T20 World Cup 2022: പാകിസ്താന്‍ ജയിക്കേണ്ട കളി!, ബാബറിന് രണ്ടിടത്ത് പിഴച്ചു!-മുഹമ്മദ് അമീര്‍

മെല്‍ബണ്‍: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ ചര്‍ച്ചകളും വിലയിരുത്തലുകളും ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. ആവേശത്തിന്റെ പരകോടിയിലെത്തിയ മത്സരത്തില്‍ അവസാന പന്തിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്. പാകിസ്താന്‍ മുന്നോട്ട് വെച്ച 160 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മറികടന്നത്.
കോലിയും ഹര്‍ദിക് പാണ്ഡ്യയും നടത്തിയ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഇന്ത്യയുടെ രോഹിത് ശര്‍മയേയും കെ എല്‍ രാഹുലിനേയും തുടക്കത്തിലേ ഇന്ത്യക്ക് നഷ്ടമാവുകയും സൂര്യകുമാര്‍ യാദവിനെയും വലിയ സ്‌കോര്‍ നേടുന്നതിന് മുമ്പ് മടക്കുകയും ചെയ്തിട്ടും പാകിസ്താന്‍ കളി കൈവിട്ടു. പാകിസ്താന്റെ തോല്‍വിയുടെ പല കാരണങ്ങളും പലരും ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോഴിതാ പാക് നായകന്‍ ബാബര്‍ അസമിന്റെ രണ്ട് മോശം തീരുമാനങ്ങളാണ് മത്സരഫലം മാറ്റിയതെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസര്‍ മുഹമ്മദ് അമീര്‍.

ഷഹീന്റെ ഫിറ്റ്‌നസ് പ്രശ്‌നം
പാകിസ്താന്റെ പേസ് നിരയിലെ വജ്രായുധമാണ് ഷഹിന്‍ ഷാ അഫ്രീദി. ഇടം കൈയന്‍ പേസറുടെ മിന്നും ബൗളിങ്ങാണ് 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് കരുത്തായത്. എന്നാല്‍ ഇത്തവണ 34 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് പോലും നേടാന്‍ ഷഹീന് സാധിച്ചില്ല. ഇതാണ് പാകിസ്താന്റെ തോല്‍വിയുടെ കാരണങ്ങളിലൊന്നായി അമീര്‍ പറഞ്ഞത്. 'ക്യാപ്റ്റനായിരിക്കുമ്പോള്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം മുതലാക്കേണ്ടതായുണ്ട്.
ആദ്യത്തെ രണ്ടോവറിലൂടെത്തന്നെ ഷഹീന്‍ മികച്ച താളത്തിലല്ലെന്ന് മനസിലാക്കണമായിരുന്നു. ഡെത്ത് ഓവറില്‍ പന്തെറിയാന്‍ അവന്‍ ഫിറ്റല്ലെന്ന് തിരിച്ചറിയാന്‍ സാധിക്കണം. അതുകൊണ്ട് തന്നെ മധ്യ ഓവറില്‍ ഷഹീന് പന്ത് നല്‍കണമായിരുന്നു. പാകിസ്താന് വിക്കറ്റ് വീഴ്‌ത്തേണ്ട അത്യാവശ്യമായിരുന്ന സമയത്ത് ഷഹീനെ പരിഗണിക്കണമായിരുന്നു. കോലി-പാണ്ഡ്യ കൂട്ടുകെട്ടിനെ ഷഹീനെ ഉപയോഗിച്ച് പൊളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരഫലം മാറുമായിരുന്നു- മുഹമ്മദ് അമീര്‍ യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.

ഷഹീന് ഡെത്ത് ഓവറില്‍ പിഴച്ചു
ഇന്ത്യക്ക് അവസാന മൂന്ന് ഓവറില്‍ ജയിക്കാന്‍ 48 റണ്‍സ് വേണ്ടിയിരുന്ന സമയത്താണ് ഷഹീന്‍ പന്തെറിയാനെത്തുന്നത്. ഇന്ത്യന്‍ താരങ്ങള്‍ തിരഞ്ഞുപിടിച്ച് ഷഹീനെ ആക്രമിച്ചപ്പോള്‍ 17 റണ്‍സാണ് അദ്ദേഹത്തിന് വഴങ്ങേണ്ടി വന്നത്. ഇതോടെ അവസാന രണ്ട് ഓവറില്‍ വിജയലക്ഷ്യം 31 എന്ന നിലയിലേക്കെത്തി. പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയടക്കം നടത്തി ഷഹീന്‍ വിശ്രമത്തിലായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ സന്നാഹ മത്സരത്തിലടക്കം തിളങ്ങിയതോടെ ഷഹീന്‍ ശക്തമായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ കണക്കുകൂട്ടല്‍ ഇന്ത്യക്കെതിരേ പിഴച്ചു.

ഹാരിസ് റഊഫിനെ ഉപയോഗിച്ചതില്‍ തെറ്റ് പറ്റി
ഇന്ത്യക്ക് ജയിക്കാന്‍ 3 ഓവറില്‍ 48 റണ്‍സ് വേണ്ട സമയത്ത് പാകിസ്താന്‍ ഉപയോഗിക്കേണ്ടിയിരുന്നത് ഷഹീനെയല്ല റഊഫിനെയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ആ സമയത്ത് റണ്‍സ് വഴങ്ങാത്ത ബൗളറെയായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. റഊഫ് മികച്ച താളത്തിലാണ് പന്തെറിഞ്ഞിരുന്നത്. പാകിസ്താന്‍ 99 ശതമാനവും ജയിച്ച മത്സരമായിരുന്നു. 18ാം ഓവര്‍ റഊഫ് പന്തെറിഞ്ഞ് ഒരു വിക്കറ്റ് നേടിയിരുന്നുവെങ്കില്‍ മത്സരം ജയിക്കാമായിരുന്നു - അമീര്‍ കൂട്ടിച്ചേര്‍ത്തു.
Also Read : T20 World Cup 2022: 'കോലിയോ ഞാനോ അല്ല', തോല്‍വിയുടെ കാരണം പറഞ്ഞ് ബാബര്‍ അസം

കോലിയുടെ മുന്നില്‍ ഉത്തരമില്ല
വിരാട് കോലിയുടെ ഗംഭീര ബാറ്റിങ് പ്രകടനത്തിന് മുന്നില്‍ പാകിസ്താന് ഉത്തരമില്ലായിരുന്നുവെന്ന് തന്നെ പറയാം. ഹാരിസ് റഊഫ് എറിഞ്ഞ 19ാം ഓവറിലെ അവസാന രണ്ട് പന്തുകളിലും കോലി പറത്തിയ സിക്‌സുകള്‍ അതി ഗംഭീരമായിരുന്നു. അഞ്ചാം പന്തില്‍ സിക്‌സര്‍ പറത്താന്‍ നേടിയ ഷോട്ടിന്റെ മനോഹാരത വിശേഷിപ്പിക്കാന്‍ വാക്കുകള്‍ പോലും മതിയാവില്ല. കോലി തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയപ്പോള്‍ തടുത്തുനിര്‍ത്താന്‍ പാക് പേസര്‍മാര്‍ക്ക് സാധിച്ചില്ല. എന്തായാലും 2021ലെ ടി20 ലോകകപ്പിലെ തോല്‍വിക്ക് കണക്കുവീട്ടാന്‍ ഇന്ത്യക്ക് സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications