കോലി ഇതിഹാസം, പക്ഷെ എന്തുകൊണ്ട് 'ഫാന്‍സി ഷോട്ട്' കളിക്കുന്നില്ല?, കാരണമിതാണ്

മെല്‍ബണ്‍: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റിങ് ഇതിഹാസങ്ങളെ നോക്കിയാല്‍ അതിലൊരാളായി വിരാട് കോലിയുണ്ടാവും. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിനൊപ്പം താരതമ്യം ചെയ്യപ്പെടുന്ന ഏക താരമെന്ന് കോലിയെ വിശേഷിപ്പിക്കാം. റണ്‍സ് ചേസ് ചെയ്യുമ്പോള്‍ കോലിയുടെ മികവിന് വട്ടം വെക്കാന്‍ ലോക ക്രിക്കറ്റില്‍ മറ്റൊരു താരമില്ലെന്ന് തന്നെ പറയാം. റണ്‍ചേസിന്റെ കണക്കുകളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും വിരാട് കോലിയുടെ താഴെയാണ്.
കോലിയുടെ കവര്‍ഡ്രൈവുകളാണ് ഏറ്റവും മികച്ചത്. ബൗളറുടെ വേഗത്തെ ഉപയോഗിച്ച് ഫ്‌ളിക്ക് ചെയ്ത് കളിക്കുന്ന കോലിയുടെ ഷോട്ടുകള്‍ ഏതൊരു ക്രിക്കറ്റ് പ്രേമിയേയും കോരിത്തരിപ്പിക്കുന്നതാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ക്ലാസിക് ഷോട്ടുകള്‍ കളിക്കുന്ന താരമാണ് കോലി. എന്നാല്‍ സൂര്യകുമാര്‍ യാദവിനെപ്പോലെയോ റിഷഭ് പന്തിനെപ്പോലെയോ ഒന്നും അതി സാഹസിക ഷോട്ടുകള്‍ക്ക് കോലി ശ്രമിക്കാറില്ല. ഇതിന്റെ കാരണം മുന്‍ ഓസീസ് നായകനും ഇതിഹാസവുമായ ഇയാന്‍ ചാപ്പല്‍ വ്യക്തമാക്കിയിരിക്കുകയാണ്.

കോലി അന്ന് പറഞ്ഞത് ഇങ്ങനെ
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരാട് കോലിയുമായി അഭിമുഖം നടത്തിയിരുന്നു. ക്രിക്കറ്റിനെക്കുറിച്ച് മനോഹരമായി സംസാരിച്ച വലിയൊരു അനുഭവമായിരുന്നു അത്. എന്തുകൊണ്ടാണ് ഫാന്‍സി ഷോട്ടുകള്‍ക്ക് ശ്രമിക്കാത്തതെന്ന് കോലിയോട് അന്ന് ചോദിച്ചിരുന്നു. എന്റെ ടെസ്റ്റ് മത്സരത്തെ നശിപ്പിക്കാന്‍ താല്‍പര്യം ഇല്ലാത്തതുകൊണ്ടാണെന്നാണ് കോലി പറഞ്ഞത്. കോലി എന്തുകൊണ്ട് മഹാനായിരിക്കുന്നുവെന്നതിന്റെ കാരണമാണ് ഈ വാക്കുകള്‍. എല്ലാ ഫോര്‍മാറ്റിലും മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്നു. സാധാരണ ഷോട്ടുകള്‍ കളിച്ചാണ് അവന്‍ ഇത്രയും റണ്‍സ് നേടുന്നതെന്നതാണ് കൗതുകം- ചാപ്പല്‍ പറഞ്ഞു.
Also Read : IPL 2023:പഞ്ചാബ് കിങ്‌സിനെ ഇനി ധവാന്‍ നയിക്കും, മായങ്കിന്റെ കസേര തെറിച്ചു

പാകിസ്താനെതിരായ പ്രകടനം
ഇത്തവണത്തെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ വിരാട് കോലി നടത്തിയത് അവിശ്വസിനീയമായ പ്രകടനമായിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഒറ്റക്ക് പടപൊരുതിയ കോലി ഇന്ത്യയെ ത്രില്ലിങ് ജയത്തിലേക്കെത്തിക്കുകയായിരുന്നു. 19ാം ഓവര്‍ എറിയാനെത്തിയ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഹാരിസ് റഊഫിന്റെ അഞ്ചാം പന്ത് കോലി സ്‌ട്രെയ്റ്റ് സിക്‌സര്‍ പറത്തിയത് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ച ഷോട്ടാണ്.

ബാക് ഫൂട്ടില്‍ അത്രയും വേഗത്തിലെത്തുന്ന പന്തിനെ സ്‌ട്രെയ്റ്റ് സിക്‌സര്‍ പായിക്കുകയെന്നത് ഒട്ടും എളുപ്പമല്ലാത്ത കാര്യമാണ്. അത്രയും മനോഹരമായൊരു ക്രിക്കറ്റ് ഷോട്ടാണത്. അധികമാര്‍ക്കും സാധിക്കാത്ത ആ കാര്യം 90 മീറ്റര്‍ സിക്‌സര്‍ പറത്തിയാണ് കോലി കാട്ടിക്കൊടുത്തതെന്നാണ് മാര്‍ക്ക് ടെയ്‌ലര്‍ പറഞ്ഞത്. അസാധ്യമെന്ന് തോന്നുന്ന പലതിനേയും സാധ്യമാക്കുന്നതിനാലാണ് കോലി ആരാധക മനസിലെ രാജാവായി നിലകൊള്ളുന്നത്.
Also Read : ബാബര്‍ 'സ്വാര്‍ത്ഥനെന്ന്' ഗംഭീര്‍, വാക്കുകള്‍ സൂക്ഷിക്കണമെന്ന് അഫ്രീദി, പോരാട്ടം ശക്തം

ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനം
മൂന്ന് വര്‍ഷത്തോളം വിരാട് കോലി മോശം ഫോമിലായിരുന്നപ്പോള്‍ വിമര്‍ശിച്ചവര്‍ ഏറെയാണ്. കോലിക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് പോലും വിധിയെഴുതിയവരുണ്ട്. എന്നാല്‍ അവസാന ഏഷ്യാ കപ്പില്‍ സെഞ്ച്വറിയടക്കം നേടി കോലി ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കൂടാതെ ടി20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സടിക്കുന്ന താരമെന്ന നേട്ടത്തിലേക്കും കോലിയെത്തി. ഇത്തവണ നാല് ഇന്നിങ്‌സില്‍ നിന്ന് മൂന്ന് ഫിഫ്റ്റിയാണ് അദ്ദേഹം നേടിയത്.
1065 റണ്‍സാണ് നിലവിലെ കോലിയുടെ ടി20 ലോകകപ്പ് സമ്പാദ്യം. ഇത്തവണ ഇന്ത്യ കപ്പിലേക്കെത്താന്‍ നിര്‍ണ്ണായകമാവുക കോലിയുടെ പ്രകടനമാണെന്ന് പറയാം. ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യ ഏറെക്കുറെ സെമി ഉറപ്പിച്ചിട്ടുണ്ട്. ഇത്തവണ റണ്‍വേട്ടക്കാരില്‍ നിലവില്‍ കോലി തലപ്പത്താണ്. ടൂര്‍ണമെന്റ് അവസാനിക്കുമ്പോഴും ഈ നേട്ടത്തിലേക്കെത്താന്‍ കോലിക്കാവുമോയെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications