Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: സെമി ദുരന്തം- രോഹിത്തും കോലിയും ടി20യില്‍ തുടരുമോ?

ROHIT

ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേറ്റ ദുരന്തം ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയും സംഘവും ഇത്തവണ കിരീടവുമായി നാട്ടിലേക്കു മടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പക്ഷെ സെമിയില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യക്കു നാണംകെടേണ്ടി വന്നു. പത്തു വിക്കറ്റിന്റെ വന്‍ പരാജയമാണ് ഇന്ത്യക്കു വഴങ്ങേണ്ടി വന്നത്.

പൊരുതാന്‍ പോലും കഴിയാതെയാണ് ഇന്ത്യ സെമി ഫൈനലില്‍ കാലടറി വീണത്. കളിയുടെ എല്ലാ മേഖലയിലും ഇന്ത്യയെ നിഷ്പ്രഭരാക്കിയാണ് ഇംഗ്ലണ്ട് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. മൂര്‍ച്ചയില്ലാത്ത ഇന്ത്യന്‍ ബൗളിങിനെ ജോസ് ബട്‌ലറും അലെക്‌സ് ഹേല്‍സും ചേര്‍ന്ന് കശാപ്പ് ചെയ്യുകയായിരുന്നു.

ടീമില്‍ അഴിച്ചുപണി വേണം

ടീമില്‍ അഴിച്ചുപണി വേണം

സെമി ഫൈനലിലേറ്റ വന്‍ പരാജയത്തിനു ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ അിച്ചുപണി വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ചില സീനിയര്‍ കളിക്കാര്‍ വൈകാതെ വിശ്രമിക്കുമെന്നാണ് സൂചനകള്‍. അതിനിടെ നായകന്‍ രോഹ്ിത്തും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ടി20 ഫോര്‍മാറ്റ് മതിയാക്കുമോയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. സെമിയിലേറ്റ പരാജയത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു പേരും ലോകോത്തര കളിക്കാര്‍

രണ്ടു പേരും ലോകോത്തര കളിക്കാര്‍

സെമി ഫൈനലിലെ ഈ തോല്‍വിക്കു ശേഷം ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത് വളരെ നേരത്തെയാണെന്നു ഞാന്‍ കരുതുന്നു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം രോഹിത് ശര്‍മയും വിരാട് കോലിയും ഗംഭീരമായി പെര്‍ഫോം ചെയ്തിട്ടുള്ള കളിക്കാരാണ്. നമ്മുടെ ടീമില്‍ വളരെ കഴിവുറ്റ ഒരുപിടി കളിക്കാരുണ്ട്. അവരുടെ ഭാവിയെക്കുറിച്ച് സംസാരിക്കാനോ, ചിന്തിക്കാനോയുള്ള സമയമാണ് ഇതെന്നു എനിക്കു തോന്നുന്നില്ല. അടുത്ത ലോകകപ്പിനു വേണ്ടി തയ്യാറെടുക്കാന്‍ ഞങ്ങള്‍ക്കു മുന്നില്‍ മതിയായ സയമവും മല്‍സരങ്ങളുമുണ്ടെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

T20 World Cup 2022: രോഹിത്തും രാഹുലും പ്രധാന 'വില്ലന്‍മാര്‍!, ഇന്ത്യന്‍ തോല്‍വിയുടെ കാരണങ്ങള്‍

കസറി കോലി, ഫ്‌ളോപ്പായി രോഹിത്

കസറി കോലി, ഫ്‌ളോപ്പായി രോഹിത്

ഈ ലോകകപ്പില്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ പ്രകടനം താരതമ്യം ചെയ്താല്‍ അതു തീര്‍ത്തും വ്യത്യസ്തമാണെന്നു കാണാന്‍ കഴിയും. കോലി റണ്‍സ് വാരിക്കൂട്ടി ടൂര്‍ണമെന്റിലെ റണ്‍ സ്‌കോറര്‍മാരില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ രോഹിത് ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറുകയും ചെയ്തു.
ആറ് ഇന്നിങ്‌സുകളില്‍ നിന്നും 98.66 എന്ന മികച്ച ശരാശരിയില്‍ 296 റണ്‍സ് കോലി അടിച്ചെടുത്തിരുന്നു. നാലു ഫിഫ്റ്റികളുടെ അകമ്പടിയോടെയായിരുന്നു ഇത്. എന്നാല്‍ രോഹിത്താവട്ടെ ആറ് ഇന്നിങ്‌സുകളില്‍ സ്‌കോര്‍ ചെയ്തത് വെറും 116 റണ്‍സാണ്. 19.33 എന്ന ദയനീയ ശരാശരിയാണ് ഹിറ്റ്മാന്റേത്. ഒരേയൊരു ഫിഫ്റ്റി മാത്രമേ രോഹിത്തിനു നേടാനായുള്ളൂ.

Also Read: T20 World Cup 2022: എവിടെയായിരുന്നു ഇത്ര കാലം? സൂര്യ കുറച്ച് ലേറ്റായിപ്പോയെന്നു ഹാര്‍ദിക്

സെമിയിലെ പ്രകടനം

സെമിയിലെ പ്രകടനം

ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലിലെ പ്രകടനമെടുത്താല്‍ വിരാട് കോലിയും രോഹിത് ശര്‍മയും സ്ലോ ബാറ്റിങാണ് കാഴ്ചവച്ചത്. കോലി 50 റണ്‍സ് നേടിയെങ്കിലും ഇതിനായി 40 ബോളുകള്‍ വേണ്ടി വന്നു. നാലു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്.
എന്നാല്‍ ഈ ലോകകപ്പിലുടനീളം റണ്‍സ് കണ്ടെത്താന്‍ പാടുപെട്ട രോഹിത്തിനു സെമിയില്‍ നേടാനായത് 27 റണ്‍സ്. 28 ബോളുകള്‍ കളിക്കുകയും ചെയ്തു. കോലിയുടെയും രോഹിത്തിന്റെയും മെല്ലോപ്പോക്കാണ് ഇന്ത്യക്കു വലിയൊരു ടോട്ടല്‍ നിഷേധിച്ചത്.

Story first published: Friday, November 11, 2022, 8:41 [IST]
Other articles published on Nov 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+