For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രേയസിനു ടി20 വഴങ്ങില്ലെന്ന് ആരു പറഞ്ഞു? നോക്കൗട്ട് ഹീറോ, മുംബൈ കപ്പുമടിച്ചു

ദേശീയ ടീമില്‍ ടി20യില്‍ തിളങ്ങിയില്ല

ഇന്ത്യന്‍ ടി20 ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കുന്നതില്‍ പരാജയപ്പെട്ട ശ്രേയസ് അയ്യര്‍ ശക്തമായ തിരിച്ചുവരവിന് കോപ്പ് കൂട്ടുകയാണ്. ഇതിന്റെ ആദ്യ പടിയാണ് സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്കായി നടത്തിയ മിന്നുന്ന പ്രകടനം. ആഭ്യന്തര ക്രിക്കറ്റിലെ അതികായന്‍മാരായ മുംബൈ ചരിത്രത്തിലാദ്യമായി മുഷ്താഖ് അലി ട്രോഫിയില്‍ ജേതാക്കളായപ്പോള്‍ അതില്‍ ശ്രേയസ് വഹിച്ച പങ്ക് വളരെ വലുതാണെന്നു കാണാം.

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പതറിയില്ല

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പതറിയില്ല

മികച്ച മധ്യനിര ബാറ്ററും തകര്‍പ്പന്‍ ഫീല്‍ഡറുമായ ശ്രേയസ് സമ്മര്‍ദ്ദഘട്ടങ്ങളിലാണ് ബാറ്റ് കൊണ്ട് ടീമിന്റെ രക്ഷകനായി മാറിയത്. അതു ഒരു തവണയല്ല, ക്വാര്‍ട്ടര്‍ ഫൈനലില്‍ തുടങ്ങി ഫൈനലില്‍ വരെ താരത്തിന്റെ ബാറ്റിങ് പ്രകടനം കണ്ടാല്‍ ആരും കൈയടിച്ചുപോവും. വളരെയധികം മോശം സാഹചര്യത്തില്‍ ക്രീസിലെത്തിയാണ് ശ്രേയസ് വിലപ്പെട്ട ഇന്നിങ്‌സുകള്‍ കളിച്ചത്.

നോക്കൗട്ടില്‍ മിന്നിച്ചു

നോക്കൗട്ടില്‍ മിന്നിച്ചു

നോക്കൗട്ട് മല്‍സരങ്ങളില്‍ ഭൂരിഭാഗം പേരും സമ്മര്‍ദ്ദത്തിലകപ്പെട്ട് യഥാര്‍ഥ മികവ് പുറത്തെടുക്കാന്‍ പാടുപെടുമ്പോള്‍ വളരെ കൂളായി ബാറ്റിങില്‍ മുംബൈയ്ക്കായി മിന്നിച്ചിരിക്കുകയാണ് ശ്രേയസ് അയ്യര്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗരാഷ്ട്രയെ രണ്ടു വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്.
ഈ കളിയില്‍ റണ്‍ചേസില്‍ മുംബൈ പതറവെയാണ് താരം ക്രീസിലെത്തിയത്. 167 റണ്‍സ് പിന്തുടര്‍ന്ന മുംബൈ തുടക്കത്തില്‍ രണ്ടിനു 34 എന്ന നിലയില്‍ പതറിയിരുന്നു. പക്ഷെ ശ്രേയസ് ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 30 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 40 റണ്‍സുമായി താരം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. മുംബൈ മൂന്നു ബോളകള്‍ ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിനു വിജയറണ്‍സ് കുറിക്കുകയും ചെയ്തിരുന്നു.

Also Read: T20 World Cup 2022: ഷഹീന്റെ മിന്നും തിരിച്ചുവരവ്, ക്രഡിറ്റ് അഫ്രീദിക്ക്!, നിര്‍ണ്ണായക ഉപദേശം

സെമിയില്‍ സ്റ്റാര്‍

സെമിയില്‍ സ്റ്റാര്‍

വിദര്‍ഭയ്‌ക്കെതിരായ സെമി ഫൈനലിലും മുംബൈയുടെ വിജയശില്‍പ്പി ശ്രേയസ് അയ്യരായിരുന്നു. തകര്‍പ്പന്‍ ഫിഫ്റ്റിയുമായി റണ്‍ചേസില്‍ താരം ടീമിനെ മുന്നില്‍ നിന്നു നയിച്ചു. 165 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ രണ്ടു വിക്കറ്റിനു 31ല്‍ നില്‍ക്കുമ്പോഴാണ് നാലാമനായി ശ്രേയസിന്റെ വരവ്.
ഉമേഷ് യാദവും ലളിത് യാദവുമെല്ലാമുള്‍പ്പെട്ട എതിര്‍ ബൗളിങ് ആക്രമണത്തെ നേരിട്ട് താരം മുംബൈയെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തി. 73 റണ്‍സെടുത്ത ശ്രേയസ് ടീമിനെ വിജയത്തിന്റെ അരികില്‍ വരെയെത്തിച്ചാണ് പുറത്തായത്. 44 ബോളില്‍ ഏഴു ബൗണ്ടറിയും നാലു സിക്‌സറുമടക്കമാണ് താരം മുംബൈയുടെ അമരക്കാരനായത്. മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം.

കലാശപ്പോരിലും നിരാശപ്പെടുത്തിയില്ല

കലാശപ്പോരിലും നിരാശപ്പെടുത്തിയില്ല

ഇന്നു ഹിമാചല്‍ പ്രദേശുമായി നടന്ന ഫൈനലിലും മുംബൈ കുപ്പായത്തില്‍ ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തിയില്ല. ഒരിക്കല്‍ക്കൂടി മുംബൈയ്ക്കു റണ്‍ചേസാണ് നടത്തേണ്ടിവന്നത്. 144 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് മുംബൈയ്ക്കു ഹിമാചല്‍ നല്‍കിയത്.
പക്ഷെ ഈ കളിയിലും ടീമിന്റെ തുടക്കം പാളി. രണ്ടിനു 28 റണ്‍സെന്ന നിലയില്‍ മുംബൈ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലായി. പക്ഷെ ശ്രേയസ് ഉറച്ചുതന്നെയാണ് ഇത്തവണയും ക്രീസിലെത്തിയത്. 34 റണ്‍സ് താരം സംഭാവന ചെയ്തു. 26 ബോളില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.

Also Read: T20 World Cup 2022 : ഇന്ത്യക്ക് അത് തിരിച്ചറിയാനായിട്ടില്ല!, റിഷഭ് പുറത്തുതന്നെ, പോണ്ടിങ് പറയുന്നു

ടൂര്‍ണമെന്റിലെ പ്രകടനം

ടൂര്‍ണമെന്റിലെ പ്രകടനം

സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇത്തവണ ശ്രേയസ് അയ്യരുടെ പ്രകടനമെടുത്താല്‍ ആറു ഇന്നിങ്‌സുകളിലാണ് താരം ബാറ്റ് വീശിയത്. ഇവയില്‍ നിന്നും 28.83 ശരാശരിയില്‍, 134.10 സ്‌ട്രൈക്ക് റേറ്റില്‍ 173 റണ്‍സെടുക്കുകയും ചെയ്തു. സെമു ഫൈനലില്‍ നേടിയ 73 റണ്‍സാണ് ശ്രേയസിന്റെ ഏറ്റവും മികച്ച പ്രകടനം. 15 ബൗണ്ടറികളും ഏഴു സിക്‌സറുകളും താരം അടിക്കുകയും ചെയ്തു.

Story first published: Saturday, November 5, 2022, 23:21 [IST]
Other articles published on Nov 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+