
പരാമവധി ശ്രമിക്കും
ഇന്ത്യയുമായുള്ള സെമി ഫൈനല്‍ പോരാട്ടത്തിനു മുന്നോടിയായി സംസാരിക്കവെയാണ് ഇന്ത്യ- പാകിസ്താന്‍ ഫൈനല്‍ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നു ജോസ് ബട്‌ലര്‍ തുറന്നു പറഞ്ഞത്.
ഇന്ത്യ- പാകിസ്താന്‍ ഫൈനല്‍ കാണാന്‍ തീര്‍ച്ചയായും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതു സംഭവിക്കാതിരിക്കുന്നതിനു വേണ്ടി ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും ബട്‌ലര്‍ മുന്നറിയിപ്പ് നല്‍കി.

ഇംഗ്ലണ്ട് വലിയ ആവേശത്തില്‍
വലിയ ആവേശത്തോടെയാണ് ഞങ്ങള്‍ ഇന്ത്യക്കെതിരായ സെമി ഫൈനലിനു വേണ്ടി കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സ്‌റ്റേഡിയങ്ങളിലൊന്നിലാണ് ശക്തമായ ഇന്ത്യന്‍ സംഘത്തെ ഞങ്ങള്‍ നേരിടാന്‍ പോവുന്നത്. ഈ സെമി പോരാട്ടത്തിനു വലിയ പിന്തുണ തന്നെ എല്ലാവരുടെ ഭാഗത്തു നിന്നും ലഭിക്കുമെന്നും എനിക്കുറപ്പുണ്ട്. ഇതു വളരെ വലിയൊരു സന്ദര്‍ഭം തന്നെയായരിക്കും. ഒരു കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ ഇതു പോലെയുള്ളവയിലാണ് ഭാഗമാവാന്‍ ആഗ്രഹിക്കുകയെന്നും ജോസ് ബട്‌ലര്‍ വ്യക്തമാക്കി.
Also Read: T20 World Cup 2022: ഭുവിയൊന്നും പ്രശ്‌നമല്ല! ആരെയും ഭയമില്ല, മുന്നറിയിപ്പുമായി ബട്‌ലര്‍

മലാനും വുഡും കളിക്കുമോ?
പരിക്കേറ്റ മധ്യനിര ബാറ്റര്‍ ഡേവിഡ് മലാന്‍, സ്പീഡ് സ്റ്റാര്‍ മാര്‍ക്ക് വുഡ് എന്നിവര്‍ സെമി ഫൈനലില്‍ ഇന്ത്യക്കെതിരേ കളിക്കുമോയെന്നതിനെക്കുറിച്ചും ജോസ് ബട്‌ലര്‍ തുറന്നു പറഞ്ഞു. രണ്ടു പേര്‍ക്കും സെമി കളിക്കാനാവുമോയെന്നു ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ കഴിയില്ല. എന്തു സംഭവിക്കുമെന്നു നമുക്ക് നോക്കാം. രണ്ടു പേരെയും കളിപ്പിക്കാന്‍ തന്നെയായിരിക്കും ഞങ്ങള്‍ പരമാവധി ശ്രമിക്കുക. മെഡിക്കല്‍ ടീമില്‍ വിശ്വാസമുണ്ട്. കൂടാതെ മലാന്‍, വുഡ് എന്നിവരെയും ഞങ്ങള്‍ക്കു വിശ്വാസമാണെന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

പാക് ടീം ഫൈനലില്‍
പാകിസ്താന്‍ ടീം ഫൈനലില്‍ ഇടം നേടിക്കഴിഞ്ഞു. സിഡ്‌നിയില്‍ നടന്ന ആദ്യ സെമിയില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പുകള്‍ കൂടിയായ ന്യൂസിലാന്‍ഡിനെ ഏഴു വിക്കറ്റിനു തകര്‍ത്താണ് പാക് പട ഫൈനലില്‍ കടന്നത്. വളരെ അനായാസമായിരുന്നു ബാബര്‍ ആസവും സംഘവും ജയിച്ചുകയറിയത്.
ടോസിനു ശേഷം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ മികച്ച ബൗളിങിലൂടെയും ഫീല്‍ഡിങിലൂടെയും നാലു വിക്കറ്റിനു 152 റണ്‍സിലൊതുക്കാന്‍ പാക് ബൗളര്‍മാര്‍ക്കു സാധിച്ചു. റണ്‍ചേസില്‍ മുഹമ്മദ് റിസ്വാന്‍ (57), ബാബര്‍ ആസം (53) എന്നിവരുടെ ഫിഫ്റ്റികളുടെ കരുത്തില്‍ 19.1 ഓവറില്‍ പാക് ടീം ലക്ഷ്യത്തിലെത്തുകയായിരുന്നു.

രണ്ടാം സെമി സാധ്യതാ ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.
ഇംഗ്ലണ്ട്- ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍), അലെക്സ് ഹേല്‍സ്, ബെന്‍ സ്റ്റോക്സ്, ഫില്‍ സാള്‍ട്ട്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, സാം കറെന്‍, ക്രിസ് വോക്സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.


Click it and Unblock the Notifications
