Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: അംപയറുടെ അബദ്ധം- രാഹുല്‍ എന്തുകൊണ്ട് റിവ്യു എടുത്തില്ല, വില്ലന്‍ രോഹിത്തോ?

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ നെതര്‍ലാന്‍ഡ്‌സുമായുള്ള കളിയില്‍ ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലിന്റെ പുറത്താവലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ മുറുകുകയാണ്. വലിയൊരു സ്‌കോറുമായി താരം ഈ കളിയില്‍ ഫോമിലേക്കു തിരിച്ചെത്തുമെന്നായിരുന്നു ഇന്ത്യന്‍ ഫാന്‍സ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ മൂന്നാം ഓവറില്‍ തന്നെ ഒമ്പതു റണ്‍സില്‍ നില്‍ക്കെ വിക്കറ്റിനു മുന്നില്‍ കുരുങ്ങി രാഹുല്‍ ക്രീസ് വിടുകയായിരുന്നു. പേസര്‍ പോള്‍ വാന്‍ മീര്‍കെറനാണ് വിക്കറ്റ് ലഭിച്ചത്.

അംപയറുടെ വിധി

അംപയറുടെ വിധി

കെഎല്‍ രാഹുലിനെതിരേ ബൗളറുടെയും മറ്റു ഡച്ച് താരങ്ങളുടെയും ശക്തമായ അപ്പീലില്‍ അംപയര്‍ അഹ്‌സാന്‍ റസ്സ ഔട്ട് വിധിക്കുകയായിരുന്നു. പക്ഷെ ബോള്‍ ലെഗ് സ്റ്റംപിനു പുറത്തേക്കാണോ പോവുന്നത് എന്ന കാര്യത്തില്‍ സംശയമുയര്‍ന്നിരുന്നു. രാഹുല്‍ റിവ്യു എടുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന നായകന്‍ രോഹിത് ശര്‍മയുമായി അല്‍പ്പനേരംസാരിച്ച ശേഷം രാഹുല്‍ ക്രീസ് വിടുകയായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഡിആര്‍എസിനു പോവാതിരുന്നത് എന്നാണ് പരക്കെ ഉയരുന്ന ചോദ്യം.

റിവ്യു എടുക്കണായിരുന്നുവെന്ന് സെവാഗ്

റിവ്യു എടുക്കണായിരുന്നുവെന്ന് സെവാഗ്

കെഎല്‍ രാഹുല്‍ തീര്‍ച്ചയായും റിവ്യു എടുക്കുക തന്നെ ചെയ്യണമായിരുന്നുവെന്നാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ അഭിപ്രായം. ഡിആര്‍എസ് എടുത്തിരുന്നെങ്കില്‍ നോട്ടൗട്ടായി തുടരാനും കൂടുതല്‍ റണ്ണെടുക്കാനും രാഹുലിനു കഴിയുമായിരുന്നു. അവന്‍ ഔട്ടായിരുന്നില്ല. എന്തുകൊണ്ടാണ് റിവ്യു എടുക്കാതിരുന്നതെന്നു തനിക്കറിയില്ലെന്നും ക്രിക്ക്ബസിന്റെ ഷോയില്‍ സെവാഗ് വ്യക്തമാക്കി.

Also Read: T20 World Cup 2022: പാകിസ്താന്‍ ജയിക്കേണ്ട കളി!, ബാബറിന് രണ്ടിടത്ത് പിഴച്ചു!-മുഹമ്മദ് അമീര്‍

2011ലെ ലോകകപ്പ്

2011ലെ ലോകകപ്പ്

2011ലെ ഏകദിന ലോകകപ്പില്‍ കളിച്ചിരുന്ന സമയത്തു ഞാന്‍ തന്നെ സ്വയമൊരു നിയമമുണ്ടാക്കിയിരുന്നു. ബാറ്റിങിനിടെ ബോള്‍ പാഡില്‍ പതിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും റിവ്യു എടുക്കും എന്നതായിരുന്നു അത്. അപ്പോള്‍ എന്റെ ടീമിലെ മറ്റെല്ലാവര്‍ക്കും കൂടി ആകെ ശേഷിക്കുക ഒരു റിവ്യു മാത്രമായിരിക്കും. ഒരു റിവ്യു എനിക്കായി അന്നു റിസര്‍വ് ചെയ്തു വച്ചിരിക്കുകയായിരുന്നുവെന്നും വീരേന്ദര്‍ സെവാഗ് പറയുന്നു.
നിങ്ങള്‍ മികച്ച ഫോമിലാണെങ്കില്‍ റിവ്യു എടുക്കുക തന്നെ വേണം. മോശം ഫോമിലാണെങ്കിലും തീര്‍ച്ചയായും റിവ്യു എടുക്കണം. എല്ലാവരും ഫോമിലേക്കു മടങ്ങിയെത്തേണ്ടതും പ്രധാനപ്പെട്ട കാര്യമാണെന്നും വീരു കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2022: രോഹിത് എന്താണ് ചെയ്യുന്നത്?, ഒരു പിടിത്തവുമില്ല!, ബാല്യകാല കോച്ച്

വില്ലന്‍ രോഹിത്തോ?

വില്ലന്‍ രോഹിത്തോ?

കെഎല്‍ രാഹുല്‍ നെതര്‍ലാന്‍ഡ്‌സിനെതിരേ റിവ്യു എടുക്കാതെ ക്രീസ് വിട്ടതില്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരേയും വിമര്‍ശനമുയരുന്നുണ്ട്. രോഹിത്തുമായി സംസാരിച്ച ശേഷം അദ്ദേഹം നോ പറഞ്ഞതിനാലാവാം രാഹുല്‍ റിവ്യു എടുക്കാതെ മടങ്ങിയതെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ നേരെ തിരിച്ചും ചിലര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നുണ്ട്. അതായത് റിവ്യു എടുക്കണമെന്നു രോഹിത് പറഞ്ഞിട്ടും അതു കണക്കിലെടുക്കാതെയാണ് സ്വയം ഔട്ടാണെന്നുറപ്പിച്ച് രാഹുല്‍ ക്രീസ് വിട്ടതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. രോഹിത് എന്താണ് രാഹുലിനോടു പറഞ്ഞത് എന്ന കാര്യത്തില്‍ വ്യക്തയില്ലാത്തതിനാല്‍ തന്നെ ഒരു വിഭാഗം രോഹിത്തിനെയും മറ്റൊരു വിഭാഗം രാഹുലിനെയുമാണ് പുറത്താവലിനു പഴിക്കുന്നത്.

ഇന്ത്യ അനായാസം ജയിച്ചു

ഇന്ത്യ അനായാസം ജയിച്ചു

കെഎല്‍ രാഹുലിനെ പവര്‍പ്ലേയില്‍ തന്നെ നഷ്ടമായെങ്കിലും അതു ഇന്ത്യയെ സാരമായി ബാധിച്ചില്ല. 56 റണ്‍സിന്റെ മികച്ച മാര്‍ജിനിലുള്ള വിജയം സ്വന്തമാക്കാന്‍ കളിയില്‍ ഇന്ത്യക്കു കഴിഞ്ഞു. ഒരുപക്ഷെ മല്‍സരത്തില്‍ ഇന്ത്യ തോറ്റിരുന്നെങ്കില്‍ രാഹുല്‍ റിവ്യു എടുക്കാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുമായിരുന്നു.
വിരാട് കോലി (62*), രോഹിത് ശര്‍മ (53), സൂര്യകുമാര്‍ യാദവ് (51*) എന്നിവരുടെ ഫിഫ്റ്റികളിലേറി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടു വിക്കറ്റിനു 179 എന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. റണ്‍ചേസില്‍ നെതര്‍ലാന്‍ഡ്‌സിനു ഒമ്പതു വിക്കറ്റിനു 123 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

Story first published: Thursday, October 27, 2022, 23:18 [IST]
Other articles published on Oct 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+