
ആരെയും പഠിപ്പിക്കാന്‍ കഴിയില്ല
നോക്കൗട്ട് മല്‍സരങ്ങളെടുത്താല്‍ അവിടെ സമ്മര്‍ദ്ദത്തെ അതിജീവിക്കേണ്ടത് വളരെ പ്രധാനമാണ്. അതു വ്യക്തികളെയും ആശ്രയിച്ചിക്കും. സമ്മര്‍ദ്ദത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നു നിങ്ങള്‍ക്കു ആരെയും പഠിപ്പിക്കാന്‍ കഴിയില്ല.
ഇവരെല്ലാം ഐപിഎല്ലിന്റെ പ്ലേഓഫുകളിലെല്ലാം കളിച്ചിട്ടുള്ളവരാണ്. അവയെല്ലാം വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്ന മല്‍സരങ്ങളുമാണ്. ഇവയില്‍ ഈ കളിക്കാര്‍ക്കു സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയുന്നുണ്ടെന്നും രോഹിത് ശര്‍മ വ്യക്തമാക്കി.

നിരാശാജനകമായ തോല്‍വി
ഈ മല്‍സരത്തില്‍ ടീമിന്റെ പ്രകടനം വലിയ നിരാശയുണ്ടാക്കുന്നു. ബാറ്റിങില്‍ അവസാന ഘട്ടങ്ങളില്‍ ഞങ്ങള്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ ബൗളിങില്‍ ഞങ്ങള്‍ തികഞ്ഞ പരാജയമായി മാറി.
റണ്‍ചേസില്‍ ഒരു ടീമിനു വെറും 16 ഓവറില്‍ ജയിക്കാന്‍ സാധിക്കുന്ന വിക്കറ്റായിരുന്നില്ല ഇത്. ബൗളിങില്‍ ഞങ്ങളുടെ പ്രകടനം വളരെ മോശമായിരുന്നു. ബൗളിങില്‍ ഞങ്ങള്‍ തുടങ്ങിയ രീതിയും ഒട്ടും യോജിച്ചതായിരുന്നില്ല. ഞങ്ങള്‍ അല്‍പ്പം പരിഭ്രാന്തരായിരുന്നു. പക്ഷെ നിങ്ങള്‍ എതിര്‍ ടീമിന്റെ ഓപ്പണര്‍മാര്‍ക്കും ക്രെഡിറ്റ് നല്‍കേണ്ടതുണ്ടെന്നു രോഹിത് ശര്‍മ പറഞ്ഞു.
Also Read: T20 World Cup 2022: എവിടെയായിരുന്നു ഇത്ര കാലം? സൂര്യ കുറച്ച് ലേറ്റായിപ്പോയെന്നു ഹാര്‍ദിക്

രോഹിത്തും നിറംമങ്ങി
സെമി ഫൈനലിലെ പരാജയത്തില്‍ ടീമംഗങ്ങളെ പഴിക്കുമ്പോഴും രോഹിത് ശര്‍മയുടെ പ്രകടനവും വളരെ ദയനീമായിരുന്നുവെന്നു കാണാം. ക്യാപ്റ്റനായിരുന്നില്ലെങ്കില്‍ ടീമില്‍ സ്ഥാനം പോലും അദ്ദേഹം അര്‍ഹിക്കുന്നുണ്ടോയെന്നു സംശയമാണ്.
നിര്‍ഭയമായ, അഗ്രസീവ് ക്രിക്കറ്റ് ടി20യില്‍ കളിക്കാനാണ് ശ്രമിക്കുന്നതെന്നാണ് രോഹിത് പറഞ്ഞു കൊണ്ടിരുന്നത്.

ഡിഫന്‍സീവ് ബാറ്റിങ്
പക്ഷെ ഇതിനു നേര്‍വിപരീതമായിരുന്നു ഈ ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്. 35 കാരായ രോഹിത് വളരെ ഡിഫന്‍സീവ് ശൈലിയിലാണ് ബാറ്റ് ചെയ്തത്. 28 ബോളില്‍ നാലു ബൗണ്ടറിയോടെ 27 റണ്‍സെടുത്ത് രോഹിത് ക്രീസ് വിടുകയായിരുന്നു. ഈ ലോകകപ്പില്‍ ആറു ഇന്നിങ്‌സുകളിലായി 19.33 ശരാശരിയില്‍, 106.42 സ്‌ട്രൈക്ക് റേറ്റില്‍ 116 റണ്‍സ് മാത്രമേ രോഹിത് നേടിയിട്ടുള്ളൂ.

സെമിയിലെ റണ്‍ചേസ്
ഹാര്‍ദിക് പാണ്ഡ്യ (33 ബോളില്‍ 63) അവസാന ഓവറുകൡ നടത്തിയ വെടിക്കെട്ട് ഇന്ത്യയെ ആറു വിക്കറ്റിനു 168 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലില്‍ എത്തിച്ചിരുന്നു. ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കുമെന്ന് ഇന്ത്യന്‍ ഫാന്‍സ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ആറു ബൗളര്‍മാരെ രോഹിത് ശര്‍മ പരീക്ഷിച്ചെങ്കിലും ആരെയും ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍-അലെക്‌സ് ഹേല്‍സ് എന്നിവര്‍ നിലത്തു നിര്‍ത്തിയില്ല. ഹേല്‍സ് 86*ഉം ബട്‌ലര്‍ 80*ഉം റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് നാലോവറുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയും ചെയ്തു.


Click it and Unblock the Notifications












