For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup: 'അവന്‍ സെലക്ടര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നു'- യുവതാരത്തെക്കുറിച്ച് സ്മിത്ത്

ഓസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ്

graeme smith

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുക്കാന്‍ സെലക്ടര്‍മാരെ ഇഷാന്‍ കിഷന്‍ സമ്മര്‍ദ്ദത്തിലാക്കുന്നതായി ഗ്രേയം സ്മിത്ത്. സൗത്താഫ്രിക്കയുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിലെ മികച്ച പ്രകടനത്തോടെയാണ് ഇഷാന്‍ ലോകകപ്പ് ടീമിലേക്കു തന്റെ അവകാശവാദമുന്നയിച്ചിരിക്കുന്നത്.

നിലവില്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ് ഇഷാന്‍. 41.20 ശരശരിയില്‍ 150.36 സ്‌ട്രൈക്ക് റേറ്റോടെ 206 റണ്‍സ് താരം നേടിയിട്ടുണ്ട്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 76 റണ്‍സാണ്.

1

ഇന്ത്യക്കു വേണ്ടി ടി20 ലോകകപ്പില്‍ കളിക്കുന്നതിനു വേണ്ടി തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ഇഷാന്‍ കിഷന്‍ ചെയ്യുന്നുണ്ട്. ഒരു യുവതാരമെന്ന നിലയില്‍ അവന്റെ മുന്നിലുള്ള വഴി നന്നായി പെര്‍ഫോം ചെയ്യുകയെന്നതാണ്. അവന്‍ അതു ചെയ്യുന്നുമുണ്ട്.
ടീമിലെ സ്ഥാനത്തിനായി കൈയുയര്‍ത്തി സെലക്ടര്‍മര്‍ക്കു മേല്‍ ഇഷാന്‍ ഒരുപാട് സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.അവരില്‍ മാത്രമല്ല ക്യാപ്റ്റന്‍, കോച്ച് എന്നിവരെയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഇഷാന്റെ പ്രകടനമെന്നും സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഗ്രേയം സ്മിത്ത് വ്യക്തമാക്കി.

2

വളരെ പരിചയസമ്പത്തുള്ള, നേട്ടങ്ങള്‍ കൊയ്തിട്ടുള്ള ബാറ്റര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലേക്കു വരാനിരിക്കുകയാണ്. രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടു തന്നെ ഇഷാനെക്കൊണ്ട് ഈ ടി20 ടീമിന്റെ പ്ലാന്‍ എന്താണെന്നു തനിക്കറിയില്ലെന്നും ഗ്രേയം സ്വാന്‍ പറഞ്ഞു.
ക്യാപ്റ്റന്‍ രോഹിത്, മുന്‍ നായകന്‍ കോലി എന്നിവര്‍ക്കു സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. എന്നാല്‍ പരമ്പരയില്‍ ഇന്ത്യയെ നയിക്കാനിരുന്ന രോഹിത്തിന് ആദ്യകളിയുടെ തലേ ദിവസമായിരുന്നു പരിക്കേറ്റത്.

ക്രിക്കറ്റിലും ഗിന്നസ് ലോക റെക്കോര്‍ഡ്, ഇന്ത്യയുടെ മൂന്നു പേരുണ്ട്!

3

സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മൂന്നു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരെ അഞ്ചു മല്‍സരങ്ങളിലും ഇന്ത്യ ഇറക്കിയിരുന്നു. റിഷഭ് പന്ത് ക്യാപ്റ്റന്‍സിക്കൊപ്പം വിക്കറ്റും കാത്തപ്പോള്‍ ഇഷാന്‍ കിഷനും ദിനേശ് കാര്‍ത്തികും സ്‌പെഷ്യലിസ്റ്റ് ബാറ്ററുമായിട്ടാണ് കളിച്ചത്. സീനിയര്‍ താങ്ങള്‍ തിരിച്ചെത്തുന്നതോടെ ഇവരില്‍ രണ്ടു പേര്‍ ടീമിനു പുറത്തായേക്കും.

4

നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ റിഷഭാണ് സ്ഥാനം നഷ്ടമാവാന്‍ ഏറ്റവും സാധ്യയുള്ള താരം. ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരം ഇഷാനും കാര്‍ത്തികും തമ്മിലായിരിക്കും. അനുഭവസമ്പത്തും ഫിനിഷിങ് മിടുക്കും കണക്കിലെടുക്കുമ്പോള്‍ ഡിക്കെയ്ക്കു മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത.

IND vs IRE: സഞ്ജു ടീമിലെത്തി, പക്ഷെ കളിക്കുമോ? ഇതാ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

5

കഴിഞ്ഞ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരം കൂടിയായ ഇഷാന്‍ കിഷന്‍ തന്റെ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനായി മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. 120 സ്‌ട്രൈക്ക് റേറ്റോടെ 400ന് മുകളില്‍ റണ്‍സാണ് ഇഷാന്‍ നേടിയത്. താരത്തിന്റെ മൂല്യം കൂടി പരിഗണിക്കുനോള്‍ അതിനൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനം നടത്താന്‍ ഇഷാനു സാധിച്ചിട്ടുണ്ട്.

Story first published: Sunday, June 19, 2022, 20:47 [IST]
Other articles published on Jun 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+