Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ജഡേജക്ക് പകരമാര്?, സ്ഥാനം നോട്ടമിട്ട് നാല് പേര്‍, രോഹിത്തിന് തീരുമാനിക്കാം

1

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കാനിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പരിക്കേറ്റത്. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ മത്സരശേഷം പരിക്കേറ്റ ജഡേജ നിലവില്‍ ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വിശ്രമത്തിലാണ്. ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടായിരുന്ന ജഡേജയുടെ അഭാവം ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ തലവേദനയാവുമെന്നതില്‍ സംശയമില്ല.

ടി20 ലോകകപ്പില്‍ ജഡേജക്ക് പകരം ഇന്ത്യ ആരെയാവും പ്ലേയിങ് 11 ഉള്‍പ്പെടുത്തുകയെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയിരുന്ന ജഡേജയുടെ സീറ്റ് മോഹിച്ച് നാല് പേരാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഇവരില്‍ ആര് വേണമെന്നത് ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണ്. ഇന്ത്യന്‍ പ്ലേയിങ് 11 ജഡേജയുടെ പകരക്കാരനായി ഇടം പിടിക്കാന്‍ ശ്രമിക്കുന്ന നാല് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയെ ഫിനിഷറായിത്തന്നെയാണ് ഇന്ത്യ കണ്ടിരുന്നത്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ജഡേജ മാറുന്നതോടെ ഇന്ത്യക്ക് മറ്റൊരു ഫിനിഷറെയാണ് ആവിശ്യം. അങ്ങനെ വന്നാല്‍ ഇന്ത്യ ദിനേഷ് കാര്‍ത്തികിനെ ഏഴാം നമ്പറില്‍ പരിഗണിച്ചേക്കും. വമ്പനടികള്‍ നടത്താന്‍ കെല്‍പ്പുള്ള കാര്‍ത്തികിനെ 37ാം വയസില്‍ ഇന്ത്യ തിരികെയെത്തിച്ചത് ഫിനിഷറെന്ന നിലയ്ക്കാണ്. മറ്റ് ഇടം കൈയന്‍മാരില്ലാത്തതിനാല്‍ ഇന്ത്യക്ക് റിഷഭ് പന്തിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തേണ്ടതായുണ്ട്. അങ്ങനെ വന്നാല്‍ കാര്‍ത്തികിനെ കളിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായത് ഏഴാം നമ്പറാണ്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ താരമായതിനാല്‍ കാര്‍ത്തികിനെ ബൗളിങ്ങില്‍ ഉപയോഗിക്കാനാവില്ല.

T20 World Cup 2022: റിഷഭ് പന്തില്ല, ഹൂഡക്ക് സീറ്റ്, ഇന്ത്യയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ജഡേജയുടെ അഭാവം നികത്തി ഏഴാം നമ്പറിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് ആര്‍ അശ്വിന്‍. വലം കൈ സ്പിന്‍ ഓള്‍റൗണ്ടറാണ് അശ്വിന്‍. അനുഭവസമ്പന്നനായ അശ്വിനെ ഇന്ത്യ 2021ലെ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം അധികം അവസരം നല്‍കിയിരുന്നില്ല. പക്ഷെ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും അപ്രതീക്ഷിതമായി അശ്വിന് ഇന്ത്യ അവസരം നല്‍കിയിരിക്കുകയാണ്. ബാറ്റുകൊണ്ടും തിളങ്ങാന്‍ കഴിവുള്ള താരമാണ് അശ്വിന്‍. അവസാന ഐപിഎല്ലിലെല്ലാം അദ്ദേഹത്തിന് ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ അശ്വിനെ ഇന്ത്യ ഏഴാം നമ്പറിലേക്ക് പരിഗണിച്ചാലും അത്ഭുതപ്പെടാനാവില്ല.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനാണ് കൂടുതല്‍ സാധ്യത. അക്ഷര്‍ സമീപകാലത്തായി നന്നായി ബാറ്റും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഏഴാം നമ്പറില്‍ ഇന്ത്യ അക്ഷറിനെ പരിഗണിച്ചേക്കും. പവര്‍പ്ലേയിലടക്കം വിശ്വസിച്ച് പന്തേല്‍പ്പിക്കാവുന്ന താരമാണ് അക്ഷര്‍ പട്ടേല്‍. ന്യൂബോളില്‍ വിക്കറ്റ് നേടാനുള്ള കഴിവുണ്ട്. ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ തിളങ്ങാനുള്ള കഴിവ് അക്ഷറിനുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടാകേണ്ടത് ടീമിന്റെ സംതുലിതാവസ്ഥക്കും അത്യാവശ്യമാണ്. നിലവില്‍ റിഷഭ് പന്ത് മാത്രമാണ് ഇന്ത്യന്‍ ടീമിലെ ഏക ഇടം കൈയന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍. ഈ സാഹചര്യത്തില്‍ ഇന്ത്യ അക്ഷര്‍ പട്ടേലിനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

T20 World Cup: ഓപ്പണിങ്ങ്, അഞ്ചാം നമ്പര്‍, അതോ ബെഞ്ചിലോ?, റിഷഭിന്റെ ബെസ്റ്റ് സ്ഥാനം ഏത്?

ദീപക് ഹൂഡ

ദീപക് ഹൂഡ

ഏഷ്യാ കപ്പില്‍ ഇന്ത്യ ഫിനിഷര്‍ റോളില്‍ ദീപക് ഹൂഡയെ പരീക്ഷിച്ചിരുന്നു. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് ഹൂഡ. എന്നാല്‍ ഇന്ത്യക്കൊപ്പം ഏഷ്യാ കപ്പില്‍ തിളങ്ങാന്‍ ഹൂഡക്കായിരുന്നില്ല. താരത്തിന് ബൗളിങ് നല്‍കാനും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വലിയ താല്‍പര്യം കാട്ടിയിരുന്നില്ല. എങ്കിലും ഇന്ത്യ ഫിനിഷര്‍ റോളിലേക്ക് ഹൂഡയെ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഹര്‍ദിക് പാണ്ഡ്യയുടെ ജോലിഭാരം കുറക്കാന്‍ ഹൂഡയെപ്പോലൊരാള്‍ ഇന്ത്യന്‍ ടീമില്‍ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഏഴാം നമ്പറിലേക്ക് ഹൂഡയും പരിഗണിക്കപ്പെട്ടേക്കാം.

Story first published: Friday, September 16, 2022, 15:44 [IST]
Other articles published on Sep 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+