For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: പരിശീലനം 'ബഹിഷ്‌കരിച്ച്' ഇന്ത്യ, ഐസിസിക്ക് പരാതി നല്‍കി!, കാരണമറിയാം

ഇന്ത്യന്‍ താരങ്ങള്‍ക്ക് തണുത്ത ഭക്ഷണം നല്‍കിയത് നേരത്തെ വിവാദമായിരുന്നു

1

സിഡ്‌നി: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്താനെ തകര്‍ത്ത ഇന്ത്യ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടാനൊരുങ്ങുകയാണ്. ആദ്യ മത്സരത്തില്‍ ഗംഭീര ജയം നേടിയ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിഡ്‌നിയില്‍ നടക്കുന്ന മത്സരത്തിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. എന്നാല്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനം ഇന്ത്യന്‍ താരങ്ങള്‍ ബഹിഷ്‌കരിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് തണുത്ത ഭക്ഷണം നല്‍കിയത് നേരത്തെ വിവാദമായിരുന്നു. പരിശീലന സമയത്ത് താരങ്ങള്‍ക്കുള്ള കൃത്യമായ ഭക്ഷണ മെനു നല്‍കാത്തതും ഓസ്‌ട്രേലിയന്‍ സിറ്റിയില്‍ നിന്ന് പരിശീലനത്തിന് അനുവദിച്ച സിഡ്‌നിയിലെ ഹോട്ടലിലേക്കുള്ള ദൂരം വളരെ കൂടുതലായതും ഇന്ത്യ പരിശീലനം ഒഴിവാക്കാന്‍ കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം.

45 മിനുട്ട് വണ്‍സൈഡ് യാത്ര

45 മിനുട്ട് വണ്‍സൈഡ് യാത്ര

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ടീമിന് അനുവദിച്ച ഹോട്ടലില്‍ നിന്ന് പരിശീലനം നടത്താനുള്ള മൈതാനത്തിലേക്ക് വണ്‍സൈഡ് യാത്ര ചെയ്യാന്‍ 45 മിനുട്ട് സമയം വേണം. ഇത്രയും ദൂരം യാത്ര ചെയ്യുകയും പിന്നീട് പരിശീലനത്തിന് ശേഷം ഇത്രയും ദൂരം തിരിച്ചെത്തുകയും ചെയ്യുന്നത് താരങ്ങളെ തളര്‍ത്തും. അതുകൊണ്ടാണ് ഇന്ത്യന്‍ ടീം പരിശീലനത്തിന് പോകാന്‍ തയ്യാറാവാത്തതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. നെതര്‍ലന്‍ഡ്‌സ് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താത്ത ടീമായതിനാല്‍ത്തന്നെ പരിശീലനം നടത്താതിരുന്നാലും കാര്യമായ പ്രശ്‌നമുണ്ടാകില്ലെന്നതും താരങ്ങളെ പരിശീലനം ബഹിഷ്‌കരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവും.

Also Read : T20 World Cup 2022: സച്ചിന്‍, പ്ലീസ് സ്റ്റെപ് ബാക്ക്, വമ്പന്‍ റെക്കോഡ് തകര്‍ത്തു, കോലി തന്നെ കിങ്

ഭക്ഷണത്തില്‍ അതൃപ്തി

ഭക്ഷണത്തില്‍ അതൃപ്തി

ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിന് ശേഷം തന്നെ ലഭിച്ച ഭക്ഷണത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിശീലന വേദിയില്‍ താരങ്ങളുടെ ഫുഡ് മെനു അംഗീകരിക്കപ്പെട്ടില്ലെന്നും ആവിശ്യപ്പെട്ട ഭക്ഷണം ലഭിക്കാത്തതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ ലഞ്ച് ബഹിഷ്‌കരിച്ചെന്നുമാണ് വിവരം. ചൊവ്വാഴ്ച സിഡ്‌നിയില്‍ പരിശീലനം നടത്തിയ ഇന്ത്യന്‍ ടീമിന് ഉച്ച ഭക്ഷണം അവിടെ ഒരുക്കിയിരുന്നു. എന്നാല്‍ പരിശീലന സമയത്ത് ആവിശ്യപ്പെട്ട ഭക്ഷണം ലഭിക്കാത്തതില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അതൃപ്തിയുള്ളതിനാല്‍ ഉച്ചഭക്ഷണം ബഹിഷ്‌കരിച്ചു. ഐസിസിയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ടീം ഓദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

പ്രതികരിച്ച് സെവാഗ്

പ്രതികരിച്ച് സെവാഗ്

ഇന്ത്യന്‍ താരങ്ങളുടെ ഫുഡ് മെനു അനുസരിച്ചുള്ള ഭക്ഷണം ലഭിക്കാത്തതില്‍ ഇതിനോടകം പല പ്രമുഖരും പ്രതികരണം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ ഓപ്പണറും വെടിക്കെട്ട് ഓപ്പണറുമായ വീരേന്ദര്‍ സെവാഗ് ട്വീറ്റിലൂടെ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടുണ്ട്. 'പാശ്ചാത്യ രാജ്യങ്ങളാണ് ആതിഥ്യ മര്യാദയില്‍ മുന്നിലെന്ന ചിന്താഗതിയൊക്കെ പോയി. ബഹുഭൂരിപക്ഷം രാജ്യങ്ങളെക്കാളും ആതിഥ്യ മര്യാദയില്‍ ഇന്ത്യ മുന്നിട്ട് നില്‍ക്കുന്നു' എന്നാണ് സെവാഗ് കുറിച്ചത്. എന്തായാലും ഭക്ഷണ വിവാദവും ഇന്ത്യ പരിശീലനം ബഹിഷ്‌കരിച്ചതുമെല്ലാം ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്.

Also Read : T20 World Cup 2022: അമ്പമ്പോ ഇന്ത്യ, ഓസീസിന്റെ ലോക റെക്കോഡ് തകര്‍ത്തു!, വമ്പന്‍ നേട്ടം

നെതര്‍ലന്‍ഡ്‌സിനെതിരേ പ്ലേയിങ് 11 മാറ്റം

നെതര്‍ലന്‍ഡ്‌സിനെതിരേ പ്ലേയിങ് 11 മാറ്റം

പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യ കളിച്ച പ്ലേയിങ് 11 ചില മാറ്റങ്ങളോടെയാവും ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെതിരേ ഇറങ്ങുകയെന്നാണ് ലഭിക്കുന്ന സൂചന. പാകിസ്താനെതിരേ ഓള്‍റൗണ്ട് മികവുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഹര്‍ദിക് പാണ്ഡ്യയെ നെതര്‍ലന്‍ഡ്‌സിനെതിരേ ഇന്ത്യ ഇറക്കിയേക്കില്ല. താരത്തിന് വിശ്രമം നല്‍കാനാണ് സാധ്യത. ഹര്‍ദിക്കിന് പകരം ദീപക് ഹൂഡ, റിഷഭ് പന്ത് എന്നിവരിലൊരാള്‍ പ്ലേയിങ് 11ലേക്കെത്തിയേക്കും. ഓള്‍റൗണ്ടറെന്ന നിലയില്‍ ഹൂഡക്കാണ് കൂടുതല്‍ സാധ്യത. മറ്റ് മാറ്റങ്ങളൊന്നും ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് തന്നെ വിലയിരുത്താം.

Story first published: Wednesday, October 26, 2022, 16:33 [IST]
Other articles published on Oct 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+