Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022 : ഇന്ത്യക്ക് അത് തിരിച്ചറിയാനായിട്ടില്ല!, റിഷഭ് പുറത്തുതന്നെ, പോണ്ടിങ് പറയുന്നു

1

മെല്‍ബണ്‍: ടി20 ലോകകപ്പിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടറെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന താരമാണ് റിഷഭ് പന്ത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലൂടെ ഓസീസ് പിച്ചുകളില്‍ ബാറ്റിങ് വിസ്മയം തീര്‍ത്ത റിഷഭ് ഇത്തവണ ടി20 ലോകകപ്പിലും ഇന്ത്യക്കായി കസറുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ ഒരു മത്സരത്തില്‍ പോലും റിഷഭിന് അവസരം നല്‍കിയിട്ടില്ല. ലോകകപ്പിന് മുമ്പ് മോശം ഫോമിലായിരുന്ന റിഷഭിനെ ആദ്യ നാല് മത്സരത്തിലും ഇന്ത്യ ബെഞ്ചിലിരുത്തിയിരിക്കുകയായിരുന്നു.

ദിനേഷ് കാര്‍ത്തികിനെയാണ് പകരം ഫിനിഷര്‍ റോളില്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. കാര്‍ത്തിക് ഫ്‌ളോപ്പായിട്ടും മാറ്റത്തിന് ഇന്ത്യ തയ്യാറായിട്ടില്ലെന്ന് പറയാം. ഇന്ത്യ നാളെ സിംബാബ് വെക്കെതിരായ നിര്‍ണ്ണായക പോരാട്ടത്തിനിറങ്ങുകയാണ്. സെമിയുറപ്പിക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ഇപ്പോഴിതാ റിഷഭിനെ പുറത്തിരുത്തുന്ന ഇന്ത്യക്കെതിരേ വിമര്‍ശനവുമായി മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് രംഗത്തെത്തിയിരിക്കുകയാണ്.

അത്ഭുതപ്പെടുത്തുന്ന തീരുമാനം

അത്ഭുതപ്പെടുത്തുന്ന തീരുമാനം

ഇന്ത്യ റിഷഭ് പന്തിനെ കളിപ്പിക്കാതിരിക്കുന്നത് അത്ഭുതപ്പെടുത്തുന്ന തീരുമാനമാണ്. ഒന്നാമത്തെ കാര്യം അവന്‍ മാച്ച് വിന്നറാണെന്നതാണ്. രണ്ടാമത്തെ കാര്യം അവനൊരു ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതാണ്. അവനെപ്പോലൊരു താരത്തെ മധ്യനിരയില്‍ ആവിശ്യമായിട്ടുണ്ട്. അക്ഷര്‍ പട്ടേലിനെയാണ് നിലവില്‍ ഇന്ത്യ ഇടം കൈയന്റെ വിടവ് നികത്താന്‍ മധ്യനിരയില്‍ ഉപയോഗിക്കുന്നത്. രണ്ട് സ്പിന്നര്‍മാരെ ഇന്ത്യ ഉപയോഗിക്കുന്നതിനാല്‍ റിഷഭിന്റെ അവസരം കുറയുന്നു. ഇന്ത്യക്കിപ്പോഴും മികച്ച ടീമേതാണെന്ന് മനസിലാക്കാനായിട്ടില്ല. ചിലപ്പോള്‍ അത്തരമൊരു സാഹചര്യം ഓസ്‌ട്രേലിയക്ക് വരാത്തതുകൊണ്ടാവാം- പോണ്ടിങ് പറഞ്ഞു.

Also Read : T20 World Cup 2022: നാല് ഇന്നിങ്‌സ്, നേടിയത് 14 റണ്‍സ്, ബാബറിനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍

ഇനിയും അവന് നിര്‍ണ്ണായക റോളുണ്ട്

ഇനിയും അവന് നിര്‍ണ്ണായക റോളുണ്ട്

ഇന്ത്യ ഏറെക്കുറെ സെമി ഉറപ്പിച്ചിട്ടുണ്ട്. സിംബാബ് വെക്കെതിരായ മത്സരം തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യ സെമിയിലെത്താനാവും. ഇപ്പോഴിതാ ഇന്ത്യ സെമിയിലെത്തിയാല്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ നിര്‍ണ്ണായക റോള്‍ വഹിക്കാന്‍ റിഷഭിന് സാധിക്കുമെന്നാണ് പോണ്ടിങ് പറയുന്നത്. 'വീണ്ടും പറയുന്നു റിഷഭ് ഒരു മാച്ച് വിന്നറായ താരമാണ്. ഇതിന് മുമ്പ് അവന്‍ ഓസ്‌ട്രേലിയയില്‍ ചെയ്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലത് റെഡ്‌ബോള്‍ ക്രിക്കറ്റിലും ഇത് വെള്ളബോള്‍ ക്രിക്കറ്റുമാണ്. സെമിയിലേക്കെത്തിയാല്‍ ഇന്ത്യക്കായി വലിയ മത്സരങ്ങള്‍ കളിക്കാന്‍ അവന് സാധിച്ചേക്കും -പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

Also Read : T20 World Cup 2022: നാല് ഇന്നിങ്‌സ്, നേടിയത് 14 റണ്‍സ്, ബാബറിനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍

റിഷഭ് പ്ലേയിങ് 11 വേണം

റിഷഭ് പ്ലേയിങ് 11 വേണം

ഇന്ത്യയുടെ ടോപ് ഓഡര്‍ ഭേദപ്പെട്ട നിലയില്‍ കളിക്കുന്ന സാഹചര്യത്തില്‍ ദിനേഷ് കാര്‍ത്തികിനെക്കാള്‍ ഇന്ത്യക്ക് അത്യാവശ്യം റിഷഭ് പന്തിനെയാണ്. മികച്ചൊരു ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ത്യയുടെ പ്ലേയിങ് 11 ഇടം കൈയനില്ലാത്തതിനെ എതിരാളികള്‍ മുതലാക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് റിഷഭ് പന്തിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്താവുന്നതാണ്. റിഷഭ് ഒറ്റക്ക് മത്സര ഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ്. സെമിയിലേക്കെത്തുമ്പോള്‍ കെട്ടുറപ്പുള്ള മധ്യനിര ഇന്ത്യക്കാവശ്യമാണ്. ഹര്‍ദിക് പാണ്ഡ്യക്ക് സ്ഥിരത കാട്ടാനാവാത്ത സാഹചര്യത്തില്‍ കാര്‍ത്തികിന് പകരം ഇന്ത്യ റിഷഭിനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കേണ്ടതായുണ്ട്.

Story first published: Saturday, November 5, 2022, 10:30 [IST]
Other articles published on Nov 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+