
ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്ന് കൂടിയാണ് പാകിസ്താന്‍. സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ ആസമിനു കീഴിലാണ് അവര്‍ രണ്ടാം ലോകിരീടം തേടി ഓസീസിലെത്തുക. ടൂര്‍ണമെന്റില്‍ പാകിസ്താന്റെ കിരീട സാധ്യതയെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന റിക്കി പോണ്ടിങ്.

ബാബര്‍ ആസമിനെ അമിതമായി ആശ്രയിക്കുന്ന ടീമാണെന്നു റിക്കി പോണ്ടിങ് ചൂണ്ടിക്കാട്ടി. ബാബര്‍ വലിയ സ്‌കോര്‍ നേടിയില്ലെങ്കില്‍ അതു ടീമിനെ സാരമായി ബാധിക്കുമെന്നും അദ്ദേഹം വിലയിരുത്തി. ബാബര്‍ ആസമിനു ബാറ്ററെന്ന നിലയില്‍ നല്ലൊരു ടൂര്‍ണമെന്റല്ലെങ്കില്‍ പാകിസ്താന്‍ ലോക ചാംപ്യന്‍മാരാവുമെന്ന് ഞാന്‍ കരുതുന്നില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്കു ബാബറിനെ വളരെ അടുത്ത് നിന്നു നിരീക്ഷിക്കാന്‍ അവസരം ലഭിച്ചിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു ഇത്. ടെസ്റ്റിലെ ബാറ്റിങിന്റെ കാര്യമെടുത്താല്‍ ആകാശമാണ് ഈ താരത്തിന്റെ അതിരെന്നു തനിക്കു തോന്നുന്നതായി അന്നു ബാബറിനെക്കുറിച്ച് ഞാന്‍ പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ബാബര്‍ കൂടുതല്‍ മെച്ചപ്പെിരിക്കുകയാണെന്നും പോണ്ടിങ് വിലയിരുത്തി.
രോഹിത് vs രാഹുല്‍, ഇവരുടെ ക്യാപ്റ്റന്‍സിയിലെ വ്യത്യാസങ്ങളെന്ത്? ഒന്നില്‍ രാഹുല്‍ കേമന്‍

നിലവില്‍ ഐസിസിയുടെ ടി20, ഏകദിന ബാറ്റര്‍മാരുടെ റാങ്കിങില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന താരമാണ് ബാബര്‍ ആസം. വൈകാതെ തന്നെ ടെസ്റ്റിലും താരം ഒന്നാംനമ്പറാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഎഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ബാറ്റിങായിരുന്നു ബാബര്‍ കാഴ്ചവച്ചത്. 60.60 ശരാശരിയില്‍ 303 റണ്‍സ് അടിച്ചെടു്ത്ത അദ്ദേഹം ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായിരുന്നു. 126.25 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. വരാനിരിക്കുന്ന ടൂര്‍ണമെന്റിലും ബാറ്റിങില്‍ പാകിസ്താന്റെ തുറുപ്പുചീട്ട് അദ്ദേഹം തന്നെയായിരിക്കും.

കഴിഞ്ഞ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ കളിച്ച മുഴുവന്‍ മല്‍സരങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായി പാകിസ്താന്‍ സെമി ഫൈനലിലേക്കു മുന്നേറിയിരുന്നു. പക്ഷെ സെമിയില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ അവര്‍ക്കു അടിതെറ്റുകയായിരുന്നു. ഇത്തവണ ഓസീസിനോടു അവരുടെ നാട്ടില്‍ ഈ പരാജയത്തിനു കണക്കുതീര്‍ക്കാനായിരിക്കും പാകിസ്താന്റെ ശ്രമം.

ടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈ
ചിരവൈരികളായ ഇന്ത്യയെ പത്തു വിക്കറ്റിനു കശാപ്പ് ചെയ്തു കൊണ്ടായിരുന്നു കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്താന്‍ പടയോട്ടം തുടങ്ങിയത്. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്റെ കന്നി വിജയം കൂടിയായിരുന്നു ഇത്.വരാനിരിക്കുന്ന ലോകകപ്പിലും പാകിസ്താന്റെ ആദ്യത്തെ എതിരാളികള്‍ ഇന്ത്യയാണ്. ഒക്ടോബര്‍ 23നു മെല്‍ബണിലാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോ.

കഴിഞ്ഞ ടി20 ലോകകപ്പിലെ പാകിസ്താന്റെ പ്രകടനത്തിലേക്കു വരികയാണെങ്കില്‍ ഇന്ത്യയെ തകര്‍ത്തു പടയോട്ടം തുടങ്ങിയ അവര്‍ രണ്ടാമങ്കില്‍ കരുത്തരായ ന്യൂസിലാന്‍ഡിനെയും തുരത്തി. ആവേശകരമായ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനായിരുന്നു പാക് വിജയം. തുടര്‍ന്നുള്ള സൂപ്പര്‍ 12 മല്‍സരങ്ങൡ അഫ്ഗാനിസ്താന്‍, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരായിരുന്നു എതിരാളികള്‍.
അഫ്ഗാനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ച് പാകിസ്താന്‍ സെമി ഫൈനല്‍ ഉറപ്പാക്കി. നമീബിയയെ 45 റണ്‍സിനും സ്‌കോട്ട്‌ലാന്‍ഡിനെ 72 റണ്‍സിനും തകര്‍ത്ത് പാകിസ്താന്‍ സെമിയിലേക്കു രാജകീമായി മുന്നേറി. പക്ഷെ സെമിയില്‍ ത്രസിപ്പിക്കുന്ന റണ്‍ചേസിനൊടുവില്‍ ഓസീസ് അഞ്ചു വിക്കറ്റിനു പാകിസ്താനെ മറികടന്ന് ഫൈനലിലെത്തുകയായിരുന്നു.


Click it and Unblock the Notifications











