ അവര്‍ മാറ്റുരച്ചിരുന്നു. പക്ഷെ കളിച്ച മൂന്നു മല്‍സരങ്ങളിലും തോല്‍വിയായിരുന്നു ഫലം. ഒമാന്‍, ബംഗ്ലാദേശ്, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരോടു തോറ്റ് അവര്‍ക്കു നാട്ടിലേക്കു മടങ്ങേണ്ടി വരികയായിരുന്നു.
Also Read: ധോണിയെ ഇഷ്ടമുള്ളവരോടു വെറുപ്പ്, കോലിയോടു ഗംഭീറിനു അസൂയ!- ആഞ്ഞടിച്ച് ഫാന്‍സ്

കെനിയ
ഒരുകാലത്തു ക്രിക്കറ്റിലെ ശക്തികളായി ഉയര്‍ന്നുവന്ന രാജ്യമായിരുന്നു ആഫ്രിക്കയില്‍ നിന്നുള്ള കെനിയ. പക്ഷെ ഇപ്പോള്‍ അവരുടെ പൊടിപോലുമില്ലെന്നു പറയേണ്ടിവരും. 2003ലെ ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനല്‍ വരെയെത്തി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കാന്‍ കെനിയക്കായിരുന്നു.
പക്ഷെ ടി20 ലോകകപ്പില്‍ കെനിയക്കു അതുപോലെയുള്ള അദ്ഭുതങ്ങളൊന്നും സൃഷ്ടിക്കാനായിട്ടില്ല. ടൂര്‍ണമെന്റില്‍ ഒരു ജയം പോലും അവര്‍ക്കു അവകാശപ്പെടാനില്ല. 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ കെനിയയുണ്ടായിരുന്നു. പക്ഷെ ഗ്രൂപ്പുഘട്ടത്തില്‍ ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവരോടു തോറ്റ് പുറത്താവുകയായിരുന്നു. പിന്നീടൊരിക്കലും കെനിയ ടി20 ലോകകപ്പും കളിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications