Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഷമിക്ക് ചാലഞ്ച് നല്‍കി! എന്തായിരുന്നു അത്? രോഹിത് പറയുന്നു

ടി20 ലോകകപ്പിനു മുന്നോടിയായുളള ആദ്യ സന്നാഹ മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ വീഴ്ത്താനായത് ഇന്ത്യന്‍ ക്യാംപിനെ ആവേശത്തലാക്കിയിരിക്കുകയാണ്. നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസീസിനെ ആറു റണ്‍സിനു ഇന്ത്യ വീഴ്ത്തുകയായിരുന്നു. തോല്‍വിയുറപ്പിച്ച കളിയില്‍ ഇന്ത്യക്കു നാടകീയ വിജയം സമ്മാനിച്ചത് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയായിരുന്നു.

പ്ലെയിങ് ഇലവനില്‍ ഇല്ലായാരുന്ന അദ്ദേഹത്തെ നിര്‍ണായകമായ 20ാം എറിയാന്‍ വേണ്ടി മാത്രം നായകന്‍ രോഹിത് ശര്‍മ വിളിക്കുകയായിരുന്നു. അദ്ദേഹം ഈ റോള്‍ ഭംഗിയാക്കിയതോടെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയവും കൈക്കലാക്കി. എന്തുകൊണ്ടാണ് ഷമിക്കു ഒരോവര്‍ മാത്രം ഈ മല്‍സരത്തില്‍ നല്‍കിയതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് രോഹിത്.

ഷമിക്ക് ചാലഞ്ച് നല്‍കി

ഷമിക്ക് ചാലഞ്ച് നല്‍കി

ഏറെക്കാലത്തിനു ശേഷമാണ് മുഹമ്മദ് ഷമി ടി20 ടീമിലേക്കു തിരികെ വന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഒരോവര്‍ നല്‍കണമെന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. കളിയിലെ അവസാനത്തെ ഓവര്‍ നല്‍കി ഷമിക്ക് ഒരു വെല്ലുവിളി നല്‍കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹം എന്താണ് ചെയ്തതെന്നു നിങ്ങളെല്ലാം കണ്ടുകഴിഞ്ഞതാണെന്നും രോഹിത് ശര്‍മ മല്‍സരശേഷം പറഞ്ഞു.

Also Read: T20 World Cup 2022: രോഹിത് ഒരു കാര്യം ശ്രദ്ധിക്കണം!, മുന്നറിയിപ്പുമായി ലാന്‍സ് ക്ലൂസ്‌നര്‍

വേണ്ടത് 11 റണ്‍സ്

വേണ്ടത് 11 റണ്‍സ്

ഓസ്‌ട്രേലിയ്ക്കു നാലു വിക്കറ്റുകള്‍ കൈയിലിരിക്കെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സ് മാത്രമായിരുന്നു. ഇന്ത്യക്കു ഇനി വിജയപ്രതീക്ഷ വേണ്ടെന്നു എല്ലാവരും ഉറപ്പിച്ച നിമിഷം. അപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി മുഹമ്മദ് ഷമിയെ രോഹിത് ശര്‍മ പന്തേല്‍പ്പിക്കുന്നത്.

നാലു ബോളിലും വിക്കറ്റ്

നാലു ബോളിലും വിക്കറ്റ്

ആദ്യ രണ്ടു ബോളില്‍ രണ്ടു ഡബിളടക്കം നാലു റണ്‍സ് അദ്ദേഹം വഴങ്ങിയെങ്കിലും അടുത്ത നാലു ബോളിലും ഓസീസിന് റണ്‍സ് ലഭിച്ചില്ല. മാത്രമല്ല നാലു വിക്കറ്റുകളും നഷ്ടമായി 180ന് ഓള്‍ഔട്ടാവുകയും ചെയ്തു. ഒരാള്‍ റണ്ണൗട്ടായപ്പോള്‍ മറ്റൊരാളെ വിരാട് കോലി തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. അവസാന രണ്ടു പേരെയും കിടിലന്‍ യോര്‍ക്കറുകളിലൂടെ ഷമി ബൗള്‍ഡാക്കുകയും ചെയ്തു.

Also Read: T20 World Cup 2022: ഏഴാം നമ്പര്‍ ജഴ്‌സിക്കാരെ അറിയാമോ? ഇന്ത്യക്കാരനുണ്ട്, പക്ഷെ ഇന്ത്യന്‍ ടീമിലില്ല!

ബുംറയ്ക്കു പകരമെത്തി

ബുംറയ്ക്കു പകരമെത്തി

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം നേരത്തേ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് ഷമി ടീമില്‍ ഇല്ലായിരുന്നു. റിസര്‍വ് ലിസ്റ്റിലാണ് അദ്ദേഹം ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പരിക്കു കാരണം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വന്നത് ഷമിക്കു ടീമിലേക്കു വഴി തുറക്കുകയായിരുന്നു. ദീപക് ചാഹറും ബുംറയ്ക്കു പകരം രംഗത്തുണ്ടായിരുന്നു. പക്ഷെ ചാഹറിനു പരിക്കേറ്റതോടെ ഷമിയുടെ റൂട്ട് ക്ലിയര്‍ ആയി. ഇതിനിടെ ഷമിക്കു കൊവിഡ് പിടിപെട്ടിരുന്നു. ഇതോടെ അസുഖം ഭേദമായി തിരിത്തെിയ ശേഷം അദ്ദേഹം ഫിറ്റ്‌നസ് തെളിയിക്കേണ്ടതായി വരികയും ചെയ്തു. ഫിറ്റ്‌നസ് പരീക്ഷ പാസായതോടെയാണ് ഷമി ടീമിനൊപ്പം ചേര്‍ന്നത്.

Story first published: Monday, October 17, 2022, 17:50 [IST]
Other articles published on Oct 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+