For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യ ഇത്തവണ കപ്പടിക്കും! ഇതാ കാരണങ്ങള്‍

രണ്ടാം ലോക കിരീടമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്

വീണ്ടുമൊരു ഐസിസി ട്രോഫി സ്വപ്‌നം കാണുകയാണ് ടീം ഇന്ത്യ. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഒരു ഐസിസി ടൂര്‍ണമെന്റില്‍ പോലും ഇന്ത്യ വിജയികളായിട്ടില്ല. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് അവസാനമായി ഇന്ത്യക്കു ഐസിസി ട്രോഫി നേടിത്തന്നത്. അതിനു ശേഷമെത്തിയ വിരാട് കോലി ഒരു ഐസിസി കിരീടം പോലുമില്ലാതെ പടിയിറങ്ങുകയായിരുന്നു. കോലിക്കു പകരം വന്ന രോഹിത് ശര്‍മയ്ക്കു ഇന്ത്യയുടെ ഐസിസി കിരീടക്ഷാമം അവസാനിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫാന്‍സ്.

1

അനുഭവസമ്പത്തും യുവത്വവുമുള്ള ശക്തമായ ടീമിനെയാണ് ഇന്ത്യ ഇത്തവണ ലോകകപ്പില്‍ ഇറക്കുന്നത്. ടൂര്‍ണമെന്റിനുള്ള 15 അംഗ സ്‌ക്വാഡിനെ തിങ്കളാഴ്ച ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ പുറത്തായതിന്റെ ക്ഷീണം ഇന്ത്യ ഇത്തവണ തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യക്കു ലോക ചാംപ്യന്‍മാരാന്‍ കഴിയുമെന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

ശക്തമായ ബാറ്റിങ് ലൈനപ്പ്

ശക്തമായ ബാറ്റിങ് ലൈനപ്പ്

വരെ ശക്തമായ ബാറ്റിങ് ലൈനപ്പുമായാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്കു വിമാനം കയറുന്നത്. സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി കഴിഞ്ഞ ഏഷ്യാ കപ്പോടെ പഴയ ഫോം വീണ്ടെടുത്തത് ഇന്ത്യയെ കൂടുതല്‍ കരുത്തരാക്കിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 276 റണ്‍സ് ഏഷ്യാ കപ്പില്‍ കോലി നേടിയിരുന്നു.

3

കോലിയെക്കൂടാതെ നായകന്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് തുടങ്ങി മല്‍സരഗതി മാറ്റി മറിക്കാന്‍ കഴിയുന്ന പല മാച്ച് വിന്നര്‍മാരും ടീമിന്റെ ഭാഗമാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ പൂര്‍ണ ഫിറ്റല്ലാതിരുന്ന ഹാര്‍ദിക് പഴയ ഫോമിലേക്കു തിരിച്ചെത്തിയതും ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

T20 World Cup: ഷഹീന്‍, നസീം! ഇന്ത്യയുടെ ഉറക്കം പോയി, വെടിക്കെട്ട് താരമില്ല- പാക് ടീം പ്രഖ്യാപിച്ചു

ഫിനിഷറായി കാര്‍ത്തിക്

ഫിനിഷറായി കാര്‍ത്തിക്

സൂപ്പര്‍ ഫിനിഷറായി വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് വന്നത് ടി20 ലോകകപ്പില്‍ ഇന്ത്യക്കു വലിയ പ്ലസ് പോയിന്റാണ്. കഴിഞ്ഞ ടൂര്‍ണമെന്റില്‍ ഇത്തരമൊരു റോളില്‍ ആരും ടീമിലുണ്ടായിരുന്നില്ല. ടി20 ഫോര്‍മാറ്റില്‍ സുപ്രധാന റോളാണ് ഒരു ഫിനിഷറുടേത്. മല്‍സരഗതി തന്നെ ചിലപ്പോള്‍ ഒരു ഫിനിഷര്‍ മനസ്സുവച്ചാല്‍ മാറ്റാന്‍ സാധിക്കും.

5

ഈ റോളില്‍ ഡിക്കെ ഓസ്‌ട്രേലിയയില്‍ കസറിയാല്‍ ഇന്ത്യയെ തടഞ്ഞു നിര്‍ത്തുക ദുഷ്‌കരമായിരിക്കും. അവസാന മൂന്ന്- നാല് ഓവറുകളിലായിരിക്കും കാര്‍ത്തികിനു ബാറ്റ് ചെയ്യേണ്ടി വരിക. ആദ്യ ബോള്‍ മുതല്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാനും അതോടൊപ്പം അതിവേഗം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ടീമിനെ മികച്ചൊരു സ്‌കോറിലെത്തിക്കാനു മിടുക്കനാണ് അദ്ദേഹം.

ഐപിഎല്ലില്‍ 10 കോടിയിലധികം നേടി, പക്ഷെ ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല, അഞ്ച് പേര്‍

മൂര്‍ച്ചയേറിയ പേസ് നിര

മൂര്‍ച്ചയേറിയ പേസ് നിര

ബാറ്റിങ് മാത്രമല്ല ഇന്ത്യയുടെ ബൗളിങ് നിരയും ഇത്തവണ മികച്ചതാണ്. പേസ് ബൗളിങിനെ തുണയ്ക്കുന്ന ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ നേട്ടം കൊയ്യാന്‍ ശേഷിയുള്ള ഫാസ്റ്റ് ബൗളര്‍മാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. പരിചയസമ്പന്നരായ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലുമായിരിക്കും ഇന്ത്യന്‍ പേസ് ബൗളിങിന്റെ നെടുംതൂണുകള്‍. ഇവര്‍ക്കു മികച്ച പിന്തുണയുമായി ഹര്‍ഷല്‍ പട്ടേലും അര്‍ഷ്ദീപ് സിങും ഒപ്പമുണ്ട്. കൂടാതെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പേസ് ബൗളിങിന് ശക്തി കൂട്ടാന്‍ സംഘത്തിലുണ്ട്.

7

വൈവിധ്യമുള്ള പേസ് നിരയാണ് ഇന്ത്യയുടേതെന്നു കാണാം. തീര്‍ത്തും വ്യത്യസ്തമായ ശൈലിയിലുള്ളവരാണ് നാലു പേരും. ന്യൂബോളില്‍ മിടുക്കനാണ് ഭുവിയെങ്കില്‍ ബുംറ ന്യൂബോളിലും ഡെത്ത് ഓവറുകളിലും അപകടകാരിയാണ്. ഹര്‍ഷല്‍ മധ്യഓവറുകളിലും ഡെത്ത് ഓവറിലുമാണ് ബാറ്റിങ് നിരയെ വിറപ്പിക്കുക. അര്‍ഷ്ദീപും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണ്.

Story first published: Friday, September 16, 2022, 9:34 [IST]
Other articles published on Sep 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+