Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: സ്വയം വിഡ്ഢികളാവരുത്! സെമിക്കു മുമ്പ് ഇന്ത്യയുടെ വീക്ക്‌നെസിനെപ്പറ്റി ചോപ്ര

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായ സെമി ഫൈനലിലേക്കു മുന്നേറിയ ടീം ഇന്ത്യ അടുത്ത അങ്കത്തിനു വേണ്ടി കച്ചമുറുക്കുകയാണ്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടുമാാണ് ഇന്ത്യ പോരടിക്കുന്നത്.

സൂപ്പര്‍ 12ലെ അവസാന മാച്ചില്‍ സിംബാബ്‌വെയെ 71 റണ്‍സിനു തകര്‍ത്തെറിഞ്ഞെങ്കിലും സെമിയില്‍ ചില വീക്ക്‌നെസുകള്‍ ഇന്ത്യക്കു തിരിച്ചടിയാവുമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

രോഹിത്ത് വീണ്ടും നിരാശപ്പെടുത്തി

രോഹിത്ത് വീണ്ടും നിരാശപ്പെടുത്തി

ഒരിക്കല്‍ക്കൂടി രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നും റണ്‍സൊന്നും വന്നില്ല. നമ്മള്‍ സ്വയം വിഡ്ഢികളാവരുത്. നമ്മളെല്ലാം ഇന്ത്യന്‍ ഫാന്‍സാണ്. ബാബര്‍ ആസവും ടെംബ ബവുമയുമെല്ലാം റണ്‍സ് നേടാത്തതിനെക്കുറിച്ച് നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ രോഹിത്തും റണ്‍സെടുക്കുന്നില്ലെന്നു നമ്മള്‍ പറയേണ്ടതുണ്ടെന്നു ആകാശ് ചോപ്ര വ്യക്തമാക്കി. സിംബാബ്‌വെയുമായുള്ള അവസാന മാച്ചില്‍ 15 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. ഈ ലോകകപ്പില്‍ ഒരേയൊരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ മാത്രമേ രോഹിത്തിന്റെ പേരിലുള്ളൂ.

നിറംമങ്ങിയ ഫിഫ്റ്റി

നിറംമങ്ങിയ ഫിഫ്റ്റി

സൂപ്പര്‍ 12ല്‍ അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സുമായുള്ള മാച്ചിലാണ് രോഹിത് ശര്‍മ തന്റെ ഫിഫ്റ്റി കണ്ടെത്തിയത്. പക്ഷെ വളരെ ശരാശരി ഇന്നിങ്‌സ് മാത്രമായിരുന്നു ഇതെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.
അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയാണ് രോഹിത് നേടിയിട്ടുള്ളത്. അതും വളരെ നിറംകെട്ട ഫിഫ്റ്റിയായിരുന്നു. അദ്ദേഹത്തിന്റെ ഒരു ക്യാച്ചും ഫിഫ്റ്റിക്കു മുമ്പ് ഡച്ച് ടീം പാഴാക്കിയിരുന്നു. നെതര്‍ലാന്‍ഡ്‌സിനെതിരേയാണ് ഫിഫ്റ്റിയെന്നു മറക്കാന്‍ പാടില്ല. സിംബാബ് വെയ്‌ക്കെതിരേ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിനു ശ്രമിച്ചാണ് രോഹിത്ത് പുറത്തായത്. ഡീപ്പില്‍ ഒരു ഫീല്‍ഡര്‍ തയ്യാറായി നിന്നിരുന്നു, ക്യാച്ചെടുക്കുകയും ചെയ്തു. ഇതൊരു പ്രശ്‌നം തന്നെയാണെന്നും ചോപ്ര വിലയിരുത്തി.

Also Read: T20 World Cup 2022: ഡിക്കെയ്ക്കു സിക്‌സര്‍ 'അലര്‍ജി'! എന്നിട്ടും എന്തിന് ടീമിലെടുത്തു?

89 റണ്‍സ് മാത്രം

89 റണ്‍സ് മാത്രം

ഈ ലോകകപ്പില്‍ ഇന്ത്യ കളിച്ച സൂപ്പര്‍ 12ലെ അഞ്ചു മല്‍സരങ്ങളില്‍ നിന്നും രോഹിത് ശര്‍മയുടെ സമ്പാദ്യം വെറും 89 റണ്‍സാണ്. 17.80 എന്ന മോശം ശരാശരിയിലാണിത്. 109.87 എന്ന താഴ്ന്ന സ്‌ട്രൈക്ക് റേറ്റ് മാത്രമേ ഹിറ്റ്മാനുള്ളൂ.
നെതര്‍ലാന്‍ഡ്‌സുമായുള്ള രണ്ടാമത്തെ മാച്ചില്‍ നേടിയ 53 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ മറ്റു നല്ല ഇന്നിങ്‌സുകളൊന്നും രോഹിത്തിനു ചൂണ്ടിക്കാണിക്കാനില്ല. പാകിസ്താന്‍, സൗത്താഫ്രിക്ക, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവര്‍ക്കെതിരേയൊന്നും 15 പ്ലസ് സ്‌കോര്‍ പോലും അദ്ദേഹം നേടിയിട്ടില്ല.

അക്ഷറിന്റെ ഫോം

അക്ഷറിന്റെ ഫോം

രോഹിത് ശര്‍മയുടെ മോശം ഫോം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ മറ്റൊരു പ്രധാനപ്പെട്ട ആശങ്ക ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ കാര്യത്തിലാണെന്നു ആകാശ് ചോപ്ര പറഞ്ഞു.
സിംബാബ്‌വെയ്‌ക്കെതിരേ വളരെ ഇക്കണോമിക്കലായി ബൗള്‍ ചെയ്ത ആര്‍ അശ്വിന്‍ മൂന്നു വിക്കറ്റുകളെടുത്തു. ഇതു വളരെ നല്ല കാര്യമാണ്. നാലോവറില്‍ അക്ഷര്‍ പട്ടേലില്‍ 40 റണ്‍സ് വഴങ്ങിയതിനെക്കുറിച്ചാണ് വലിയ ചോദ്യം. കളിയില്‍ അവസാന വിക്കറ്റ് താരം നേടിയെങ്കിലും സ്പിന്‍ ബൗളിങാണ് ഇന്ത്യയുടെ വീക്ക്‌നെസെന്നു ചോപ്ര ചൂണ്ടിക്കാട്ടി.

Also Read: ശ്രേയസിനു ടി20 വഴങ്ങില്ലെന്ന് ആരു പറഞ്ഞു? നോക്കൗട്ട് ഹീറോ, മുംബൈ കപ്പുമടിച്ചു

ഇംഗ്ലണ്ടിനെ എങ്ങനെ തടയും?

ഇംഗ്ലണ്ടിനെ എങ്ങനെ തടയും?

അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാരെ ഇന്ത്യ എങ്ങനെയായിരിക്കും തടഞ്ഞു നിര്‍ത്തുകയെന്നതാണ് ആകാശ് ചോപ്രയുടെ പ്രധാന ചോദ്യം. ഇന്ത്യയുടെ ഈ വീക്ക്‌നെസ് സെമിയില്‍ ചെറുതായി തുറന്നു കാണിക്കപ്പെട്ടേക്കും. യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ ഇനിയും ടൂര്‍ണമെന്റില്‍ കളിപ്പിച്ചില്ല. ഇംഗ്ലണ്ടിനെതിരേയും ഇറക്കുമോയെന്നറിയില്ല. നിങ്ങള്‍ ചഹലിനെ പുറത്തിരുത്തുകയാണെങ്കില്‍ ദൈര്‍ഘ്യം കുറഞ്ഞ ബൗണ്ടറികളുള്ള പിച്ചില്‍ എങ്ങനെയാണ് ഇംഗ്ലണ്ടിനെ പിടിച്ചുനിര്‍ത്താന്‍ പോവുന്നതെന്നും ചോപ്ര ചോദിക്കുന്നു.
അഡ്‌ലെയ്ഡിലെ പിച്ച് ഇന്ത്യയുടെ സ്വിങ് ബൗളര്‍മാരെ അത്ര നന്നായി തുണയ്ക്കുന്നതാവില്ല. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ ജയിക്കണമെങ്കില്‍ 200 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്കു പിന്തുടര്‍ന്ന് ജയിക്കേണ്ടതായി വന്നേക്കുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

Story first published: Sunday, November 6, 2022, 23:29 [IST]
Other articles published on Nov 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+