Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: വീണ്ടുമൊരു ഇന്ത്യ x പാക് ക്ലാസിക്- ഇതുവരെ എത്ര കളിച്ചു? ആരാണ് മുന്നില്‍? എല്ലാമറിയാം

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലൊരു ക്ലാസിക് പോരാട്ടം ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. നോക്കൗട്ട് റൗണ്ടിലോ, ഫൈനലിലോ ആയിരിക്കും ഈ ഏഷ്യന്‍ വമ്പന്‍മാര്‍ തമ്മിലുള്ള എല്‍ ക്ലാസിക്കോയെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ഈ ത്രില്ലര്‍ നടക്കാന്‍ പോവുകയാണ്.

സൂപ്പര്‍ 12ന്റെ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. കരുത്തരായ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടി ഈ ഗ്രൂപ്പിന്റെ ഭാഗമാവും. ക്രിക്കറ്റ് പ്രേമികള്‍ ഫൈനലിനേക്കാള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഇന്ത്യ-പാക് അങ്കത്തിനാണെന്നു നിസംശയം പറയാം.

 ഏകദിന ലോകകപ്പില്‍ ഇന്ത്യ

ഏകദിന ലോകകപ്പില്‍ ഇന്ത്യ

ഐസിസിയുടെ ഇതുവരെ നടന്ന വവിവിധ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നപ്പോഴുള്ള കണക്കുകള്‍ നമുക്കൊന്നു പരിശോധിക്കാം. ഏകദിന ലോകകപ്പിലേക്കു വന്നാല്‍ 1992 മുതല്‍ എല്ലാ ടൂര്‍ണമെന്റുകളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 1996, 1999, 2003, 2011, 2015, 2019 ലോകകപ്പുകളിലായിരുന്നു പാക് പടയെ ഇന്ത്യ മലര്‍ത്തിയടിച്ചത്.

 ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍

ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍

ചാംപ്യന്‍സ് ട്രോഫിയില്‍ മൂന്നു തവണ പാകിസ്താന്‍ വിജയിച്ചപ്പോള്‍ രണ്ടു തവണയാണ് ഇന്ത്യക്കു ജയിക്കാനായത്. 2004, 2009, 2017 (ഫൈനല്‍) എന്നിവയിലായിരുന്നു ഇന്ത്യക്കെതിരേ പാക് പട വെന്നിക്കൊടി നാട്ടിയത്. 2013, 17 ചാംപ്യന്‍സ് ട്രോഫികളിലാണ് ഇന്ത്യക്കു ജയിക്കാനായത്.

 ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ആധിപത്യം

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ആധിപത്യം

ടി20 ലോകകപ്പ് എടുക്കുകയാണെങ്കില്‍ പാകിസ്താനെതിരേ ഇന്ത്യക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. 2007ലെ പ്രഥമ ടി20 ലോകകപ്പ് മുതലുള്ള ചരിത്രമെടുത്താല്‍ ഒരിക്കല്‍പ്പോലും പാകിസ്താന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. 2007ലെ പ്രഥമ ലോകകപ്പില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കായിരുന്നു. ആദ്യ കളി ടൈയാവുകയും തുടര്‍ന്ന് ബൗള്‍ ഔട്ടില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. ഫൈനലില്‍ പാകിസ്താനെ കീഴടക്കി ഇന്ത്യ ചാംപ്യന്‍മാരാവുകയും ചെയ്തു. പിന്നീട് 2012, 14, 16 ലോകകപ്പുകളിലും പാക് പടയെ ഇന്ത്യ മലര്‍ത്തിയടിച്ചിരുന്നു.

Story first published: Friday, July 16, 2021, 19:01 [IST]
Other articles published on Jul 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+